Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

HeadlinesMovies
Home›Headlines›‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

‘തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘ എന്നുവിശേഷിപ്പിക്കുന്നതിനെതിരെ പ്രതികരിച്ച് ഭാഗ്യരാജ് ‘-ബാലചന്ദ്രമേനോൻ്റെ ഭാഗ്യരാജ് അനുസ്മരണം

By Admin
June 27, 2026
286
0

‘ഭാഗ്യരാജ് – പൂർണ്ണിമ ദമ്പതിമാരെ അഭിനയിപ്പിക്കാൻ പ്ലാൻ ചെയ്യവേ ഭാഗ്യരാജിൻ്റെ മരണം’
കൊച്ചി:’മലയാളത്തിലെ ഭാഗ്യരാജ് ‘എന്നുവിശേഷിപ്പിക്കപ്പെട്ടതിനെപ്പറ്റി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ .തനിക്കു ഒരു വർഷം മുൻപ് സംവിധായകനായ ബാലചന്ദ്രമേനോനെപ്പറ്റി അങ്ങനെ വിശേഷിപ്പിച്ചതിനെ എതിർത്ത് സാക്ഷാൽ ഭാഗ്യരാജ് എത്തിയതും അദ്ദേഹം വിവരിക്കുന്നു.ദമ്പതിമാരുടെ കഥ പറയുന്ന, താൻ സഹകരിക്കുന്ന അടുത്ത ചിത്രത്തിന്‍റെ കഥാചർച്ച നടക്കവേ അതിൽ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങൾ രഹസ്യമായി പ്ലാൻ ചെയ്തിരുന്നത് ഭാഗ്യരാജ് – പൂർണ്ണിമ ദമ്പതിമാരായിരുന്നുവെന്നും ബാലചന്ദ്രമേനോൻ ഓർമിക്കുന്നു.

ബാലചന്ദ്രമേനോൻ

ബാലചന്ദ്രമേനോൻ്റെ അനുസ്മരണം വായിക്കാം:

‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന ചെല്ലപ്പേരിൽ ഇന്നാട്ടിലെ മാധ്യമ സുഹൃത്തുക്കൾ എന്നെ വിശേഷിപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് ഞാൻ ഒരു ഭാഗ്യരാജ് സിനിമ കാണുന്നത് .രണ്ടുപേരും കഥ-തിരക്കഥ – സംഭാഷണം -അഭിനയം – സംവിധാനം ഒരുമിച്ചു ചെയ്യുന്നു എന്നതൊഴിച്ചാൽ ആ താരതമ്യത്തിന് വലിയ അർത്ഥമില്ലെന്ന് ഞങ്ങൾ രണ്ടു പേരുടെയും സിനിമകൾ കണ്ടാൽ അറിയാം. പിന്നെ , എന്തെങ്കിലും സാമ്യത എന്ന് അവകാശപ്പെടാൻ രണ്ടു പേർക്കുമുണ്ടായിരുന്നത് ജനകീയതയായിരുന്നു …അങ്ങിനെ ഇരിക്കെയാണ് ഞാൻ വി & വി യുടെ ബാനറിൽ നിർമ്മിച്ച “ഒരു പൈങ്കിളി കഥ ” എന്ന ചിത്രം നൂറു ദിവസം പൂർത്തിയാക്കുന്ന അവസരം ഒത്തു വന്നത് . കൊച്ചിയിൽ സംഘടിക്കപ്പെട്ട ആ സായാഹ്നത്തിലെ മുഖ്യാതിഥിയായി ഞാൻ ഭാഗ്യരാജിനെ തന്നെ ക്ഷണിച്ചു ഒപ്പം ശ്രീ പ്രേംനസീറിനെയും. രാജേന്ദ്രമൈതാനത്തു കൂടിയ സായാഹ്നത്തിൽ ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞു :
“നിങ്ങൾ എന്തിനാണ് ഇദ്ദേഹത്തെ ‘മലയാളത്തിലെ ഭാഗ്യരാജ് ‘എന്ന് വിളിക്കുന്നത് . ഒന്നാമത് എനിക്കു ഒരു വർഷം മുൻപ് സംവിധായകനായതാണ് അദ്ദേഹം . തന്നെയുമല്ല , ഞങ്ങൾ എടുക്കുന്ന സിനിമകൾ തമ്മിൽ കഥയിലോ അവതരണത്തിലോ ഒരു സാമ്യവുമില്ല . എന്നെയും കുറച്ചുനാൾ ‘മദ്രാസിലെ രാജ്കപൂർ ‘ എന്ന് ചിലർ വിളിച്ചിരുന്നു . പത്രക്കാരുടെ ഒരു ക്രൂരതയാണ് അത് . ഞാൻ അത് ഇഷ്ടപ്പെട്ടിരുന്നില്ല . ഇവിടെ മിസ്റ്റർ മേനോൻ ഇത് കേട്ട് മിണ്ടാതിരിക്കുന്നത് അദ്ദേഹത്തിന്റെ വിശാലമനസ്ഥിതി കൊണ്ടാണ് ….”
വേദിയിലിരുന്ന നസീർ സാർ കയ്യടിച്ചു .,,,
എന്നാൽ ഞാനും ഭാഗ്യരാജും നല്ല ചങ്ങാതിമാരായി തന്നെ തുടർന്നു .അദ്ദേഹത്തിന്റെ പത്‌നി പൂർണ്ണിമ എന്റെ സിനിമകളിൽ പങ്കാളി ആയിരുന്നതുകൊണ്ട് ഞങ്ങൾ കുടുംബ സുഹൃത്തുക്കളായി . ഏറ്റവും ഒടുവിൽ ഞങ്ങൾ കൂടുന്നത് ദുബായിലെ ‘മോർ കഫെ ‘ യിൽ വെച്ചാണ് . അന്ന് ഒത്തിരി നേരം ഞങൾ ഉള്ളു തുറന്നു സംസാരിച്ചു..
ആ ഫോട്ടോ ആണ് ഇവിടെ ചേർക്കുന്നത് …
ഭാഗ്യരാജിന്റെ പെട്ടന്നുള്ള ദേഹവിയോഗം ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത് .
അതിലും വേദനിപ്പിച്ച മറ്റൊന്നുണ്ട് . ഞാൻ സഹകരിക്കുന്ന അടുത്ത ചിത്രത്തിന്റെ കഥാ🙏ചർച്ച നടക്കുകായായിരുന്നു. ദമ്പതിമാരുടെ കഥ ! അതിൽ ഒരു ദാമ്പത്യ കുടുംബമായി ഞങ്ങൾ രഹസ്യമായി പ്ലാൻ ചെയ്തിരുന്നത് ഭാഗ്യരാജ് – പൂർണ്ണിമ ദമ്പതിമാരായിരുന്നു .
അതോർക്കുമ്പോൾ …..,,
ഈ വേർപാട് സൃഷ്ട്ടിക്കുന്ന മനോ വ്യഥയെ നേരിടാനുള്ള ശേഷി സർവ്വശക്തനായ ദൈവം പൂർണ്ണിമക്കും കുട്ടികൾക്കും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു …
നാളെ രാവിലത്തെ ഫ്ലൈറ്റിൽ ഞാൻ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ചെന്നൈക്ക് പോകണമെന്നു വിചാരിക്കുന്നു…
മറ്റുള്ളവരിൽ നിന്ന് വേറിട്ട് ഭാഗ്യരാജ് എന്നെ വിളിച്ചിരുന്നത് ‘മേനോൻ ‘ എന്നല്ല ..
‘മേനൻ ‘എന്നാണ് .
ഭാഗ്യരാജിന്റെ ആ പ്രത്യേക ശബ്ദത്തിൽ ഇപ്പോഴും മുഴങ്ങുന്നു …
‘മേനൻ …..
മേനൻ
മേനൻ ………….’

TagsBalachandra MenonBhagyarajPoornima Bhagyaraj
Previous Article

ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ ...

Next Article

ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ...

Related articles More from author

  • GeneralHeadlinesMovies

    സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ അനുഭവം പങ്കുവച്ച് ബാലചന്ദ്രമേനോൻ

    June 13, 2026
    By Admin
  • Headlines

    ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്

    November 25, 2025
    By Admin
  • AtheethamHeadlines

    ‘പാറ്റ’കളുടെ നിസ്സഹായ ജന്‍മങ്ങളേ, നമോവാകം…!

    August 4, 2026
    By Admin
  • Headlines

     മില്‍മ:245 ഒഴിവുകളില്‍ നിയമനം ഉടൻ

    November 4, 2025
    By Admin
  • Headlines

    അങ്കണവാടി  ആനുകൂല്യങ്ങൾക്ക് 20 കോടി 

    November 5, 2025
    By Admin
  • GeneralHeadlines

    വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

    December 21, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions