Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlines
Home›General›ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം

ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം

By Admin
May 7, 2026
148
0

ഹോട്ടൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിശന്ന് വലഞ്ഞെത്തിയവർക്കായി അധിക പ്രസാദ ഊട്ട് ഒരുക്കി ഗുരുവായൂർ ദേവസ്വം തുണയായി

ഗുരുവായൂർ:പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം .ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം പ്രസാദ ഊട്ട് നൽകി.
ഹോട്ടൽ സമരത്തിൻ്റെ പശ്ചാത്തലത്തിൽ വിശന്ന് വലഞ്ഞെത്തിയവർക്കായി പതിവിന് പുറമെ അധിക പ്രസാദ ഊട്ട് ഒരുക്കിയാണ് ദേവസ്വം തുണയായത്. പുലർച്ചെ 5 മുതൽ പ്രാതലിന് ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും നൽകി. 3500ലേറെ പേർ പങ്കെടുത്തു. രാവിലെ പത്തു മണി മുതൽ മോര് കൂട്ടാനും ഓലനും കൂട്ട് കറിയും പ്രധാന വിഭവങ്ങളായി പ്രസാദ ഊട്ട് നൽകിത്തുടങ്ങി. വൈകിട്ട് 4 മണി വരെ പ്രസാദ ഊട്ട് നീണ്ടു. വരി നിന്ന എല്ലാ ഭക്തരും പ്രസാദ ഊട്ടിൻ്റെ ഭാഗമായി.എണ്ണായിരത്തോളം പേർ പങ്കെടുത്തു. പ്രസാദ ഊട്ട് പൂർത്തിയായി കഴിഞ്ഞതോടെ വീണ്ടും വിശപ്പകറ്റാൻ ഭക്തരെത്തി വരിയിൽ നിരന്നു.


ഒരു മണിക്കൂറിനകം ഉപ്പ് മാവും ചട്നിയും ചുക്കുകാപ്പിയും സ്പെഷ്യലായി വീണ്ടും നൽകി. പ്രസാദ ഊട്ട് നൽകുന്നതറിഞ്ഞെത്തിയ ഭക്തർക്കാണ് ഈ വിഭവങ്ങൾ നൽകിയത്. രണ്ടായിരത്തോളം ഭക്തർക്കായി ഉപ്പ് മാവും ചട്നിയും ഒരുക്കിയിരുന്നു. രാത്രി ആയിരത്തോളം ഭക്തർക്ക് പതിവ് വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും നൽകി.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവരുടെ നിർദ്ദേശാനുസരണമാണ് ഹോട്ടൽ സമര ദിനത്തിൽ അധിക പ്രസാദ ഊട്ട് ഒരുക്കി ഭക്തർക്ക് നൽകിയത്.
ക്ഷേത്രം ജീവനക്കാരും ദേവസ്വം ഉദ്യോഗസ്ഥരും ഭക്തരുടെ സഹായത്തിന് രംഗത്തിറങ്ങി. ദേവസ്വത്തിൻ്റെ സമയോചിതമായ ഇടപെടലിൽ പല ഭക്തരും സ്നേഹവും പിൻതുണയും അറിയിച്ചാണ് മടങ്ങിയത്.

TagsGuruvayur Devaswam
Previous Article

നാലാം ദിവസം പിണറായിയുടെ പ്രസ്താവന:’ഈ ജനവിധി അവസാനമല്ല, കേരള ...

Next Article

പുതിയ റെയിൽവേ റിസർവേഷൻ സംവിധാനം ആഗസ്റ്റ് മുതൽ

Related articles More from author

  • HeadlinesPolitics

    ‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി

    December 15, 2025
    By Admin
  • BusinessGeneralHeadlines

    രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

    June 29, 2026
    By Admin
  • BusinessGeneralHeadlines

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

    September 2, 2026
    By Admin
  • HeadlinesPolitics

    കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്നത് ഒഴിവാക്കണം: കെ.യു.ഡബ്ല്യു.ജെ

    June 3, 2026
    By Admin
  • GeneralHeadlines

    23,731 കോടി രൂപ വകയിരുത്തി, കംപ്രസ്സ്ഡ് ബയോഗ്യാസിനായുള്ള ഇന്ത്യയുടെ ദേശീയ ഏകീകൃത പദ്ധതിയായ ‘ഗോബർധന്’ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

    August 6, 2026
    By Admin
  • GeneralHeadlines

    തൊഴിലുറപ്പു തൊഴിലാളിയുടെ മോൻ എംഎൽഎ, അംഗീകാരത്തിൽ കൈയടിച്ച് അമ്മ

    February 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions