Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

HeadlinesMovies
Home›Headlines›അടൂർ-മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ സെൻസറിംഗ് കഴിഞ്ഞു, 1 മണിക്കൂർ 53 മിനിറ്റ് ദൈർഘ്യം

അടൂർ-മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ സെൻസറിംഗ് കഴിഞ്ഞു, 1 മണിക്കൂർ 53 മിനിറ്റ് ദൈർഘ്യം

By Admin
June 25, 2026
172
0

‘പദയാത്ര’ ഉടൻ തിയേറ്ററുകളിൽ

തിരുവനന്തപുരം:അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും നടൻ മമ്മൂട്ടിയും ഒന്നിക്കുന്ന ‘പദയാത്ര’യുടെ സെൻസറിംഗ് കഴിഞ്ഞു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 1 മണിക്കൂർ 53 മിനിറ്റ് 33 സെക്കന്‍റാണ് ചിത്രത്തിന്‍റെ ദൈർഘ്യം. ഡോക്ടർ ദേവദാസ് എന്ന കഥാപാത്രത്തെയാണ് ‘പദയാത്ര’യിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, ഗ്രേസ് ആന്‍റണി, അലൻസിയർ, അലിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
1993 ൽ പുറത്തിറങ്ങിയ ‘വിധേയൻ’ ആയിരുന്നു മമ്മൂട്ടി- അടൂർ കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ അവസാന ചിത്രം. മമ്മൂട്ടി കമ്പനിയാണ് ‘പദയാത്ര’യുടെ നിർമ്മാണം. ചിത്രം ഉടൻ തിയേറ്ററുകിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഗ്രേസ് ആന്‍റണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷെഹ്‌നാഥ്‌ ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി മുജീബ് മജീദ് ആണ് സംഗീതമൊരുക്കുന്നത്.

പദയാത്ര-ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർ

മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് ഇതിനകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. ഇതില്‍ മതിലുകളിലും വിധേയനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയാണ് മമ്മൂട്ടി അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടി എത്തിയിരുന്നു.
അനന്തരത്തില്‍ അശോകന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സക്കറിയ എഴുതിയ ‘ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും’ എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് അടൂര്‍ ‘വിധേയ’ന്‍റെ തിരക്കഥ ഒരുക്കിയത്. അതേസമയം 32 വര്‍ഷത്തിന് ശേഷം ‘പദയാത്ര’യിലൂടെ ഈ കോമ്പോ വീണ്ടും എത്തുമ്പോള്‍ അത് എത്തരത്തിലുള്ള ചിത്രം ആയിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം കൂടിയാണ് ‘പദയാത്ര’.
കഥയും തിരക്കഥയും സംഭാഷണവും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്ന് നിർവഹിക്കുന്നു. കാമറ -ഷഹ്നാദ് ജലാൽ, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, സംഗീതം – മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-എസ്.ജോർജ്ജ്‌, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്,മുഖ്യ സംവിധാന സഹായി മീരസാഹിബ്, സംഗീത സംവിധാനം മുജീബ് മജീദ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

TagsAdoor GopalakrishnanMammootty
Previous Article

ഇന്ധന നികുതിയിലും സെസിലും പ്രതിപക്ഷത്തിരുന്ന് പറഞ്ഞതിൽനിന്ന് മുങ്ങിയോ മുഖ്യമന്ത്രി ...

Next Article

പരിസ്ഥിതിലോല പ്രദേശങ്ങൾ : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ...

Related articles More from author

  • GeneralHeadlinesMovies

    മമ്മൂട്ടിയുടെ പിറന്നാളിന് 40,000 പേർക്ക് രക്തദാനം

    August 7, 2026
    By Admin
  • HeadlinesMovies

    ‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ

    December 21, 2025
    By Admin
  • HeadlinesMovies

    അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം

    January 27, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    December 8, 2025
    By Admin
  • Movies

    ‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

    November 7, 2025
    By Admin
  • HeadlinesMovies

    ‘ഉണ്ട’ യ്ക്കുശേഷം ഖാലിദ് റഹ്മാൻ -മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’,ഒപ്പം ആസിഫ് അലി,നസിലിൻ

    March 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്
  • ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്
  • ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’
  • ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ
  • വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Timeline

  • August 10, 2026

    ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

  • August 10, 2026

    ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

  • August 10, 2026

    ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും മാധ്യമ പ്രവർത്തകരുമായി ചേർന്ന് മെനഞ്ഞ കഥ’

  • August 9, 2026

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

  • August 9, 2026

    വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions