Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’

  • ‘സഹകരണ മേഖലയിൽ നടക്കുന്നത് ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ്’

  • ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

  • ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

  • വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

GeneralHeadlines
Home›General›യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

യു.പി.എസ്.സി സിവിൽ സർവ്വീസ് പ്രാഥമിക പരീക്ഷ മെയ് 24-ന്

By Admin
May 21, 2026
104
0

കേരളത്തിൽ 21,000 ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (യു.പി.എസ്.സി) രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവ്വീസ് ഒന്നാംഘട്ട (പ്രാഥമിക) പരീക്ഷ മെയ് 24-ന് നടക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വിവിധ കേന്ദ്രങ്ങളിലായി ഏകദേശം 21,000 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ 9.30 മുതൽ 11.30 വരെയും, ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിനായി യു.പി.എസ്.സിയും കേരള സർക്കാരും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പോലീസ് സുരക്ഷ, പൊതുഗതാഗത സൗകര്യങ്ങൾ, തടസ്സമില്ലാത്ത കുടിവെള്ള-വൈദ്യുതി വിതരണം എന്നിവ വിവിധ സർക്കാർ ഏജൻസികൾ വഴി ഉറപ്പാക്കിയിട്ടുണ്ട്.
പരീക്ഷാ സമയത്തിന് ഒരു മണിക്കൂർ മുൻപായി പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരേണ്ടതാണ്. രാവിലെയുള്ള സെഷൻ എഴുതുവാൻ 8.30 നും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 1.30 നും മുമ്പായി നിശ്ചിത പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കണം. പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് (രാവിലെ 9.00 മണിയ്ക്കും ഉച്ചയ്ക്ക് ശേഷം 2.00 മണിയ്ക്കും) പരീക്ഷാകേന്ദ്രത്തിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിക്കുന്നതാണ്. അതിനുശേഷം ഹാജരാകുന്ന ആരെയും പരീക്ഷയെഴുതാൻ അനുവദിക്കുന്നതല്ല. അതിനാൽ അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിന്‍റെ ലൊക്കേഷൻ നേരത്തെ അറിഞ്ഞുവെയ്ക്കേണ്ടതാണ്. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളു.
കമ്മീഷന്‍റെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുത്ത ഹാൾടിക്കറ്റ് (അഡ്മിറ്റ് കാർഡ്) അതിനോടൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഐഡന്‍റിറ്റി കാർഡിൻ്റെ അസ്സലും കൈയ്യിൽ കരുതേണ്ടതും ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ കാണിക്കേണ്ടതുമാണ്. ഒപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്.
കറുത്ത ബാൾ പോയിന്‍റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കുവാൻ കഴിയൂ എന്നതിനാൽ ആയത് കരുതേണ്ടതാണ്. അഡ്മിറ്റ് കാർഡ്, ഐഡന്‍റിറ്റി കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, കറുത്ത ബോൾ പോയിന്‍റ് പേന, കുടിവെള്ളം കരുതണമെങ്കിൽ സുതാര്യമായ കുപ്പി മാത്രം കൂടാതെ അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിട്ടുള്ള മറ്റേതെങ്കിലും സാധനങ്ങൾ ഉണ്ടെങ്കിൽ അവയും ഇവയല്ലാതെ മറ്റൊന്നും തന്നെ പരീക്ഷ കേന്ദ്രത്തിനുള്ളിൽ കയറ്റാൻ അനുവദിക്കില്ല.
ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് /സ്മാർട്ട് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക്, ഐറ്റി ഉപകരണങ്ങൾ എന്നിവ ഒരു കാരണവശാലും പരീക്ഷകേന്ദ്രത്തിൽ അനുവദനീയമല്ല. കൂടാതെ മേൽപ്പറഞ്ഞവ പരീക്ഷ കേന്ദ്രത്തിൽ സൂക്ഷിക്കുവാൻ സാധിക്കുകയില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയേയും പുറത്തു പോകുവാൻ അനുവദിക്കുന്നതല്ല.

TagsCivil service ExamUPSC
Previous Article

‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ...

Next Article

എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

Related articles More from author

  • GeneralHeadlines

    ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി,ശബരിമല നട അടച്ചു

    January 20, 2026
    By Admin
  • GeneralHeadlines

    ​ ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ മാ​ധ്യ​മ പു​ര​സ്കാ​രം പി.​വി. ജീ​ജോ​യ്ക്ക്

    June 30, 2026
    By Admin
  • GeneralHeadlines

    കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം

    April 2, 2026
    By Admin
  • HeadlinesTechnology

    സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ ‘കമ്മ്യൂൺ’ കേന്ദ്രം ഉദ്ഘാടനം 19ന് 

    January 16, 2026
    By Admin
  • HeadlinesPolitics

    ‘യു.ഡി.എഫ് നുണ പറയുന്നു,അത് നുണയാണെന്ന് സാധാരണക്കാരന് തിരിയും വിധം പറയാൻ ഇടതു ” താത്വിക ശിരോമണികൾക്ക് ” ഒട്ടറിയുകയുമില്ല’

    January 8, 2026
    By Admin
  • GeneralHeadlines

    വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

    December 21, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’
  • ‘സഹകരണ മേഖലയിൽ നടക്കുന്നത് ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ്’
  • ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്
  • ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ
  • വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

Timeline

  • July 5, 2026

    ‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’

  • July 5, 2026

    ‘സഹകരണ മേഖലയിൽ നടക്കുന്നത് ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ്’

  • July 4, 2026

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

  • July 3, 2026

    ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

  • July 2, 2026

    വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions