Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

  • ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

  • അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

  • വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

GeneralHeadlinesMovies
Home›General›ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും കൊടിനാട്ടി മലയാള സിനിമ;ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും കൊടിനാട്ടി മലയാള സിനിമ;ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം

By Admin
July 18, 2026
86
0

മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’യ്ക്ക്

ന്യൂഡൽഹി: രാജ്യത്തെ 34 ഭാഷകളിൽ നിന്നുള്ള 400 സിനിമകൾ മത്സരിച്ച 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും കൊടിനാട്ടി മലയാള സിനിമ.’ഭ്രമയുഗ’ത്തിലെ കൊടുമൺപോറ്റി എന്ന മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം നാലാമതും സ്വന്തമാക്കി.ഭ്രമയുഗത്തിലെ മികച്ച ദൃശ്യാവിഷ്‌കാരത്തിലൂടെ ഷെഹനാദ് ജലാല്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് അർഹനയി. നവാഗത സംവിധായകന്‍ ജിതിന്‍ ലാല്‍ ഒരുക്കിയ ‘അജയന്‍റെ രണ്ടാം മോഷണം’ (എആർഎം) എന്ന ചിത്രത്തിലെ ‘അങ്ങ് വാനക്കോണില്’ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിയുടെ കൈകളിലെത്തി. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിനാണ്. നോണ്‍ ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ‘ഭദ്രകാളി നാടകം’ പ്രത്യേക ജൂറി പരാമര്‍ശത്തിനും അര്‍ഹമായി.

‘ഭ്രമയുഗ’ത്തിലെ കൊടുമൺപോറ്റി

കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ)മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കൊപ്പം പങ്കിട്ടു.മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരമാണിത്. ഇതിന് മുന്‍പ് ‘മതിലുകള്‍’, ‘ഒരു വടക്കന്‍ വീരഗാഥ’ (1989), ‘പൊന്തന്‍മാട’, ‘വിധേയന്‍’ (1993), ‘ഡോ. ബാബാസാഹേബ് അംബേദ്കര്‍’ (1998) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയത്. ഭ്രമയുഗത്തിലെ നിഗൂഢത നിറഞ്ഞ ‘കൊടുമണ്‍ പോറ്റി’, ‘ചാത്തന്‍’ എന്നീ വേഷങ്ങളെ വെള്ളിത്തിരയില്‍ അങ്ങേയറ്റം തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് ഈ അംഗീകാരം. ചിത്രത്തിലെ ഇതേ പ്രകടനത്തിന് മമ്മൂട്ടിക്ക് നേരത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.
മുന്‍പ് മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രവുമായും സാമ്യം കണ്ടെത്താന്‍ കഴിയാത്ത വിധം, ഓരോ നോട്ടത്തിലും ചിരിയിലും നിഗൂഢതകള്‍ ഒളിപ്പിച്ച കൊടുമണ്‍ പോറ്റിയെന്ന ഭാവപ്പകര്‍ച്ച ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി.മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലൂടെ പ്രകടനത്തിന് യാമി ഗൗതത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. അമരൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്‌കുമാർ പെരിയസ്വാമി സ്വന്തമാക്കി. കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദചിത്രത്തിനുള്ള പുരസ്കാരം നേടി. ആർട്ടിക്കിൾ 370 ആണ് മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടിയത്.
ഫീച്ചര്‍ ഫിലിം വിഭാഗ പുരസ്‌കാരങ്ങളുടെ 11-അംഗ ജൂറിയുട അദ്ധ്യക്ഷന്‍ ജയരാജാണ് .
മികച്ച സഹനടി: രൂപശ്രീ വാർക്കാടി (മിഥ്യ), സചന നമിദാസ് (മഹാരാജ)
മികച്ച സഹനടൻ: സഞ്ജയ് മിശ്ര (ഭക്ഷക്)
മികച്ച ജനപ്രിയ വിനോദചിത്രം: കൽക്കി 2898 എ.ഡി.
ദേശീയ-സാമൂഹിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രം: ക്യാപ്റ്റൻ മില്ലർ
മികച്ച ബാലതാരം: റിദ്ധിമാൻ ബാനർജി, തപോമോയ് ദേബ്, ഗീതാശ്രീ ചക്രബർത്തി, അരുന്ദേവ് പോത്തുല, അതിഷ് എസ്. ഷെട്ടി
മികച്ച തിരക്കഥ: പുഷ്പ 2 – സുകുമാർ
മികച്ച സംഭാഷണരചയിതാവ്: ലക്കി ഭാസ്കർ – വെങ്കി അറ്റ്ലൂരി
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: കൽക്കി 2898 എ.ഡി.
ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധാനം: ആർട്ടിക്കിൾ 370 – ശശ്വത് സച്ച്‌ദേവ്
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: കമ്മിറ്റി കുറ്രോല്ലു
മികച്ച വസ്ത്രാലങ്കാരം: പുഷ്പ 2 – ദീപാലി നൂർ, ഷീതൽ ശർമ്മ
മികച്ച പുരുഷ പശ്ചാത്തല ഗായകൻ: അഭയ് ജോധ്പുർക്കർ – ഘരത് ഗണപതി (നവസാചി ഗൗരി മാഴി)
മികച്ച വനിതാ പശ്ചാത്തല ഗായിക: വൈക്കം വിജയലക്ഷ്മി – അങ്ങു വാന കൊനിലു (എ.ആർ.എം.)
മികച്ച ശബ്ദ രൂപകൽപ്പന: ഭൂൽ ഭുലയ്യ 3 – മനസ് ചൗധരി
മികച്ച എഡിറ്റിംഗ്: അമരൻ – ആർ. കലൈവണ്ണൻ
മികച്ച ഹിന്ദി ചിത്രം: ശ്രീകാന്ത്
മികച്ച ബംഗാളി ചിത്രം: ചൽചിത്ര എഖോൻ
മികച്ച മലയാള ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച മറാത്തി ചിത്രം: മുക്കം പോസ്റ്റ് ബോംബിൽവാടി
മികച്ച ഒഡിയ ചിത്രം: ലഹരി
മികച്ച കൊങ്കണി ചിത്രം: മോഗ് അസും
മികച്ച ഗുജറാത്തി ചിത്രം: മാരൻ
മികച്ച തെലുങ്ക് ചിത്രം: കമ്മിറ്റി കുറ്രോല്ലു
മികച്ച മണിപ്പൂരി ചിത്രം: സുനിത

 

 

Tags72th National Film AwardsFeminichi FathimaMammoottyShehanad JalalVijayaLekshmi
Previous Article

സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് 389 തസ്തികകൾ; എക്‌സൈസ് ...

Next Article

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ ജാഗ്രത നിർദേശം ;കടലാക്രമണത്തിന് സാധ്യത

Related articles More from author

  • HeadlinesMovies

     ‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര താരനിര തീരുന്നില്ല…

    January 3, 2026
    By Admin
  • Movies

    അടൂർ -മമ്മൂട്ടി വീണ്ടും

    November 19, 2025
    By Admin
  • HeadlinesMovies

    അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം

    January 27, 2026
    By Admin
  • HeadlinesMovies

    അടൂർ-മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ സെൻസറിംഗ് കഴിഞ്ഞു, 1 മണിക്കൂർ 53 മിനിറ്റ് ദൈർഘ്യം

    June 25, 2026
    By Admin
  • HeadlinesMovies

    ‘ഉണ്ട’ യ്ക്കുശേഷം ഖാലിദ് റഹ്മാൻ -മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’,ഒപ്പം ആസിഫ് അലി,നസിലിൻ

    March 20, 2026
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

    February 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം
  • ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ
  • അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ
  • വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’
  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

Timeline

  • September 2, 2026

    സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

  • September 2, 2026

    ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

  • September 2, 2026

    അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

  • September 2, 2026

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

  • September 1, 2026

    38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions