Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

  • രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

  • കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

  • വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

  • ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

BusinessHeadlinesTechnology
Home›Business›എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

By Admin
May 22, 2026
135
0

കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം

തിരുവനന്തപുരം: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത വെബ് ആപ്ലിക്കേഷനായ ‘റിഫ്ളെക്ടോ’ ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് പുറത്തിറക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വെബ് ആപ്ലിക്കേഷനുകളാണ് ‘റിഫ്ളെക്ടോ’. ജീവനക്കാര്‍ക്കിടയിലെ ആശയവിനിമയവും പരസ്പര സഹകരണവും സുഗമമാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.
ധാരാളം സമയവും ഡിസൈന്‍ വൈദഗ്ധ്യവും ആവശ്യമായിരുന്ന സര്‍ഗാത്മകമായ ജോലികള്‍ കാര്യക്ഷമമായി ചെയ്യാന്‍ ‘റിഫ്ളെക്ടോ’ ആപ്ലിക്കേഷന്‍ സഹായിക്കും. ഡിസൈനിങ് രംഗത്തോ കോഡിങ്ങിലോ മുന്‍പരിചയം ഇല്ലാത്തവര്‍ക്കും വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. മുന്‍പ് കമ്പനിക്കുള്ളില്‍ ആശയവിനിമയം നടത്താന്‍ വേണ്ട പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യാന്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നിരുന്ന സാഹചര്യം മാറി ഒറ്റ ക്ലിക്കില്‍ പോസ്റ്ററുകള്‍ ഉണ്ടാക്കാന്‍ ‘റിഫ്ളെക്ടോ’ യ്ക്ക് കഴിയുന്നു.
റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിലെ ജീവനക്കാര്‍ക്കിടയില്‍ നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുള്ള പോസ്റ്ററുകള്‍, ജന്മദിനാശംസകള്‍ എന്നിവ ഒറ്റ ക്ലിക്കില്‍ ഇത് തനിയെ തയാറാക്കി നല്‍കും. കമ്പനിയിലെ ലീഡര്‍മാര്‍ക്ക് അവരുടെ ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കുന്ന ഡിജിറ്റല്‍ ബിസിനസ് കാര്‍ഡുകള്‍ ഉടനടി നിര്‍മ്മിക്കാനും സഹായകമാകും. ഷൗട്ട് ഔട്ട്, സ്പോട്ട് അവാര്‍ഡ് എന്നീ ഫീച്ചറുകളിലൂടെ ജീവനക്കാരുടെ മികച്ച പ്രവര്‍ത്തനങ്ങളെ നിമിഷങ്ങള്‍ക്കകം മനോഹരമായ അഭിനന്ദന പോസ്റ്ററുകളാക്കി മാറ്റാനും സാധിക്കും.
ജീവനക്കാര്‍ക്കിടയിലെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ബ്രാന്‍ഡ് ഐഡന്‍റിറ്റി ശക്തിപ്പെടുത്തുന്നതിനും പരസ്പരം അംഗീകരിക്കുന്ന സംസ്കാരം വളര്‍ത്തുന്നതിനുമായി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ‘റിഫ്ളെക്ടോ’ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് അസോസിയേറ്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) ഹരിനാരായണന്‍ പിള്ള പറഞ്ഞു. ദ്രുതഗതിയില്‍ വളരുന്ന സാങ്കേതിക സംരംഭങ്ങളുടെ റാങ്കിംഗ് നടത്തുന്ന ഡിലോയിറ്റ് ഇന്ത്യ ഫാസ്റ്റ് 50 പട്ടികയിലുള്ള റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.
ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളുടെ ടെക്നോളജി ട്രാന്‍സ്ഫര്‍മേഷന്‍ പങ്കാളിയാകുന്ന എഐ അധിഷ്ഠിത ഡിജിറ്റല്‍ എഞ്ചിനീയറിംഗ് സ്ഥാപനമാണ്. ആര്‍ഒഐ അധിഷ്ഠിത പരിഹാരങ്ങളിലൂടെയും അത്യാധുനിക സാങ്കേതിക നവീകരണത്തിലൂടെയും പുതിയ ബിസിനസ് സാധ്യതകള്‍ തുറക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.2008 ല്‍ സ്ഥാപിതമായ റിഫ്ളക്ഷന്‍സ് ഇപ്പോള്‍ യുഎസ്, ബഹ്റൈന്‍, ഖത്തര്‍, കെഎസ്എ, യുഎഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ 500-ലധികം വ്യവസായ വിദഗ്ധരുടെയും സാങ്കേതിക സംരംഭകരുടെയും സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.

TagsReflectoTechnopark
Previous Article

എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

Next Article

14 തസ്തികകളിൽ കാഴ്ച പരിമിതർക്കായുള്ള വിദ്യാലയത്തിലെ ഒഴിവുകളിലേക്ക് പ്രായോഗിക ...

Related articles More from author

  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • BusinessHeadlines

    ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് ‘അല്‍സോണ്‍ സോഫ്റ്റ് വെയര്‍’

    January 20, 2026
    By Admin
  • BusinessCareerDesignTechnology

    പതിനായിരം തൊഴിലുമായി 850 കോടിയുടെ  മെറിഡിയൻ ടെക് പാർക്ക് തലസ്ഥാനത്ത്

    November 5, 2025
    By Admin
  • HeadlinesTechnology

    ‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

    December 27, 2025
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin
  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ
  • രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ
  • കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്
  • വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി
  • ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

Timeline

  • July 7, 2026

    തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

  • July 7, 2026

    രക്ഷാപ്രവർത്തനങ്ങൾക്ക് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,രക്ഷാപ്രവർത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്ന് പിണറായി വിജയൻ

  • July 7, 2026

    കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം, രക്ഷാപ്രവർത്തനം ഊർജിതം: മന്ത്രി ടി. സിദ്ദിഖ്

  • July 7, 2026

    വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ:പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കരാറുകാർക്ക് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

  • July 6, 2026

    ഏഴു വയസ്സുകാരൻ യാഷ്‌വൻ്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവനേകും;വൃക്ക റോഡ് മാർഗ്ഗം ​ആറുമണിക്കൂറിനുള്ളിൽ കോഴിക്കോട്ടേക്ക് എത്തിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions