Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

  • വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

  • വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്

  • ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

  • 30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

GeneralHeadlines
Home›General›ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍

By Admin
May 31, 2026
149
0

അവസരമൊരുക്കിയത് ഗൊയ്ഥെ-സെന്‍ട്രം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഏഴ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ പാര്‍ലമെന്‍റായ ബുണ്ടെസ്റ്റാഗ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് ‘ വിജയികള്‍ക്കാണ് ഈ സുവര്‍ണാവസരം ലഭിച്ചത്.

തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിവിധ സ്കൂളുകളില്‍ നിന്നുള്ള ആലാപ് പാര്‍ട്ടെ, ആദിത്യ സുന്ദരേശന്‍, അനന്തപദ്മനാഭന്‍ ബിലു, അക്ഷയ് ജോര്‍ജ് സാം, മെഹ്രിന്‍ ഖുല്‍സം, വാണി ബൈജു, സുല്‍ത്താന്‍ നെഹാന്‍ മൗലാന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജര്‍മ്മനിയിലെ ചരിത്ര-രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളും സ്മാരകങ്ങളും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.

മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് ‘ പരിപാടിയിലെ സംവാദങ്ങള്‍, ചര്‍ച്ചകള്‍, നേതൃത്വ പ്രവര്‍ത്തനങ്ങള്‍, പാര്‍ലമെന്‍ററി അവബോധം തുടങ്ങിയവയിലെ മികവിനെ അടിസ്ഥാനമാക്കിയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്പരിപാടിയുടെ പ്രധാന ആകര്‍ഷണം ബെര്‍ലിനിലെ ബുണ്ടെസ്റ്റാഗിലേക്കുള്ള സന്ദര്‍ശനമായിരുന്നു. മെയ് 18 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച സംഘത്തിന് ഗൊയ്ഥെ-സെന്‍ട്രത്തിലെ ജര്‍മ്മന്‍ ഫാക്കല്‍റ്റി വിദ്യ സുബ്രഹ്മണ്യന്‍ നേതൃത്വം നല്കി.

ജര്‍മ്മന്‍ പാര്‍ലമെന്‍റ് അംഗം റാല്‍ഫ് ബ്രിങ്ക്ഹൗസിനെ കാണാനും തത്സമയ പാര്‍ലമെന്‍ററി സെഷനില്‍ പങ്കെടുക്കാനും അവസരം ലഭിച്ചു. ജര്‍മ്മന്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങളെക്കുറിച്ച് അവബോധം നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സഹായകമായി.ജര്‍മ്മന്‍ പാര്‍ലമെന്‍റ് അംഗമായ റാല്‍ഫ് ബ്രിങ്ക്ഹൗസ് വിദ്യാര്‍ത്ഥികള്‍ക്കായി സമയം മാറ്റിവച്ചത് അത്ഭുതപ്പെടുത്തിയതായും അത്തരം മനുഷ്യരുടെ മികച്ച ഇടപെടല്‍ അനുഭവിക്കാനായത് പുതുമയായിരുന്നെന്നും ആദിത്യ പറഞ്ഞു.ബെര്‍ലിന്‍ മതിലിന് മുന്നില്‍ നില്‍ക്കാനും നഗരത്തിന്‍റെ ചരിത്രപരമായ വാസ്തുവിദ്യ കണ്ടു മനസ്സിലാക്കാനും സാധിച്ചത് അവിശ്വസനീയമായി തോന്നിയതായി മെഹ്രിന്‍ പറഞ്ഞു.

സാക്സെന്‍ഹൗസന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് മെമ്മോറിയല്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കും യാത്ര ചെയ്തു.ജര്‍മ്മനിയുടെ ചരിത്രം പുസ്തകങ്ങളിലൂടെ വായിച്ചറിയുന്നതിനേക്കാള്‍ വ്യത്യസ്തമാണ് നേരിട്ട് അനുഭവിച്ചറിയുന്നതെന്ന് വാണി പറഞ്ഞു.

അഭിമുഖങ്ങള്‍, പുത്തന്‍ ചിന്തകള്‍, മാധ്യമ അസൈന്‍മെന്‍റുകള്‍ എന്നിവയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു. ജനാധിപത്യം, ചരിത്രപരമായ ഉത്തരവാദിത്തം, സാംസ്കാരിക ആശയവിനിമയം, യുവാക്കളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായി പരിപാടി മാറി.

ജര്‍മ്മനിയിലെ ബഹുകക്ഷി ജനാധിപത്യത്തിനെ കുറിച്ച് മനസിലാക്കാന്‍ വിദ്യാര്‍ത്ഥി സംഘത്തിന് ഇതിലൂടെ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം/കൊച്ചി ഗൊയ്ഥെ-സെന്‍ട്രം ഡയറക്ടറും കേരളത്തിലെ ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

 

TagsGerman Visit to Kerala Students
Previous Article

വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ...

Next Article

‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് ...

Related articles More from author

  • GeneralHeadlines

    ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

    May 18, 2026
    By Admin
  • GeneralHeadlines

    ‘ലുലു’വിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

    May 22, 2026
    By Admin
  • HeadlinesPolitics

    ‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’

    April 8, 2026
    By Admin
  • HeadlinesMovies

    അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ , ‘ദൃശ്യം3’കുതിക്കുന്നു

    May 22, 2026
    By Admin
  • GeneralHeadlinesPolitics

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

    March 6, 2026
    By Admin
  • CareerGeneralHeadlines

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

    March 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘
  • വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ
  • വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്
  • ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ
  • 30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

Timeline

  • July 21, 2026

    ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

  • July 21, 2026

    വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

  • July 21, 2026

    വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്

  • July 21, 2026

    ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

  • July 21, 2026

    30 ദിവസം,മൂന്ന് എണ്ണം പറഞ്ഞ റിലീസ്,തെന്നിന്ത്യൻ നായികയായി മമിത ബൈജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions