Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

  • ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

  • വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ചു, കോച്ചിന് 16 വർഷം കഠിനതടവും 24000 രൂപ പിഴയും

  • ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ജൂണ്‍ 3 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും,പങ്കെടുക്കുന്നത് ടൂറിസം മേഖലയിലെ 1000-ത്തിലധികം പ്രതിനിധികള്‍

GeneralHeadlinesPolitics
Home›General›‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

By Admin
May 31, 2026
72
0

റെജി ചെറിയാനെതിരെ താൻ നിയമ സഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടുമെന്നും ജി.സുധാകരൻ

ആലപ്പുഴ:സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ.
തോട്ടപ്പള്ളി ‘നൻമ’ ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണ വേദിയിലാണ് സുധാകരന്‍റെ പരാമർശങ്ങൾ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും കഴിഞ്ഞ ആഴ്ച സന്ദർശിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.
റെജി ചെറിയാനെതിരെ താൻ നിയമ സഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. ഒരു എം എൽ എയുടെ മുകളിൽ വേറൊരു എം എൽ എ അധികാരം സ്ഥാപിക്കുകയാണ്. അതും ആദ്യമായി എം എൽ എ ആകുന്നയാൾ.ഒരു ജനപ്രതിനിധി മറ്റൊരു ജന പ്രതിനിധിയെ കവച്ചു വെക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വലിയ സ്ഥാപനത്തിന്‍റെ ഉടമയാണ്.താനവിടെ വെള്ളമടിക്കാൻ പോകാത്തത് കൊണ്ട് തന്നോട് സ്നേഹം കാണില്ല.അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കൻമാരെയൊക്കെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് താൻ. ഒരു രാഷ്ട്രീയ പ്രവർത്തനവുമില്ലാത്ത നാലഞ്ച് പാർട്ടി മാറി ഇപ്പോൾ എം.എൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളിയിൽ സന്ദർശനം നടത്തിയത്.’-സുധാകരൻ പരിഹസിച്ചു.
‘ജല സേചന വകുപ്പ് മന്ത്രിയുടെ ആളാണ്. തോട്ടപ്പള്ളി സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എം.എൽ.എക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. കരിമണൽ ലോറികൾ തോട്ടപ്പള്ളിയിൽ നിന്ന് ഐ.ആർ.ഇ യിലേക്കാണ് പോകുന്നതെന്ന് യാതൊരു ഉറപ്പുമില്ല. ചില ലോറികൾ അടൂരിലേക്കാണ് പോകുന്നത്. ഇങ്ങനെ പലയിടത്തും കൊണ്ടുപോയി കള്ളക്കടത്ത് നടത്തുകയാണ്. ഒരു കലക്ടർമാരും മര്യാദക്ക് ഇത് നോക്കിയില്ല. ഇത് തൊട്ടാൽ പൊള്ളുമെന്ന കാര്യമാണെന്ന മട്ടിൽ കളക്ടർമാർ മാറി നിൽക്കുകയാണ്’ എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗങ്ങൾ മാത്രം ഉദ്ഘാടനം ചെയ്താൽ മതിയെന്ന ജില്ലാ പഞ്ചായത്തിൻ്റെ ഉത്തരവ് തലയിൽ ചെളിയുള്ളവർ മാത്രമിറക്കുന്നതാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മഹേന്ദ്രൻ്റെ വിവരക്കേട് കൊണ്ടാണ് ഇതുണ്ടായത്.ഉത്തരവിറക്കിയവർ ജനങ്ങളോട് ക്ഷമ പറയണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.

TagsG Sudhakaran MLAReji Cherian MLA
Previous Article

ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

Related articles More from author

  • GeneralHeadlines

    കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്

    December 20, 2025
    By Admin
  • GeneralHeadlines

    കേരളീയനാണെന്ന് തെളിയിക്കാൻ ‘കേരള നേറ്റിവിറ്റി കാർഡ്’, ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

    February 18, 2026
    By Admin
  • HeadlinesMovies

    മുന്നേറ്റം തുടർന്ന് ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിരം’

    February 11, 2026
    By Admin
  • Headlines

    ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിൻ്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകർ

    November 14, 2025
    By Admin
  • GeneralHeadlines

    ‘വിദേശത്തെ കള്ളപ്പണം 15 ലക്ഷം വിതം അക്കൗണ്ടിൽ കിട്ടിയ വനിതകളാണല്ലോ മഹിളാ മോർച്ചക്കാർ’

    May 17, 2026
    By Admin
  • GeneralHeadlines

    ‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം

    December 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ
  • ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍
  • വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
  • ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ചു, കോച്ചിന് 16 വർഷം കഠിനതടവും 24000 രൂപ പിഴയും
  • ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ജൂണ്‍ 3 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും,പങ്കെടുക്കുന്നത് ടൂറിസം മേഖലയിലെ 1000-ത്തിലധികം പ്രതിനിധികള്‍

Timeline

  • May 31, 2026

    ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

  • May 31, 2026

    ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

  • May 30, 2026

    വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • May 30, 2026

    ക്രിക്കറ്റ് കോച്ചിങ്ങിനായി എത്തിയ കുട്ടിയെ പീഡിപ്പിച്ചു, കോച്ചിന് 16 വർഷം കഠിനതടവും 24000 രൂപ പിഴയും

  • May 30, 2026

    ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ്-2026 ജൂണ്‍ 3 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും,പങ്കെടുക്കുന്നത് ടൂറിസം മേഖലയിലെ 1000-ത്തിലധികം പ്രതിനിധികള്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions