Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

GeneralHeadlines
Home›General›ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്‍റെ ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’

ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്‍റെ ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’

By Admin
May 23, 2026
182
0

സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം :പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം:പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍ ഒന്ന് മുതല്‍ ലഹരി മാഫിയക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി അതിശക്തമായ വേട്ട ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല .
കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരറുക്കുകയാണ് ലക്ഷ്യം. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, അതിന്‍റെ ഉറവിടം കണ്ടെത്തല്‍, പ്രചരിപ്പിക്കുന്നവര്‍ എന്നിവരെല്ലാം പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഈ പദ്ധതിക്കായി ഒരു പ്രത്യേക പ്രോജക്ട് തന്നെ തയാറാക്കിയിട്ടുണ്ട്.
അന്തര്‍സംസ്ഥാന ലഹരി മാഫിയയെ തകര്‍ക്കാന്‍ കേരള ഡി.ജി.പി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായി ഏകോപിതമായി പ്രവര്‍ത്തിക്കും. കെമിക്കല്‍/സിന്തറ്റിക് നര്‍ക്കോട്ടിക്‌സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാന്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. സ്‌കൂള്‍ പരിസരങ്ങളിലെ പുകയില വില്‍പനയ്‌ക്കെതിരെയും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഡി.ജെ പാര്‍ട്ടികള്‍, കായലുകളിലെയും കടലിലെയും പാര്‍ട്ടികള്‍ എന്നിവയ്‌ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും. ലഹരി വില്‍പനയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

രമേശ് ചെന്നിത്തല

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ജനസൗഹൃദമാക്കാന്‍ അടക്കം ലക്ഷ്യമിട്ടുള്ള വിപുലമായ കര്‍മ്മപദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
1. പൊലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കും
സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കും. സ്റ്റേഷനിലെത്തുന്ന ഏതൊരു വ്യക്തിയെയും കുറ്റവാളിയായല്ല മാന്യത അര്‍ഹിക്കുന്ന പൗരന്മാരായി കാണണം. സ്റ്റേഷനില്‍ എത്തുന്നവരെ ‘ഗുഡ് മോര്‍ണിംഗ്’, ‘നമസ്‌കാരം’ പറഞ്ഞ് സ്വീകരിക്കണം. പരാതികള്‍ സമചിത്തതയോടെ കേള്‍ക്കാനും പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. സ്റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം, വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

2. സ്റ്റേഷന്‍ ചുമതലകളില്‍ മാറ്റം; അഞ്ചംഗ സമിതിയെ നിയോഗിച്ചു
നേരത്തെ എസ്.ഐമാര്‍ക്ക് ഉണ്ടായിരുന്ന സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കിയത് പോലീസിംഗിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തലുണ്ട്. അതിനാല്‍, സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി എന്നിവരുടെ സാന്നിധ്യം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ എ.ഡി.ജി.പി (ഹെഡ്ക്വാര്‍ട്ടേഴ്‌സ്) നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും.

3. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ പൊലീസ് ജാഗ്രത കാട്ടും. ജനമൈത്രി പൊലീസിനെയും സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെയും കൂടുതല്‍ ശക്തിപ്പെടുത്തും. പുതിയ തലമുറയെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

4. സൈബര്‍ സുരക്ഷയും റോഡ് സുരക്ഷയും
വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് സജ്ജമാകും. ലോണ്‍ ആപ്പുകള്‍ വഴി സാധാരണക്കാരെ ചതിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നതും മതപരമായ ഭിന്നത പടര്‍ത്തുന്നതും ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകളും കര്‍ശനമായി നേരിടും. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ ഉദ്യോഗസ്ഥരെയും സാങ്കേതിക സൗകര്യങ്ങളെയും കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്പുകളും ഐടി സംവിധാനങ്ങളും നടപ്പിലാക്കും.

5. പൊലീസ് ക്ഷേമവും പരിശീലനവും
പൊലീസുകാരുടെ പരിശീലന സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കും. സേനയ്ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ ഗൗരവമായി കാണുന്നു. കീഴ്ജീവനക്കാര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമൊഴിവാക്കി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രമേശ് ചെന്നിത്തല

6. അന്വേഷണങ്ങളും മറ്റ് വിഷയങ്ങളും
* നവകേരള യാത്ര: നവകേരള യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആളുകളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐ.ടി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നിയമപരമായ നടപടിയുണ്ടാകും.
* ആലപ്പുഴ സംഭവം: എറണാകുളത്തെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന് അതിക്രമം കാണിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. കോടതിയുടെ സമ്മര്‍ദ്ദം മൂലമാണ് നടപടി ഉണ്ടായത്. ഈ വിഷയത്തില്‍ കോടതിയില്‍ നിന്ന് റിലീഫ് ലഭിക്കാന്‍ എ.ജിയെ ചുമതലപ്പെടുത്തി.
* മാധ്യമസ്വാതന്ത്ര്യം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന രീതി ശരിയല്ല. പയ്യന്നൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പരിശോധിക്കും.
* ഭീഷണി അനുവദിക്കില്ല: രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. ഭരണം മാറിയാലും പൊലീസ് ഉദ്യോഗസ്ഥര്‍ മാറുന്നില്ല, അവര്‍ സര്‍ക്കാരിന്റെ നയമാണ് നടപ്പിലാക്കുന്നത്. അത് നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്.
കേരള പോലീസിനെ കൂടുതല്‍ ജനകീയമാക്കാനും കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് പോലീസ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി അറിയിച്ചു.

TagsKerala PoliceRamesh Chennithala
Previous Article

റോസ്ഗർ മേള :23 ന് കൈമാറുന്നത് 51,000 ത്തിലധികം ...

Next Article

ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം മേയ് ...

Related articles More from author

  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin
  • Politics

    മാറിയത് സിപിഎംകാരുടെ ദാരിദ്ര്യം:ചെന്നിത്തല

    November 2, 2025
    By Admin
  • GeneralHeadlines

    കേരളം ഗുണ്ടകളുടെ നാടല്ല, സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

    August 9, 2026
    By Admin
  • GeneralHeadlines

    നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ അക്കൗണ്ട്’ ഉടമകളാകരുതെന്ന് കേരള പോലീസ്

    August 8, 2026
    By Admin
  • GeneralHeadlines

    ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം

    May 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Timeline

  • October 7, 2026

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions