Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

  • ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

  • ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം

  • ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ

  • അമേരിക്ക–ഇറാൻ കരാർ നീക്കങ്ങൾ: യുദ്ധത്തിന്‍റെ നിഴലിൽ നിന്ന് പുതിയ ശാക്തികസമവാക്യങ്ങളിലേക്ക്

GeneralHeadlines
Home›General›കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

By Admin
May 26, 2026
66
0

സേവ് എ ഇയർ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ

തിരുവനന്തപുരം:ഹയർസെക്കൻ്ററി, വൊക്കേഷണൽ ഹയർസെക്കൻ്ററി രണ്ടാം വർഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻ്ററിയിൽ 77.97 ഉം വൊക്കേഷണൽ ഹയർസെക്കൻ്ററിയിൽ 72.49 മാണ് വിജയശതമാനം. ഹയർസെക്കൻ്ററി വിഭാഗത്തിൽ കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി പരീക്ഷ എഴുതിയ 372423 വിദ്യാർത്ഥികളിൽ 290381 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 30561 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസും 60 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും (1200) നേടി. വി.എച്ച്.എസ്.ഇയിൽ 162 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതായി സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടന്ന ഫലപ്രഖ്യാപനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.

ഹയർസെക്കൻ്ററിയിൽ പരീക്ഷ എഴുതിയ 192751 പെൺകുട്ടികളിൽ 167475 പേരും 179672 ആൺകുട്ടികളിൽ 122906 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. 187933 സയൻസ് വിദ്യാർത്ഥികളിൽ 158836 പേരും (84.52%), 75923 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളിൽ 50398 പേരും (66.38%), 108567 കോമേഴ്‌സ് വിദ്യാർത്ഥികളിൽ 81147 പേരും (74.74%) ഉപരി പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തിൽ 33591 ൽ 19802 പേരും (58.95%) പട്ടികവർഗ്ഗ വിഭാഗത്തിൽ 4895 ൽ 3198 പേരും (65.33%) ഒ.ഇ.സി. വിഭാഗത്തിൽ 8872 ൽ 6295 പേരും (70.95%) ഒ.ബി.സി. വിഭാഗത്തിൽ 255705 ൽ 200502 പേരും (78.41%) ജനറൽ വിഭാഗത്തിൽ 69360 ൽ 60584 പേരും (87.35%) ഉപരി പഠനത്തിന് അർഹത നേടി.

എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിൽ നിന്ന് 181851 ൽ 150604 പേരും (82.82%) ഗവൺമെൻ്റ് മേഖലയിലെ 167430 ൽ 121661 പേരും (72.66%) അൺഎയിഡഡ് മേഖലയിലെ 22821 ൽ 17841 പേരും (78.18%) ഉപരിപഠനത്തിന് യോഗ്യരായി.

സയൻസ് വിഭാഗത്തിൽ 22970 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 2327 പേർക്കും കോമേഴ്‌സ് വിഭാഗത്തിൽ 5264 പേർക്കും എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.

വിജയ ശതമാനം ഏറ്റവും കൂടുതൽ ഇടുക്കി ജില്ലയിലും (84.64%) ഏറ്റവും കുറവ് കാസറഗോഡ് ജില്ലയിലുമാണ് (71.72%). മലപ്പുറത്തെ ഗവ. എച്ച് എസ് എസ് തിരൂരങ്ങാടി സ്‌കൂളാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയത്. 835 പേർ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡിനർഹരാക്കിയ ജില്ലയും മലപ്പുറമാണ്. 76 സ്‌കൂളുകൾ നൂറു ശതമാനം വിജയം നേടി.

ടെക്നിക്കൽ സ്ട്രീമിൽ ഹയർസെക്കന്ററിയുടെ സിലബസ് പിന്തുടരുന്ന സ്‌കൂളുകളിൽ 1523 പേർ പരീക്ഷ എഴുതിയതിൽ 1109 പേർ ഉപരിപഠനത്തിന് യോഗ്യത നേടി (72.82%). 50 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

ആർട്ട് സ്ട്രീമിൽ കേരള കലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂളിൽ 63 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 52 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 82.54%. 2 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.

25494 വിദ്യാർഥികൾ സ്‌കോൾ കേരള മുഖാന്തിരം പരീക്ഷ എഴുതിയതിൽ 12982 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയശതമാനം 50.92. ഇതിൽ 537 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. സയൻസ് വിഭാഗത്തിൽ നിന്ന് 3158 പേരിൽ 2582 പേരും (81.76%), ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 12769 പേരിൽ 6056 പേരും (47.43%), കോമേഴ്‌സ് വിഭാഗത്തിൽ നിന്ന് 9567 പേരിൽ 4344 പേരും (45.41%), ഉപരിപഠനത്തിന് അർഹത നേടി. ഓപ്പൺ പഠന വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ്. 9389 പേർ.

പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ 41076 പേർ പരീക്ഷ എഴുതിയതിൽ 14595 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 35.53.

വൊക്കേഷണൽ ഹയർസെക്കന്ററിയിൽ 25259 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 18311 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 2900 വിദ്യാർത്ഥികൾ പ്രൈവറ്റായി പരീക്ഷ എഴുതിയതിൽ 1555 പേർ യോഗ്യത നേടി. 10283 പെൺകുട്ടികളും 14976 ആൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതിൽ 8595 പെൺകുട്ടികളും 9716 ആൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. വയനാട് ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം (87.30%). ഏറ്റവും കുറവ് കാസർഗോഡിനും (60.63%). 7 സർക്കാർ സ്‌കൂളുകളും 6 എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം നേടി. പട്ടിക ജാതി വിഭാഗത്തിൽ 2348 പേർ പരീക്ഷ എഴുതിയതിൽ 1484 വിദ്യാർത്ഥികളും പട്ടികവർഗ വിഭാഗത്തിൽ 204 പേർ പരീക്ഷ എഴുതിയതിൽ 129 പേരും ഉപരിപഠനത്തിന് അർഹരായി.

സംസ്ഥാനത്തെ 4 ബധിര മൂക സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിൽ പരീക്ഷകൾ നടത്തിയതിൽ എല്ലാ സ്‌കൂളുകളും നൂറു ശതമാനം വിജയം നേടി.

ഹയർസെക്കന്ററിയുടേയും വിഎച്ച്എസ്‌ഇയുടേയും സേവ് എ ഇയർ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കും. ജൂൺ 1 വരെ അപേക്ഷിക്കാം. ഫൈനോടു കൂടി ജൂൺ 3 വരെയും അപേക്ഷിക്കാം. പുനർമൂല്യ നിർണയത്തിനായും അപേക്ഷിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഹയർ സെക്കന്ററി (വൊക്കേഷണൽ) വിഭാഗം ജൂണിൽ നടത്തുന്ന സേ/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 29ന് ആരംഭിച്ച് ജൂലൈ 3 ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂൺ 1 വരെയും 600 രൂപ പിഴയോടുകൂടി ജൂൺ 3 വരെയും സ്‌കൂളുകളിൽ സമർപ്പിക്കാം. ഫീസ് ‘0202-01-102-93VHSE Fees’ എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസ്സൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ സ്‌കൂളുകളിൽ സമർപ്പിക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും www.vhsems.kerala.gov.in എന്ന പോർട്ടലിൽ നിന്നും ലഭിക്കുന്നതാണ്.

TagsKerala HSCVHSC Results
Previous Article

ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

Related articles More from author

  • GeneralHeadlinesTechnology

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

    March 6, 2026
    By Admin
  • HeadlinesPolitics

    ‘കേരള കൗമുദി’ക്ക് ആശംസകൾ :പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നുവെന്ന് കടകംപള്ളി

    May 4, 2026
    By Admin
  • HeadlinesPolitics

    ‘ലാഭമുണ്ടാക്കുകയല്ല കെ എസ് ആർ ടി സിയുടെ ലക്ഷ്യം,മലയാളിയുടെ ജീവതച്ചെലവിൽ 40 ശതമാനം ഭക്ഷണത്തിന്,ബാക്കിയിൽ 60 ശതമാനം യാത്രയ്ക്ക്’

    March 9, 2026
    By Admin
  • HeadlinesPolitics

    ‘നാളെയല്ല, ഇന്നേ അങ്ങീ പണി നിർത്തണ’മെന്ന് പ്രതിപക്ഷനേതാവിനോട് മുൻ ജഡ്ജി എസ്.സുദീപ്

    April 1, 2026
    By Admin
  • Headlines

    വ്യോമാഭ്യാസത്തിനിടെ ‘തേജസ്’ തകർന്നു വീണു,പൈലറ്റ‌ിന് ജീവഹാനി

    November 21, 2025
    By Admin
  • HeadlinesSports

    യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്

    April 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49
  • ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ
  • ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം
  • ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ
  • അമേരിക്ക–ഇറാൻ കരാർ നീക്കങ്ങൾ: യുദ്ധത്തിന്‍റെ നിഴലിൽ നിന്ന് പുതിയ ശാക്തികസമവാക്യങ്ങളിലേക്ക്

Timeline

  • May 26, 2026

    കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

  • May 26, 2026

    ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

  • May 26, 2026

    ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോകൾക്ക് 5000 രൂപ പാരിതോഷികം

  • May 26, 2026

    ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ

  • May 25, 2026

    അമേരിക്ക–ഇറാൻ കരാർ നീക്കങ്ങൾ: യുദ്ധത്തിന്‍റെ നിഴലിൽ നിന്ന് പുതിയ ശാക്തികസമവാക്യങ്ങളിലേക്ക്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions