Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

  • പുതിയ കൊഡിയാക് ആർ‌എസ് എസ്‌യുവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു

  • ‘ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കുക’

  • കേരളത്തിലെ പത്രവിപണി: ആരുടെ കൈയിൽ എത്ര കോപ്പി?

  • ‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

HeadlinesPolitics
Home›Headlines›‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

By Admin
June 22, 2026
63
0

വ്യാജപ്രചാരണത്തിനു സഹായകമായ ചില വീഴ്ചകൾ ഇടതുപക്ഷത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി.എം തോമസ് ഐസക്

ബിബി പി.

കോട്ടയം :നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കമാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി.എം തോമസ് ഐസക്ക് . ചിന്ത വാരിക കവർ സ്റ്റോറിയായി പ്രസദീകരിച്ച തിരിച്ചടിയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ എന്ന ലേഖനത്തിലാണ് ഡോ. ടി എം തോമസ് ഐസക് ഇക്കാര്യം വ്യക്തമായി പറയുന്നത്.

2021-ലെ തെരഞ്ഞെടുപ്പിൽ എല്ലാ സാമൂഹ്യവിഭാഗങ്ങളിൽ നിന്നുമുള്ള പിന്തുണ എൽഡിഎഫിന് വർദ്ധിച്ച തോതിൽ ലഭിച്ചിരുന്നു. എന്നാൽ 2026-ലെ തെരഞ്ഞെടുപ്പിൽ, ഇങ്ങനെ ഇടതുപക്ഷത്തേക്ക് വന്ന വോട്ടുകൾ തിരിച്ചുപോയിയെന്നതു വ്യക്തമാണ് പറയുന്ന അദ്ദേഹം ഇതുമാത്രമല്ല പാർട്ടിയുടെ അടിത്തറയിൽനിന്നും ചോർച്ചയുണ്ടായിട്ടുമുണ്ടന്ന് സമ്മതിക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനക്കുറവ് പരിഹരിക്കുന്നതിന് പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല പറയുന്ന ഐസക്ക് 2004 മുതൽ 2021 വരെയുള്ള നാല് ലോക്-സഭാ തെരഞ്ഞെടുപ്പുകളുടെയും നാല് നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ശരാശരി എടുത്താൽ മുസ്ലീം ജനവിഭാഗത്തിൽനിന്ന് ഇടതു പക്ഷത്തിന് 31 ശതമാനം വോട്ടാണ് ലഭിച്ചത്. യുഡിഎഫിന് 60.8 ശതമാനവും എന്ന കണക്ക് നൽകുന്നു .
ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നാകട്ടെ ഇതേകാലയളവിൽ ലഭിച്ചത് 29.5 ശതമാനം വോട്ട് മാത്രമാണ്. യുഡിഎഫിന് 63.38 ശതമാനം വോട്ടും. ലോക്-സഭാ തെരഞ്ഞെടുപ്പിന്‍റെ കണക്കു മാത്രം എടുത്താൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ 34.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി കുറയും. ക്രിസ്ത്യൻ ജനവിഭാഗത്തിൽ നിന്നാവട്ടെ 32 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറയും. ഈ കണക്കുകൾ ഓരോ തെരഞ്ഞെടുപ്പ് സംബന്ധിച്ചും ദി ഹിന്ദു പത്രത്തിലെ സിഎസ്ഡിഎസ് – ലോക്-നീതി സർവ്വേകളിൽ നിന്ന് കണക്കു കൂട്ടിയെടുത്തതാണെന്ന് ലേഖനത്തിൽ ഐസക്ക് പറയുന്നുണ്ട്.

ഡോ.ടി.എം തോമസ് ഐസക്

ഈ തെരഞ്ഞെടുപ്പിൽ മുന്നിട്ടുനിന്ന രാഷ്ട്രീയം മൂന്നാം ഊഴം ഇടതുപക്ഷത്തിന് നിഷേധിക്കുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയ–-സാമൂഹിക ശക്തികളുടെ ഏകോപനമാണ്. 1959-ലെ വിമോചനസമര കാലത്തുമാത്രമേ ഇതിനു സമാനമായ ഒരു അനുഭവം കാണാൻ കഴിയൂ എന്നും ആരോപിക്കുന്നുണ്ട്.
മൂന്നാംതവണയും കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരുന്നത് കേരളത്തിലെ ഇത്തരക്കാർക്ക് സഹിക്കാൻ കഴിയുന്ന കാര്യമായിരുന്നില്ല. ഇതിനായി ജാതി-മത വികാരങ്ങളെ ഉപയോഗപ്പെടുത്തി. ഇതിൽ ഏറ്റവും പ്രകടമായത് ലീഗിന്റെ വർഗീയ ഇടപെടലാണ്. മതരാഷ്ട്രവാദക്കാരായ ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടി.
ക്രൈസ്തവ സഭകൾ പൊതുവിൽ സൗഹാർദ്ദപരമായ സമീപനമാണ് എൽഡിഎഫ് സർക്കാരിൻ്റെ നിലപാടുകളോട് സ്വീകരിച്ചുവന്നതെങ്കിലും കമ്യൂണിസ്റ്റുകാർ തുടർച്ചയായി മൂന്നാംതവണയും കേരളം ഭരിക്കുന്നതിനോട് അവർക്കും യോജിപ്പുണ്ടായിരുന്നില്ല. ഇത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിന് എൽഡിഎഫിനെതിരെ വോട്ട് ചെയ്യണമെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതു ഇടതുപക്ഷത്തിന് തിരിച്ചടിയായി.
കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും താഴ്ന്ന വോട്ട് ശതമാനമാണ് എൽഡിഎഫിന് ഇത്തവണ ലഭിച്ചിരിക്കുന്നത്- – 37.61 ശതമാനം. ഏറ്റവും കുറവ് സീറ്റ് കിട്ടിയ 1977-ലെ തെരഞ്ഞെടുപ്പിൽപ്പോലും 40 ശതമാനം വോട്ട് ഉണ്ടായിരുന്നു. എൽഡിഎഫിന് 2016-ൽ 87 ലക്ഷം വോട്ട് ലഭിച്ചു. 2021-ൽ 94 ലക്ഷവും, 2026-ൽ 81 ലക്ഷവും. പോൾ ചെയ്ത വോട്ട് കൂടിയിട്ടും എൽഡിഎഫിന് വോട്ട് കുറഞ്ഞു.

എല്ലാ ജില്ലകളിലും വോട്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. ഏറ്റവും ഇടിവുണ്ടായത് ഇടുക്കി ജില്ലയിലാണ്-. 13.15%. അതുകഴിഞ്ഞാൽ കണ്ണൂർ (9.26), കോട്ടയം (9.41) എന്നീ ജില്ലകളാണ്. ഇതിനേക്കാൾ താഴെയാണ് മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിൽ ഉണ്ടായിട്ടുള്ള ഇടിവ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 6-–7 ശതമാനം വോട്ടിന്‍റെ കുറവുണ്ടായിട്ടുണ്ട്.

രാഹുൽ ഗാന്ധി മുതൽ മുഴുവൻ യുഡിഎഫ് നേതാക്കളും പ്രചരിപ്പിക്കാൻ ശ്രമിച്ചത് സിപിഐ എം – -ബിജെപി ഡീൽ എന്നാണ്. ഇടതുപക്ഷത്തിന് ശക്തമായ മതനിരപേക്ഷ പാരമ്പര്യം ഉണ്ടായിട്ടും ഇത്തരം വ്യാജപ്രചാരണം ഏശിയത്
ഇത്തരത്തിൽ വ്യാജപ്രചാരണത്തിനു സഹായകമായ ചില വീഴ്ചകൾ ഇടതുപക്ഷത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നകാര്യം തെരഞ്ഞെടുപ്പ് റിവ്യൂ ചൂണ്ടിക്കാണിക്കുന്നുണ്ടന്ന് അദേഹം ലേഖനത്തിൽ സമ്മതിച്ചിട്ടുണ്ട്.

TagsCPMDr T M Thomas IssacLDF
Previous Article

പുതിയ കൊഡിയാക് ആർ‌എസ് എസ്‌യുവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു

Related articles More from author

  • HeadlinesPolitics

    കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

    December 5, 2025
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • HeadlinesPolitics

    സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം

    May 4, 2026
    By Admin
  • GeneralHeadlines

    കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

    November 29, 2025
    By Admin
  • HeadlinesPolitics

    ”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

    December 15, 2025
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’
  • പുതിയ കൊഡിയാക് ആർ‌എസ് എസ്‌യുവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു
  • ‘ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കുക’
  • കേരളത്തിലെ പത്രവിപണി: ആരുടെ കൈയിൽ എത്ര കോപ്പി?
  • ‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

Timeline

  • June 22, 2026

    ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

  • June 22, 2026

    പുതിയ കൊഡിയാക് ആർ‌എസ് എസ്‌യുവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു

  • June 22, 2026

    ‘ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കുക’

  • June 22, 2026

    കേരളത്തിലെ പത്രവിപണി: ആരുടെ കൈയിൽ എത്ര കോപ്പി?

  • June 21, 2026

    ‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions