Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

  • ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

  • വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

  • ശേഷാദ്രിയുടെ ‘തിലകം’ലീഡറുടേതല്ല,കെ. മുരളീധരൻ്റെയും രാജ്മോഹൻ ഉണ്ണിത്താൻ്റെയുമല്ല,ഗോൾവാൾക്കറുടെയും, ശശികല ടീച്ചറുടെയുടെയും, രാജീവ് ചന്ദ്രശേഖറിൻ്റേതുമെന്ന് ഡോ.കെ.ടി ജലീൽ

  • ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!

BusinessGeneralHeadlines
Home›Business›ട്രംപിൻ്റെ യുദ്ധം വി.ഡിസതീശനെയും വലയ്ക്കും

ട്രംപിൻ്റെ യുദ്ധം വി.ഡിസതീശനെയും വലയ്ക്കും

By Admin
May 19, 2026
107
0

ഇടഞ്ഞു നിൽകുന്ന ലത്തീൻസഭയുടെ സമര നീക്കവും 
ബിസിനസ് ലേഖകൻ

കോട്ടയം:പശ്ചിമേഷ്യൻ പ്രതിസന്ധിയുടെയും ആഗോള ഊർജ ക്ഷാമത്തിന്‍റെയും പശ്ചാത്തലത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വീണ്ടും തുടർച്ചയായി വർദ്ധിപ്പിച്ചത് കേരളത്തിൽ അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന് വൻതിരിച്ചടിയാവും.

സർക്കാരിന് സ്ത്രീ വോട്ട് നേടിക്കൊടുത്ത ജനപ്രിയ പ്രഖ്യാപനമായ വനിതകളുടെ സൗജന്യയാത്ര എന്ന വാഗ്ദാനം തന്നെ നടപ്പിലാക്കുന്നതിന് ഈ വിലകയറ്റം വില്ലനായി നിൽക്കും .

ഒരാഴ്ച്ച മുൻപ് ലിറ്ററിന് മൂന്ന്‌ രൂപയും സി.എൻ.ജി വില കിലോഗ്രാമിന് രണ്ടുരൂപയും വർധിപ്പിച്ചത് സാധാരണക്കാരുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കായിരുന്നു .അതിനു പിന്നാലെയാണ് ഇന്ന് ഒരു രൂപയ്ക്ക് അടുത്തുവരുന്ന രണ്ടാമത്തെ വിലവർദ്ധന .നാലുവർഷത്തിനിടയിലെ ഏറ്റവും വലിയവിലയിലാണ് പുതിയ വർദ്ധന പുലർച്ചെ പ്രാബല്യത്തിൽ വന്നതോടെ ചരിത്രത്തിലെ ഉയർന്നവിലയിലാണ് ഇന്ധനം.

സാധാരണക്കാരുടെ കുടുംബബജറ്റ് താളം തെറ്റിക്കുന്നതാണ് ഇന്ധനവില വർധന. പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഓഫീസുകളിലും വിദ്യാലയങ്ങളിലും പോകുന്ന സാധാരണക്കാരുടെ മാസച്ചെലവ് ക്രമാതീതമായി ഉയരും.

ഇന്ധനവില കൂട്ടിയത് എല്ലാ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകും. പച്ചക്കറി, അരി, മറ്റു പലചരക്ക് സാധനങ്ങൾ എന്നിവയ്ക്കായി കേരളം അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡീസൽവില ഒറ്റയടിക്ക് കൂട്ടിയതോടെ ചരക്ക്‌ കടത്തുകൂലി കുത്തനെ ഉയരും. ഇത് വിപണിയിൽ മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖലകളിൽ വിലക്കയറ്റത്തിന് കാരണമാകും.

വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.ക്കും സ്വകാര്യ ബസുകൾക്കും പുതിയ ഡീസൽ നിരക്ക് വലിയ ആഘാതമാണ്. വരുമാനത്തിലെ ഇടിവും ഉയർന്ന പ്രവർത്തനച്ചെലവും കാരണം ബസ് വ്യവസായം ഇപ്പോൾതന്നെ തകർച്ചയിലാണ്. ബസ് ചാർജ് വർധനയ്ക്കായി ഉടമകൾ സമ്മർദം ശക്തമാക്കാൻ സാധ്യതയുമുണ്ട്.
ഞെട്ടിച്ചുകൊണ്ടാണ് ഇന്ധനവില വർധിപ്പിച്ചത്. ജീവിതച്ചെലവ് കൂടിയത്‌ കാരണം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഓട്ടോ, ടാക്സി ഡ്രൈവർമാർ.

വാണിജ്യ എൽ.പി.ജി. നിരക്കുകൾക്ക് പിന്നാലെ ഇന്ധനവിലയും ഉയർന്നത് ഹോട്ടൽ വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കും. എൽ.പി.ജി. വിലവർധനയും ക്ഷമവും കാരണം ചെറുകിട ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. പലതും പൂട്ടലിൻ്റെ വക്കിലുമാണ്.

ഇടഞ്ഞു നിൽകുന്ന ലത്തീൻസഭയുടെ സമര നീക്കവും ഇതിനിടയിൽ ഉണ്ടാകും . കാരണം മീൻപിടിത്ത യാനങ്ങളിൽ ഇന്ധനമായി ഡീസലാണ്‌ ഉപയോഗിക്കുന്നത്. മീൻ ലഭ്യതക്കുറവ് കാരണം ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ മത്സ്യബന്ധന മേഖലയെ ഡീസൽ വിലക്കയറ്റം കാര്യമായി ബാധിക്കും.

TagsDonald TrumpV D Satheesan
Previous Article

വീണ്ടും പൊള്ളിച്ച് എണ്ണവില,ഉപഭോഗം കുറയ്ക്കാൻ നിർദേശം വന്നേക്കും

Next Article

പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ചാർട്ടേഡ് വിമാനങ്ങളിൽ മാമ്പഴങ്ങൾ എത്തിക്കാൻ ...

Related articles More from author

  • HeadlinesPolitics

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

    March 20, 2026
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • GeneralHeadlines

    ‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’

    January 29, 2026
    By Admin
  • HeadlinesPolitics

    ‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്

    April 1, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്
  • ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ
  • വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!
  • ശേഷാദ്രിയുടെ ‘തിലകം’ലീഡറുടേതല്ല,കെ. മുരളീധരൻ്റെയും രാജ്മോഹൻ ഉണ്ണിത്താൻ്റെയുമല്ല,ഗോൾവാൾക്കറുടെയും, ശശികല ടീച്ചറുടെയുടെയും, രാജീവ് ചന്ദ്രശേഖറിൻ്റേതുമെന്ന് ഡോ.കെ.ടി ജലീൽ
  • ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!

Timeline

  • July 4, 2026

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

  • July 3, 2026

    ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

  • July 2, 2026

    വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

  • July 2, 2026

    ശേഷാദ്രിയുടെ ‘തിലകം’ലീഡറുടേതല്ല,കെ. മുരളീധരൻ്റെയും രാജ്മോഹൻ ഉണ്ണിത്താൻ്റെയുമല്ല,ഗോൾവാൾക്കറുടെയും, ശശികല ടീച്ചറുടെയുടെയും, രാജീവ് ചന്ദ്രശേഖറിൻ്റേതുമെന്ന് ഡോ.കെ.ടി ജലീൽ

  • July 2, 2026

    ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions