Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

  • 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 

  • ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

  • ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര

  • ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

HeadlinesTravel
Home›Headlines›അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

By Admin
June 15, 2026
221
0

ഓഗസ്റ്റ് 31-സെപ്റ്റംബര്‍ 2 വരെ നടക്കുന്ന ഉച്ചകോടിയുടെ ലോഗോ ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരളത്തിന്‍റെ പ്രധാന അന്താരാഷ്ട്ര വിപണിയായ അറബ് ടൂറിസം മാര്‍ക്കറ്റ് വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റ്’ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ കൊച്ചിയില്‍ നടക്കും. സമ്മിറ്റിന്‍റെ ലോഗോ ടൂറിസം സാംസ്കാരിക സിനിമ മന്ത്രി പി.സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു.

ഉച്ചകോടി ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.ടുറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ്, കേരള ടൂറിസത്തിന്‍റെയും ഈ മേഖലയിലെ വിവിധ സംഘടനകളുടെയും വിമാന കമ്പനികളുടെയും സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കേരള ടൂറിസത്തിന്‍റെ ഭാവി വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. ആയുര്‍വേദ, മെഡിക്കല്‍, ആഡംബര ടൂറിസം മേഖലയിലും സുവനീര്‍ വ്യവസായ മേഖലയിലും വലിയ പുരോഗതി നേടാന്‍ ഇതിലൂടെ സാധിക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ഓഫ് സീസണില്‍ ആണ് അറബ് മേഖലയിലെ സഞ്ചാരികള്‍ കൂടുതലായി കേരളത്തില്‍ എത്തുന്നത്. ഇത് സംസ്ഥാനത്തെ ടൂറിസത്തില്‍ അറബ് മേഖലയുടെ പ്രാധാന്യത്തെ കാണിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍സ് സൊസൈറ്റി പ്രസിഡന്‍റ് ഇ.എം നജീബ്, അസോസിയേഷന്‍ ഓഫ് അറബ് ടൂര്‍ ഓപ്പറേറ്റര്‍സ് പ്രതിനിധി ജോളി ആന്‍റണി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് സമ്മിറ്റിന്‍റെ ലോഗോ ഏറ്റുവാങ്ങി.

ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യ മന്ത്രി കെ. മുരളീധരന്‍, ആന്ധ്രാപ്രദേശ് ടൂറിസം- സാംസ്കാരിക മന്ത്രി കണ്ടുല ദുര്‍ഗേഷ് എന്നിവര്‍ മുഖ്യാതിഥികളാകും.

സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 200 ടൂര്‍ ഓപ്പറേറ്റര്‍മാരെയും ടൂറിസം, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദം, മെഡിക്കല്‍ ടൂറിസം മേഖലകളെ പ്രതിനിധീകരിക്കുന്ന 500 ആഭ്യന്തര ബയേഴ്സിനെയും ഒരുമിച്ച് കൊണ്ടുവരുന്ന ബി2ബി മീറ്റാണ് ഉച്ചകോടിയുടെ പ്രധാന ആകര്‍ഷണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമടക്കം 300 എക്സിബിറ്റര്‍മാര്‍ സമ്മിറ്റില്‍ പങ്കെടുക്കും.

ഒമ്പത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും വ്യവസായ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ ട്രാവല്‍ എക്സ്പോ, സെമിനാര്‍ എന്നിവയില്‍ സംബന്ധിക്കും. സമ്മിറ്റിനു ശേഷം സെപ്റ്റംബര്‍ 9 വരെ കേരളത്തിലെ മൂന്നു മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സന്ദര്‍ശിക്കും.

ആയുര്‍വേദ, മെഡിക്കല്‍ ടൂറിസം, ആഡംബര സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് അറബ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ധാരണയുണ്ടാക്കാനും അതുവഴി മിഡില്‍ ഈസ്റ്റ് സഞ്ചാരികള്‍ക്കിടയില്‍ കേരളത്തോടുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് മാനേജിങ് എഡിറ്റര്‍ രവിശങ്കര്‍ കെ.വി പറഞ്ഞു.

സമീപ ഭാവിയില്‍ മൂന്ന് ലക്ഷം അറബ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനുമാണ് സമ്മിറ്റിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇത് സംസ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് 25,000 കോടിയിലധികം രൂപ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.സൗദി അറേബ്യ, ഒമാന്‍, യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ ഈജിപ്ത്, ജോര്‍ദാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ അറബ് സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്.

TagsIndo Arab Tourism SummitP C Vishnunadh
Previous Article

പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും ...

Next Article

“ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് ...

Related articles More from author

  • GeneralHeadlines

    ‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

    May 29, 2026
    By Admin
  • GeneralHeadlinesPolitics

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

    July 30, 2026
    By Admin
  • HeadlinesMovies

    ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്

    January 2, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    December 8, 2025
    By Admin
  • CareerHeadlines

    ഒഴിവുകൾ…ഒഴിവുകൾ …(വിരമിച്ച എൻജിനീയർമാർക്ക് ഉൾപ്പെടെ)

    January 27, 2026
    By Admin
  • GeneralHeadlines

    കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

    November 29, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ
  • 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 
  • ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു
  • ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര
  • ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

Timeline

  • September 14, 2026

    എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

  • September 14, 2026

    108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 

  • September 14, 2026

    ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

  • September 14, 2026

    ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര

  • September 14, 2026

    ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions