സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

‘വിഷയം ഇത്രയും വേഗത്തിൽ ഫയൽ ചെയ്യുകയും നമ്പർ നൽകുകയും പരിശോധിക്കുകയും പട്ടികപ്പെടുത്തുകയും ചെയ്തതും, പിന്നീട് ബെഞ്ചിൽ മാറ്റം വരുത്തിയതും, വാദം നടത്തിയ രീതിയും നടപടിക്രമപരമായ നീതിയെക്കുറിച്ചും സ്വാഭാവിക നീതിയെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു’
ന്യൂഡൽഹി:സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെയെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്.ഇപ്പോളത്തെ ചീഫ് ഇലക്ഷൻ കമ്മീഷണരുടെ മകളും നോയ്ഡ ഡിസ്ട്രിക്റ്റ് കളക്ടുമായ മേധാ രൂപം വിദ്യാർത്ഥിനിയെ അന്യായമായി തടങ്കലിൽ വെച്ച് പീഡിപ്പിച്ചു എന്നത് വിഷയമാകുന്നു.
അല്ഹബാദ് ഹൈ കോടതി ഇടപ്പെട്ട് വിദ്യാർത്ഥിനിയെ മോചിപ്പിക്കാൻ ഉത്തരവിടുന്നു. മേധയുടെ നടപടി നിയമവിരുദ്ധമെന്നു കരുതി ക്കൂട്ടിയുള്ളതെന്നും കാണുന്നു. അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകുവാനും അല്ഹബാദ് ഹൈ കോടതി ഉത്തരവിടുന്നു.സുപ്രീംകോടതിയിൽ സാധാരണക്കാരൻ എത്ര തിടുക്കമുണ്ടെങ്കിലും ഈ പ്രോസസ്സ് പൂർത്തിയാക്കാൻ മിനിമം അഞ്ച് ദിവസമെടുക്കുന്നത് മിന്നൽ വേഗത്തിൽ പൂർത്തിയാക്കിയതും ബെഞ്ച് മാറ്റിയതും ജയ്മോൻ ആൻഡ്രൂസ് വിശദീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസിൻ്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:
‘സംഗതി കോടതിക്കാര്യമാണ് എങ്കിലും ജനങ്ങൾ അറിയണം. പരമാവധി ലളിതമായി പറയാം
……
ഇപ്പോളത്തെ ചീഫ് ഇലക്ഷൻ കമ്മീഷണരുടെ മകളും നോയ്ഡ ഡിസ്ട്രിക്റ്റ് കളക്ടുമായ മേധാ രൂപം വിദ്യാർത്ഥിനിയെ അന്യായമായി തടങ്കലിൽ വെച്ച് പീഡിപ്പിച്ചു എന്നത് വിഷയമാകുന്നു.
അല്ഹബാദ് ഹൈ കോടതി ഇടപ്പെട്ട് വിദ്യാർത്ഥിനിയെ മോചിപ്പിക്കാൻ ഉത്തരവിടുന്നു. മേധയുടെ നടപടി നിയമവിരുദ്ധമെന്നു കരുതി ക്കൂട്ടിയുള്ളതെന്നും കാണുന്നു. അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകുവാനും അല്ഹബാദ് ഹൈ കോടതി ഉത്തരവിടുന്നു.
…
വൈകുന്നേരമാണ് ഇതിനെതിരായ സ്പെഷ്യൽ ലീവ് സുപ്രീം കോടതി രജിസ്ട്രിയിൽ ഫയൽ ചെയ്തത്. യാതൊരു സ്ക്രൂട്ടിണിയും കൂടാതെ ഏകദേശം ഒരു മണിക്കൂറിനുള്ളിൽ നമ്പർ നൽകുന്നു . അർധരാത്രിയോടെ പരിശോധന (വെരിഫിക്കേഷൻ ) പൂർത്തിയാക്കി. Caveat ഹരജി ഫയൽ ആക്കിയിരുന്ന എതിർകക്ഷിക്ക് നോട്ടീസ് പോലും നൽകാതെതന്നെ പിറ്റേ ദിവസം മിന്നും വേഗത്തിൽ വിഷയം വാദം കേൾക്കാനുള്ള ലിസ്റ്റിൽ!
(സാധാരണക്കാരൻ എത്ര തിടുക്കമുണ്ടെങ്കിലും ഈ പ്രോസസ്സ് പൂർത്തിയാക്കാൻ മിനിമം അഞ്ച് ദിവസമെടുക്കും )
….
തുടർന്ന് ജസ്റ്റിസ് നാഗരത്നയ്ക്ക് നയിക്കുന്ന ബെഞ്ച് കേൾക്കേണ്ട കേസ് പകരം ജസ്റ്റിസ് സതീഷ് ചന്ദ്ര നയിക്കുന്ന ബെഞ്ചിൽ ലിസ്റ്റിൽ പെടുത്തുന്നു.വെബ് ഹിയറിംഗിന്റെ ക്യാമറകൾ ഓഫ് ചെയ്യണമെന്ന് കോടതി നിർദേശിച്ചു. (കോടതിയിൽ ഉള്ളവർക്ക് പുറമെ പബ്ലിക് മീഡിയ എന്നിവർ proceedings കാണാൻ പറ്റാത്ത വിധം)
തുടർന്ന് വാദം തുടർന്നു. എന്നാൽ ഇരുപക്ഷത്തിനും ശരിയായി വാദം അവതരിപ്പിക്കാൻ അവസരം നൽകാതെ സ്റ്റേ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു!
വിഷയം ഇത്രയും വേഗത്തിൽ ഫയൽ ചെയ്യുകയും നമ്പർ നൽകുകയും പരിശോധിക്കുകയും പട്ടികപ്പെടുത്തുകയും ചെയ്തതും, പിന്നീട് ബെഞ്ചിൽ മാറ്റം വരുത്തിയതും, വാദം നടത്തിയ രീതിയും നടപടിക്രമപരമായ നീതിയെക്കുറിച്ചും സ്വാഭാവിക നീതിയെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.
ഏതെങ്കിലും കക്ഷിയുടെ അവകാശങ്ങളെ ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്, ഓരോ കക്ഷിക്കും ന്യായമായും അർത്ഥവത്തായും വാദം പറയാനുള്ള അവസരം നൽകണം.
…
ഈ വിഷയങ്ങൾ ഉൾപ്പെടുത്തി Lawyers Association for Constitution സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു തുറന്ന കത്ത് നൽകി.
വേറെ എവിടെയും നടന്നതല്ല ലോകത്തെ ഏറ്റവും വലിയ ‘ജനാധിപത്യ’ രാജ്യത്തിന്റെ പരമോന്നത കോടതിയിൽ!
…
സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’






