Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

  • ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

  • ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

  • ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയും

  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

HeadlinesPolitics
Home›Headlines›‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

By Admin
May 5, 2026
122
0

50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറുക്കി കെസി വേണുഗോപാൽ പക്ഷം

തിരുവനന്തപുരം:വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരുമെന്നും ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവവിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രിയെന്നും ടി എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞതോടെ ഉമ്മന്‍ ചാണ്ടിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ‘കെസി വേണുഗോപാൽ’ എന്ന് ഉത്തരം ഏറെക്കുറെ ഉറപ്പിക്കപ്പെടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന.ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയാൽ കെ സി തന്നെ കേരള മുഖ്യമന്ത്രിയായി വരാനാണ് സാധ്യത.
അതിനിടെ ‘ഒസിക്ക് ശേഷം കെസി… കുഞ്ഞൂഞ്ഞിന് ശേഷം കെസി…’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കേരളത്തിൽ മാത്രമല്ല,ഡൽഹിയിലും വ്യാപകമായി ഉയർത്തുകയാണ് കെ.സി അനുയായികൾ.ഡൽഹി കേരളാ ഹൌസിലും ഇന്ദിരാഭവന് മുന്നിലും ഡിസിസി ഓഫീസുകൾക്ക് മുന്നിലും ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമി എന്നതിലൂടെ എ ഗ്രൂപ്പിന്‍റെ പിന്തുണയും ഈ വിഭാഗം ലക്ഷ്യമിടുന്നു.നിലവിൽ എ ഗ്രൂപ്പിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല.


50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം.പുതിയ എംഎല്‍എമാരില്‍ ബഹുഭൂരിഭാഗവും കെസിയ്ക്കൊപ്പമാണെന്നാണ് ആ ക്യമ്പിൻ്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.സി. വേണുഗോപാല്‍ പുലര്‍ത്തിയ അതീവ ജാഗ്രതയും വിശ്വസ്തരെ സുരക്ഷിതമായ സീറ്റുകളില്‍ എത്തിച്ചതും ഇപ്പോള്‍ അദ്ദേഹത്തിന് തുണയാകുന്നു.
എഐസിസി നിരീക്ഷകര്‍ എംഎൽഎമാരുടെ മനമറിയാൻ തിരുവനന്തപുരത്തെത്തുന്നതോടെ ഉദ്വേഗം മുറുകും. എംഎല്‍എമാരുടെ മനമറിയാന്‍ ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൂടിക്കാഴ്ച നടന്നേയ്ക്കാം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിന് കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള പച്ചക്കൊടിയുണ്ടെന്നാണ് അനുയായികളുടെ വിശ്വാസം.ഡല്‍ഹി കേന്ദ്രീകരിച്ച് കരുനീക്കങ്ങള്‍ നടത്തുന്ന കെ.സി, കേരളത്തിലെ എംഎല്‍എമാരില്‍ ബഹുഭൂരിഭാഗത്തിൻ്റെയും പിന്തുണ ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം.
സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം കേന്ദ്ര നേതാക്കളുടെയും പിന്തുണയുണ്ട്. എന്നാൽ, വിഡി സതീശനെ മുസ്ലിം ലീഗ് അടക്കം പിന്തുണയ്ക്കുകയും രമേശ് ചെന്നിത്തല തൻറെ സീനിയോറിറ്റി ഉയർത്തികാട്ടുകയും ചെയ്യുന്നതിനാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി തീരുമാനം.കെ.സി വേണുഗോപാലിനായി കെ.മുരളീധരനെ നേരിട്ടുകണ്ട കെപിസിസി മുൻ പ്രസിഡൻ്റ് കെ.സുധാകരൻ എംപി അക്കാര്യം മറച്ചുവച്ചുമില്ല.
സോഷ്യല്‍ മീഡിയയില്‍ ‘കെസി ‘ പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴും വി.ഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടേയും ക്യാമ്പുകളും കടുത്ത പ്രചാരണത്തിലാണ്.പരമാവധി എംഎൽഎമാരെ കൂടെ നിർത്താനുള്ള തന്ത്രങ്ങളിലാണ് ഇരുവരും.എംഎൽഎമാരോട് നേരിട്ട് സംസാരിച്ചും കണ്ടും പിന്തുണ തേടുന്ന ഇരുവരും എംഎൽഎമാരുടെ അടുത്ത ആളുകളോടും തങ്ങൾക്കായി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നുണ്ട്.
സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎൽഎമാരുടെ എണ്ണമാണ് പ്രധാനമെങ്കിൽ 2021ൽ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.നമ്പറിലല്ല കാര്യമെന്നാണ് സതീശൻ ചേരി ആവർത്തിക്കുന്നത്. ടീം യുഡിഎഫിൻറെ നായകനെ എങ്ങിനെ സാങ്കേതിക കാര്യം പറഞ്ഞ് മാറ്റി നിർത്തുമെന്നാണ് ചോദ്യം.
മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ വടംവലി മുറുകുമ്പോള്‍ ഘടകകക്ഷികളുടെ നിലപാടും നിര്‍ണ്ണായകമാകും.വി.ഡി സതീശനോട് മുസ്ലീം ലീഗ് നേതൃത്വത്തിനുള്ള ആഭിമുഖ്യം മറ്റ് രണ്ടു കൂട്ടരെയും ആശങ്കപ്പെടുത്തുന്നുണ്ട്.മുസ്ലിംലീഗ് എംഎൽഎമാരുടെ എണ്ണത്തെ മാറ്റി നിർത്തിയാലും യുഡിഎഫിന ഭൂരിപക്ഷമുണ്ടെന്ന കണക്കുകൂട്ടലിൽ ലീഗിൻ്റെ അനർഹ അവകാശവാദം അംഗീകരിക്കേണ്ടതില്ലെന്ന പ്രതികരണം പോലും ഉണ്ടായേക്കാം. ഘടകക്ഷികളുടെ നിലപാടടെടുക്കുമെങ്കിലും കോൺഗ്രസിന് 63 സീറ്റുള്ള സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തിന് ഇത്തവണ വഴങ്ങേണ്ടതില്ലെന്നതിൽ കോൺഗ്രസ് നേതാക്കൾ നിലവിൽ ഒറ്റക്കെട്ടാണ്.

TagsK C VenugopalRamesh ChennithalaV D Satheesan
Previous Article

‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ ...

Next Article

‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി , ...

Related articles More from author

  • HeadlinesPolitics

    ‘മാപ്രകൾ വെളുപ്പിച്ച പുനർജനി’: വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും  ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് ഡോ.കെ എസ് രാധാകൃഷ്ണൻ

    January 6, 2026
    By Admin
  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • HeadlinesPolitics

    ‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’

    December 24, 2025
    By Admin
  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • GeneralHeadlines

    ഇന്ധന നികുതിയിലും സെസിലും പ്രതിപക്ഷത്തിരുന്ന് പറഞ്ഞതിൽനിന്ന് മുങ്ങിയോ മുഖ്യമന്ത്രി വി.ഡി സതീശനെന്ന ചോദ്യമുയർത്തി ‘ഏഷ്യാനെറ്റ് ന്യൂസ്’  ഉൾപ്പെടെയുള്ള മാധ്യമങ്ങൾ

    June 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ
  • ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്
  • ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം
  • ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയും
  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Timeline

  • June 27, 2026

    ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

  • June 27, 2026

    ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

  • June 27, 2026

    ‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

  • June 27, 2026

    ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയും

  • June 27, 2026

    പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions