Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

BusinessGeneralHeadlines
Home›Business›രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

By Admin
June 29, 2026
142
0

ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ പദ്ധതിയിലൂടെ 5,000 പുതിയ തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ എന്ന ബൃഹദ് പദ്ധതി മുന്‍നിര റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് ആണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഗ്രൂപ്പിന്‍റെ വിപുലീകരണ വികസന പദ്ധതികളുടെ ഭാഗമായാണിത്. 300 കോടി രൂപയുടെ ഈ പദ്ധതി ഏകദേശം 5,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം വ്യവസായ – ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. പി.എം.എ. സമീര്‍ എംഎല്‍എ സംബന്ധിച്ചു.
സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനുമുള്ള മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്‍റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ എന്ന് മന്ത്രി പറഞ്ഞു. ടെക്നോപാര്‍ക്കിലെ ‘യൂ’ യുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി വര്‍ക്ക് സ്പെയ്സ് സംസ്ഥാനത്തെ ആഗോള ബ്രാന്‍ഡുകളുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഈ പദ്ധതി 5,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്‍റെ ഐടി, എഐ ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിന് ഹൈലൈറ്റ് ഗ്രൂപ്പിനെ അഭിനന്ദിച്ച മന്ത്രി അവര്‍ക്ക് എല്ലാ വിജയങ്ങളും ആശംസിച്ചു.

ഐടി മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഈ പദ്ധതി മറ്റ് ഡെവലപ്പര്‍മാര്‍ക്ക് പ്രചോദനവും ഭാവിയിലെ സാങ്കേതികവിദ്യകള്‍ക്കുള്ള സ്വാഗതാര്‍ഹമായ സൂചനയാണെന്നും സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു.

‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ സംസ്ഥാനത്തിന്‍റെ ഐടി ആവാസവ്യവസ്ഥയില്‍ സുപ്രധാന ചുവടുവയ്പാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു. വിപണിയുടെ ആവശ്യകത ഏറ്റവുമധികം ഉള്ള അനുയോജ്യമായ സമയത്താണ് 5.37 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് പ്രീമിയം ഗ്രേഡ്-എ ഐടി സ്പേസ് കൂട്ടിച്ചേര്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്നതും നിര്‍ണായകവുമായ മേഖലയാണ് ഐടിയെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ് പറഞ്ഞു. ശരിയായ മനുഷ്യവിഭവവും നൈപുണ്യവും ഗ്രൂപ്പിനുണ്ട്. എന്നാല്‍ പ്രീമിയം അടിസ്ഥാന സൗകര്യങ്ങളും ബഹുരാഷ്ട്ര കമ്പനികളുമായിരുന്നു ഇല്ലാത്തത്. അതാണ് ഇപ്പോള്‍ ടെക്നോപാര്‍ക്കിലെ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോളതലത്തില്‍ പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് ഡിസൈന്‍ ബ്രാന്‍ഡായ യൂ (YOO), ലോകത്തിലെ ഏറ്റവും വലിയ ഫ്ളെക്സിബിള്‍ വര്‍ക്ക് സ്പെയ്സ്, ഹൈബ്രിഡ് വര്‍ക്ക് സൊല്യൂഷന്‍സ് ദാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ വര്‍ക്ക്പ്ലേസ് ഗ്രൂപ്പ് (ഐഡബ്ല്യുജി) എന്നിവയുമായി സഹകരിച്ചാണ് ‘യൂ ഹബ്ബ് ട്രിവാന്‍ഡ്രം’ വികസിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഐടി സാങ്കേതിക വികസനത്തില്‍ നാഴികക്കല്ലാകുന്ന പദ്ധതിയാകും ഹൈലൈറ്റ് ഗ്രൂപ്പിന്‍റെ യൂ ഹബ്ബ് ട്രിവാന്‍ഡ്രം. പ്രീമിയം വര്‍ക്ക് സ്പേയ്സുകളായാണ് ഇത് ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ യൂ-ബ്രാന്‍ഡഡ് ഐടി പാര്‍ക്കും യൂ ബ്രാന്‍ഡിന് കീഴിലുള്ള ആഗോളതലത്തിലെ ആദ്യത്തെ ഐടി പദ്ധതിയുമാണിത്. ആധുനിക സംരംഭങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത ഭാവിക്ക് തയ്യാറായ ബിസിനസ് ലക്ഷ്യസ്ഥാനം സൃഷ്ടിക്കുന്നതിനായി, വഴക്കമുള്ളതും ഹൈബ്രിഡ് വര്‍ക്ക് സ്പെയ്സുകളിലുമുള്ള ഐഡബ്ല്യുജിയുടെ ആഗോള വൈദഗ്ധ്യവും ഈ സഹകരണം കൊണ്ടുവരുന്നു.

1.88 ഏക്കര്‍ സ്ഥലത്ത് ഏകദേശം 5.37 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതിയില്‍ ബേസ്മെന്‍റ്, ഗ്രൗണ്ട് ഫ്ളോര്‍, രണ്ട് പാര്‍ക്കിംഗ് നിലകള്‍, 15 ഓഫീസ് നിലകള്‍ എന്നിവ ഉള്‍പ്പെടും. ഇത് ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍, ഗ്ലോബല്‍ കപ്പാസിറ്റി സെന്‍ററുകള്‍ (ജിസിസികള്‍), ടെക്നോളജി കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വളര്‍ന്നുവരുന്ന ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവയ്ക്കായി ലോകോത്തര വാണിജ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഈ പദ്ധതി കേരളത്തിന്‍റെ വളരുന്ന സാങ്കേതിക ആവാസവ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ദീര്‍ഘകാല വ്യവസായ പുരോഗതിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മേഖലയിലെ സുസ്ഥിര വികസനത്തിന് പദ്ധതി പുതിയ മാനദണ്ഡം സൃഷ്ടിക്കും.

യൂ ഹബ്ബ് ട്രിവാന്‍ഡ്രം ഇതിനകം അഭിമാനകരമായ ലീഡ് വി4.1. ബിഡി പ്ലസ് സി (ബില്‍ഡിംഗ് ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍): കോര്‍ ആന്‍ഡ് ഷെല്‍ പ്രീ-സര്‍ട്ടിഫിക്കേഷന്‍ പ്ലാറ്റിനം ലെവല്‍ നേടിയിട്ടുണ്ട്. ഇത് യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന സാങ്കേതിക-പരിസ്ഥിതി വിലയിരുത്തലാണ്.

ടെക്നോപാര്‍ക്ക് സിടിഒ മാധവന്‍ പ്രവീണ്‍, ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, കെ.എസ്.ഐ.ടി.ഐ.എല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ബാബു ഐ.എ.എസ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ടെക്നോപാര്‍ക്ക് മുന്‍ സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍, ഹൈലൈറ്റ് പ്രോപ്പര്‍ട്ടീസ് സി.ഇ.ഒ ഷഫീഖ് പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

TagsHiLITETechnoparkYoo hub Trivandrum
Previous Article

അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന ...

Next Article

​ ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ മാ​ധ്യ​മ പു​ര​സ്കാ​രം പി.​വി. ജീ​ജോ​യ്ക്ക്

Related articles More from author

  • BusinessHeadlines

    ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്ന് ‘അല്‍സോണ്‍ സോഫ്റ്റ് വെയര്‍’

    January 20, 2026
    By Admin
  • BusinessHeadlines

    കേരള ഐടി, എയ്റോസ്പേസ് മേഖലയിലെ സാധ്യതകള്‍ തേടണം: എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന

    December 11, 2025
    By Admin
  • BusinessHeadlines

    കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്

    March 24, 2026
    By Admin
  • BusinessHeadlines

    പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറാൻബ്രിഗേഡ് ഗ്രൂപ്പ്, വേള്‍ഡ് ട്രേഡ് സെന്‍ററിന് ടെക്നോപാര്‍ക്കില്‍ തറക്കല്ലിട്ടു

    February 12, 2026
    By Admin
  • BusinessCareerDesignTechnology

    പതിനായിരം തൊഴിലുമായി 850 കോടിയുടെ  മെറിഡിയൻ ടെക് പാർക്ക് തലസ്ഥാനത്ത്

    November 5, 2025
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions