Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

GeneralHeadlines
Home›General›പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

By Admin
May 20, 2026
242
0

സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാര ജേതാവ്

തിരുവനന്തപുരം:പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം.


35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ‘കേരള നിയമസഭ ചരിത്രവും ധർമവും’ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ദീർഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു.
കെ ജി പരമേശ്വരൻ നായരുടെ ഭൗതികദേഹം വ്യാഴം രാവിലെ 11 മുതൽ 11.45 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് എത്തിക്കും . വൈകിട്ട് 3.30 ന് തൃക്കണ്ണാപുരത്തെ വീട്ടു വളപ്പിൽ സംസ്കാരം
1931ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ.കൃഷ്ണപിള്ളയുടെയും കെ.തങ്കമ്മയുടെയും മകനായി ജനിച്ചു. ഭാര്യ സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മമ. മക്കൾ രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എൽഐസി ഹൗസിങ് ഫിനാൻസ്). മരുമക്കൾ രാജശേഖരൻ (മുൻ അനൗൺസർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്)

പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമ അധ്യാപകനുമായ എസ്. രാധകൃഷ്ണൻ, കെ.ജി. പരമേശ്വരൻ നായരെ അനുസ്മരിക്കുന്നു.(മലയാള മനോരമ ലേഖകനായിരുന്ന ഇദ്ദേഹം മനോരമ സ്കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ അസി.ഡറക്ടറാണ്):

എസ് രാധാകൃഷ്ണൻ

സൌമ്യനായിരുന്നു കെ.ജി.
മാധ്യമപ്രവർത്തകരിൽ മാന്യതയുടെ മുഖം.
നവാഗതർക്ക് വഴികാട്ടി
കേരളകൌമുദിയുടെ തിരുവനന്തപുരം സ്റ്റാച്യൂ ബ്യൂറോയ്ക്ക് തൊട്ടുതാഴെ അടിയും തൊഴിയും കണ്ണീർവാതക പ്രയോഗവുമൊക്കെ നടക്കുമ്പോൾ അക്ഷോഭ്യനായിരുന്നു ജോലി ചെയ്യുമായിരുന്നു അദ്ദേഹം. ആ ബ്യൂറോ ഞങ്ങൾക്ക് അഭയമാകുമ്പോൾ കെ.ജി പറയും, സൂക്ഷിച്ചു നിൽക്കണേ. എപ്പോഴാണ് കല്ലു വരുന്നതെന്നറിയില്ല.
അങ്ങനെ സുരക്ഷിതമായി അടി റിപ്പോർട്ടു ചെയ്യുമ്പോൾ കെ.ജി സാർ പറഞ്ഞതുപോലെതന്നെ കല്ലുവന്നു. യൂത്ത് കോൺഗ്രസുകാർ എറിഞ്ഞതുകൊണ്ട് മനോരമക്കാരനായ എൻ്റെ പേര് പിറ്റേ ദിവസത്തെ ദേശാഭിമാനിയിൽ പ്രത്യക്ഷപ്പെട്ടു. പിറ്റേദിവസം കെ.ജി സാർ ചിരിച്ചുകൊണ്ടു പറഞ്ഞു, കല്ലും വന്നും പേരും വന്നു.
സൌമ്യനായല്ലാതെ കെ.ജി സാറിനെ കണ്ടിട്ടില്ല. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം അരച്ചുകലക്കി കുടിച്ചിട്ടുണ്ടെങ്കിലും അതിൻ്റെ പേരിൽ മേനി പറഞ്ഞു നടന്നില്ല.
ഒരു ദിവസം കെ.ജി സാറിൻ്റെ ഫോൺ വന്നു. സാറിന് അടുത്ത ബന്ധമുള്ള തിരുമല ഏബ്രഹാം മെമ്മോറിയൽ സ്കൂളിൽ ജേണലിസം കരിയറിനെക്കുറിച്ച് ക്ലാസെടുക്കണം. മാധ്യമപ്രവർത്തനത്തിൻ്റെ അന്നത്തെ കുലപതികളിലൊരാളായ അദ്ദേഹം, ഞാൻ ക്ലാസെടുക്കണമെന്ന് പറഞ്ഞതെന്തിനാണ്.
ഉടനെ അദ്ദേഹം സംശയം തീർത്തു. നിങ്ങൾക്കല്ലേ പുതിയ വിവരങ്ങൾ അറിയാവുന്നത്. കെ.ജി സാർ പറഞ്ഞുവിട്ടതുകൊണ്ട് സ്കൂളിൽ വൻ സ്വീകരണമായിരുന്നു.
പത്രങ്ങൾ തമ്മിൽ മത്സരമുണ്ടായിരുന്നെങ്കിലും ലേഖകർ തമ്മിൽ അങ്ങനെ പാടില്ലെന്ന് കെ.ജി പറഞ്ഞുതന്നത് സ്വന്തം ചെയ്തിയിലൂടെയായിരുന്നു. മനോരമ തിരുവനന്തപുരം എഡിഷൻ്റെ ഉദ്ഘാടന പതിപ്പിൽ മികച്ച എക്സ്ക്ലൂസിവ് വേണമെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ അന്നത്തെ ബ്യൂറോ ചീഫ് ഡി. വിജയകുമാറിനെ സഹായിച്ചത്
കെ.ജി. സാറായിരുന്നു. ഇന്ന് പരസ്പരം മത്സരിച്ചു പാര വയ്ക്കുന്ന മാധ്യമപ്രവർത്തകർ അതു കണ്ടു പഠിക്കണം.
അങ്ങനെ കെ.ജി. സാറിൽനിന്ന് പഠിക്കാൻ എന്തെല്ലാമെന്തെല്ലാം.
വിട,
കെ.ജി പരമേശ്വരൻ നായർ സാർ. ഓർമകളിൽ എന്നുമുണ്ടാകും.
ആദരാഞ്ജലി

Previous Article

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ...

Next Article

റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

Related articles More from author

  • GeneralHeadlines

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

    September 16, 2026
    By Admin
  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • CareerHeadlines

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

    March 6, 2026
    By Admin
  • GeneralHeadlines

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

    September 10, 2026
    By Admin
  • GeneralHeadlines

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

    July 23, 2026
    By Admin
  • HeadlinesMovies

    തിയറ്ററുകളിൽ തരംഗമായി ‘ആട് 3’,ആദ്യദിനം 5.9 കോടിരൂപ കേരളത്തിലെ ഗ്രോസ് കലക്ഷൻ

    March 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ
  • ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’
  • ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍
  • കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Timeline

  • October 5, 2026

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

  • October 5, 2026

    ‘മുഖ്യമന്ത്രിയുടെ വാച്ചിന് 108,000 രൂപ! ഗിഫ്റ്റ് കിട്ടിയതാണെന്ന് സതീശൻ പറയുന്നു’

  • October 5, 2026

    ‘ബ്രാന്‍ഡ് വയനാട്’ പ്രഖ്യാപനം ഒക്ടോബര്‍ 6-7 തിയതികളില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍

  • October 5, 2026

    കേരള, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത,തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • October 5, 2026

    ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions