Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

GeneralHeadlinesSports
Home›General›‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

By Admin
June 17, 2026
297
0

‘ഖത്തറിലും ഇപ്പോൾ അമേരിക്കയിലും ലോകകപ്പിൽ അർജൻറീനയുടെ ആദ്യ കളിയിൽ ആദ്യ ഗോളടിച്ച് ഗോൾ മഴയ്ക്ക് തുടക്കം കുറിച്ച് ലയണൽ മെസി’

തിരുവനന്തപുരം:ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച കളിക്കാരൻ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളിന് ഒപ്പം അർജൻ്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയും. ഈ ലോകകപ്പിൽ ഇനി മെസിയുടെ കാലിൽ നിന്നും വിടരാൻ വെമ്പി നിൽക്കുന്ന ഓരോ ഗോളുകളും റെക്കോർഡിൻ്റെ ഉയരങ്ങളിലേക്ക് മെസിയെയും ഫുട്ബോളിനെയും ഉയർത്തിക്കൊണ്ടുപോകും.

കടപ്പാട്:VisualDeskAI.com

14 ഗോളുമായി തൊട്ടുപിന്നിൽ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയുമുണ്ട് ഈ മത്സരത്തിൽ എന്നതാണ് ഇത്തവണ ലോകകപ്പ് പോരാട്ടത്തെ സവിശേഷവും സുന്ദരവുമാക്കുന്നത്. ലയണൽ മെസ്സി നിലവിൽ യുഎസ് ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയും അർജൻ്റീന ദേശീയ ടീമിന് വേണ്ടിയും കളിക്കുന്നു.
ആറ് ലോകകപ്പുകൾ കളിക്കുന്ന ആദ്യ താരം എന്ന പരിചയസമ്പത്തോടെയാണ് മെസ്സി ഇത്തവണ കളിക്കളം തൊട്ടത്. ആറ് ലോകകപ്പുകളിൽ കളത്തിലിറങ്ങുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.അൾജീരിയക്കെതിരായ മത്സരം അർജൻ്റീന ജേഴ്സിയിൽ മെസ്സിയുടെ ഇരുന്നൂറാമത്തെ മത്സരമായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം 8 തവണ സ്വന്തമാക്കി റെക്കോർഡിട്ട മെസ്സി 2021, 2024 വർഷങ്ങളിൽ അർജൻ്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്കും നയിച്ചു.
2022-ലെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർജൻ്റീനയെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം ടൂർണമെൻ്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി.

പൊളിറ്റിക്കൽ കറസ്പോണ്ടൻ്റ് എന്ന നിലയിൽ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ ന്യൂസ് 18 മലയാളം ന്യൂസ് എഡിറ്ററും അവതാരകനുമായ ആർ.കിരൺബാബു എഴുതിയത് വായിക്കാം:

ആർ.കിരൺബാബു

ഫുട്ബോളിൽ മിശിഹ ഒരു വിശ്വാസമല്ല, മെസി എന്ന യാഥാർത്ഥ്യമാണ്. ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല. ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം
സന്നിവേശിച്ചതാവണം.
പഴകുന്തോറും വീര്യമേറുന്ന വീഞ്ഞ്. പ്രായമേറുന്തോറും അഴകേറി വരുന്ന കളി മികവ്.
ഖത്തറിലും ഇപ്പോൾ അമേരിക്കയിലും ലോകകപ്പിൽ അർജൻറീനയുടെ ആദ്യ കളിയിൽ ആദ്യ ഗോളടിച്ച് ഗോൾ മഴയ്ക്ക് തുടക്കം കുറിച്ച് ലയണൽ മെസി. ഖത്തറിൽ അത് പെനാൽറ്റി ആയിരുന്നു. എന്നാൽ ഇവിടെ അതിമനോഹരമായൊരു ഗോൾ. പിന്നെയും ഒന്നു കൂടി,
അതിലും മനോഹരം ആയത് വീണ്ടും. അൾജീരിയൻ ഗോൾവലയിലേക്ക് പതിച്ച
അർജൻറീനയുടെ മൂന്നു ഗോളുകളും മെസ്സിയുടെ കാലിൽ നിന്ന്.
79ാം മിനിറ്റിൽ ക്യാപ്റ്റന്റെ ആം ബാൻഡ് നിക്കോളാസ് ഓട്ടമെൻഡിക്ക് കൈമാറി മെസ്സി മടങ്ങും വരെയുള്ള ആ സുന്ദര സുരഭില നിമിഷങ്ങൾ അതുമാത്രം മതി ഈ ലോകകപ്പിലേക്ക്
കാൽപ്പന്ത് ആരാധകരെ ഒന്നാകെ എത്തിക്കാൻ.
……..
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച കളിക്കാരൻ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളിന് ഒപ്പം മെസിയും എത്തി. ഈ ലോകകപ്പിൽ ഇനി മെസിയുടെ കാലിൽ നിന്നും വിടരാൻ വെമ്പി നിൽക്കുന്ന ഓരോ ഗോളുകളും റെക്കോർഡിൻറെ ഉയരങ്ങളിലേക്ക് മെസിയെയും ഫുട്ബോളിനെയും ഉയർത്തിക്കൊണ്ടുപോകും.
14 ഗോളുമായി തൊട്ടുപിന്നിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയുമുണ്ട് ഈ മത്സരത്തിൽ

Previous Article

രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, ...

Next Article

പത്താം ക്ലാസുമുതലളള യോഗ്യതയുള്ളവർക്കുള്ള ജോബ് ഡ്രൈവ് 20ന്,ഒറ്റത്തവണ ഫീസ് ...

Related articles More from author

  • GeneralHeadlines

    വിഴിഞ്ഞത്ത് 2000 കോടിയുടെ  പൊതുമേഖലാ ലോജിസ്റ്റിക്സ് പദ്ധതിയുമായി കേരള സർക്കാർ

    February 23, 2026
    By Admin
  • GeneralHeadlines

    വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് ...

    April 28, 2026
    By Admin
  • GeneralHeadlinesPolitics

    ‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

    May 31, 2026
    By Admin
  • HeadlinesHealth

    കേരളത്തിൽ പ്രതിവർഷം ആവശ്യം വരുന്നത് 6 മുതൽ 7 ലക്ഷം യൂണിറ്റ് രക്തം,രക്തദാതാ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ ജൂൺ 11ന് നിർവഹിക്കും

    June 10, 2026
    By Admin
  • GeneralHeadlines

    കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

    July 15, 2026
    By Admin
  • Headlines

    കേരളം അടിമുടി മാറുന്നു:ഡോ. മുരളി തുമ്മാരുകുടി

    November 18, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions