Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

HeadlinesPolitics
Home›Headlines›പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് അംഗം അനന്തു

പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് അംഗം അനന്തു

By Admin
May 5, 2026
157
0

‘തദ്ദേശ തെരഞ്ഞെടുപ്പിലെ 23,000 വോട്ട് ഇപ്പോൾ ഏഴായിരമായി കുറഞ്ഞതെങ്ങനെ?’
കൊല്ലം:പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് അംഗം അനന്തു.ജില്ലാ പഞ്ചായത്ത് മുൻ അംഗമായ അനന്തു ഡിവൈഎഫ് ഐ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിപിഎം പത്തനാപുരം ഏരിയാ കമ്മിറ്റി അംഗവുമാണ്.ഫെയ്സ് ബുക്കിലൂടെയാണ് അനന്തു ഈ ആരോപണം ഉന്നയിച്ചത്.

അനന്തു

അനന്തുവിൻ്റെ ഫെയ്സ്ബുക് കുറിപ്പ്:
‘പത്തനാപുരത്തെ ജനവിധിയെ അംഗീകരിക്കുന്നു, അപ്പഴും തിരഞ്ഞെടുപ്പ് റിസൾട്ട്‌ വന്നതിന് ശേഷം പത്തനാപുരം രാഷ്ട്രീയത്തിൽ ഉണ്ടായ പുതിയ സംഭവവികാസങ്ങൾ
വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കെ ബി ഗണേഷ്കുമാർ എന്ന ഇടതുപക്ഷ സ്ഥാനാർഥിയുടെ പരാജയം,ജ്യോതികുമാർ ചാമക്കാല നേടിയ വിജയം — ഇതെല്ലാം സാധാരണ രാഷ്ട്രീയ മാറ്റമെന്ന നിലയിൽ മാത്രം കാണാൻ കഴിയില്ല. വോട്ടുകളുടെ ഗണിതശാസ്ത്രം പരിശോധിക്കുമ്പോൾ,ഭാരതീയ ജനതാ പാർട്ടി (BJP) വോട്ടുകൾ കുറഞ്ഞതും, അവ നിർണായകമായ സ്വാധീനം ചെലുത്തിയതായും വ്യക്തമാണ്.
പത്തനാപുരംമണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രവണതകൾ നോക്കുമ്പോൾ, ബിജെപിക്ക് സ്ഥിരമായ നിശ്ചിതമായ വോട്ടുബേസ് ഉണ്ടായിരുന്നുവെന്ന് കാണാം. എന്നാൽ ഇത്തവണ ആ വോട്ടുകൾ സ്വാഭാവികമായി അവരുടെ സ്ഥാനാർഥിക്ക് ഒന്നിച്ചുചേരാതെ,ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അനുകൂലമായി
വഴിമാറുകയായിരുന്നു…
ഇത് വെറും ആരോപണമാണോ, അതോ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായുണ്ടായ ഒരു ‘വോട്ട് ട്രാൻസ്ഫർ’ ആണോ എന്നത് ബിജെപിയുടെ ഉത്തരവാദിത്തപെട്ടവർ വ്യക്തമാകേണ്ടതാണ്.
ജനാധിപത്യത്തിൽ വോട്ടുകൾ ജനങ്ങളുടെ വിശ്വാസമാണ്. ആ വിശ്വാസം രാഷ്ട്രീയ ഡീലുകൾക്ക് വേണ്ടി വഴിമാറുകയാണെങ്കിൽ, അത് ചോദ്യം ചെയ്യപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.
സത്യാവസ്ഥ എന്താണ്?
വോട്ടുകൾ സ്വാഭാവികമായി മാറിയതോ,
അതോ പിന്നാമ്പുറ ധാരണകളുടെ ഫലമോ?
ജനങ്ങൾ ഉത്തരം കാത്തിരിക്കുന്നു…
ഈ മണ്ഡലത്തിലെ തന്നെ എന്‍റെ പഞ്ചായത്തിൽ 15വാർഡുകൾ ഉള്ള ഇടത്തെ 10വാർഡുകൾ അടങ്ങുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിലേക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച വ്യക്തി ആണ് ഞാൻ. എന്‍റെ തിരഞ്ഞെടുപ്പ് ഫലം തന്നെ പരിശോധനനടത്തിയാൽ
ആ ഇലക്ഷനിൽ 15വാർഡുകൾ ഉള്ള പഞ്ചായത്തിൽ 10വാർഡുകളിൽ മാത്രം ആയി ബിജെപി യുടെ വോട്ട് 2500 ആയിരുന്നു.ഇതിന് മുൻപ് ഉള്ള തദ്ദേശ ഇലക്ഷന് 1900 ആയിരുന്നു ബ്ലോക്ക്‌ പഞ്ചായത്ത്‌ BJP ക്ക് ലഭിച്ചത്
എന്നാൽ ഈ നിയമസഭ തിരഞ്ഞെടുപ്പിൽ കേവലം 15 വാർഡുകളിൽ നിന്നും ആകെ ബിജെപിക്ക് ലഭിച്ചത് കേവലം 600 വോട്ടുകൾ മാത്രം ആണ്, ബാക്കി വോട്ടുകൾ എവിടെ പോയി?
ഇത് പോലെ തന്നെ ഈ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും അവസ്ഥ…
6മാസം മുൻപ് നടന്ന തദ്ദേശഇലക്ഷനിൽ ഏകദേശം 23000വോട്ടുകൾ ആകെ മണ്ഡലത്തിൽ ബിജെപിക്ക് കിട്ടിയിരുന്നു. .
എന്നാൽ ഇത്തവണ കേവലം7000 വോട്ടുകൾ മാത്രം ആണ് ബിജെപി ക്ക് ലഭിച്ചിട്ടുള്ളത്…
പിആർ ഏജൻസികളുടെ പ്രവർത്തനത്തിൻ്റെയും, വോട്ട് കൈമാറ്റത്തിലൂടെയും നേടിയ വിജയങ്ങൾ താത്കാലികം മാത്രം ആയിരിക്കും..’

TagsCongress - BJP DealPathanapuram
Previous Article

കമ്യൂണിസ്റ്റുകാർ പാർലമെൻ്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് ...

Next Article

‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ ...

Related articles More from author

  • GeneralHeadlines

    സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലും

    January 23, 2026
    By Admin
  • HeadlinesMovies

    ‘സംഭവം അദ്ധ്യായം ഒന്ന്’ സർപ്രൈസ് ഹിറ്റിലേക്ക്

    March 9, 2026
    By Admin
  • GeneralHeadlinesLiterature

    തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

    June 11, 2026
    By Admin
  • HeadlinesSports

    ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ

    July 20, 2026
    By Admin
  • GeneralHeadlines

    കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

    August 2, 2026
    By Admin
  • GeneralHeadlines

    കനകക്കുന്നില്‍ ‘വസന്തോത്സവം’ തുടങ്ങി

    December 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions