Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

GeneralHeadlinesTravel
Home›General›ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

By Admin
July 9, 2026
139
0

റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം:ഓണക്കാലം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ജൂലൈ 9 രാവിലെ മുതൽ ആരംഭിച്ചു. ചെന്നൈ – കൊല്ലം – ചെന്നൈ(ട്രെയിൻ നമ്പർ 06119/06120), തിരുവനന്തപുരം – താംബരം – തിരുവനന്തപുരം (ട്രെയിൻ നമ്പർ 06110/06109) പ്രതിവാര എക്സ്പ്രസ് സ്പെഷ്യലുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ട്രെയിൻ നമ്പർ 06119 ചെന്നൈ – കൊല്ലം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ ബുധനാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചയ്ക്ക് 03.10-ന് എം.ജി.ആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 7.20-ന് കൊല്ലം ജംഗ്ഷനിൽ എത്തും. അരക്കോണം, കാട്പാടി, ജോലാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശ്ശൂർ (എത്തുന്ന സമയം 00.55 മണി/ പുറപ്പെടുന്ന സമയം 00.58 മണി), ആലുവ (01.50/01.52), എറണാകുളം ടൗൺ (02.13/02.18), കോട്ടയം (03.27/03.30), ചങ്ങനാശ്ശേരി (03.48/03.49), തിരുവല്ല (03.59/04.00), ചെങ്ങന്നൂർ (04.10/04.12), മാവേലിക്കര (04.33/04.34), കായംകുളം (04.42/04.44) എന്നിവയാണ് സ്റ്റോപ്പുകൾ.
മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06120 കൊല്ലം – ചെന്നൈ പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ വ്യാഴാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) രാവിലെ 10.40-ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം പുലർച്ചെ 03.30-ന് എം.ജി.ആർ ചെന്നൈ സെൻട്രലിൽ എത്തും.
കായംകുളം (11.20 മണി/11.22 മണി), മാവേലിക്കര (11.31/11.32), ചെങ്ങന്നൂർ (11.43/11.45), തിരുവല്ല (11.54/11.55), ചങ്ങനാശ്ശേരി (12.03/12.04), കോട്ടയം (12.22/12.25), എറണാകുളം ടൗൺ (13.35/13.40), ആലുവ (14.03/14.05), തൃശ്ശൂർ (15.00/15.03), പാലക്കാട്, പോടന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കാട്പാടി, അരക്കോണം, പെരമ്പൂർ എന്നിവയാണ് സ്റ്റോപ്പുകൾ.പതിനാറ് 3-ടയർ എസി ഇക്കോണമി കോച്ചുകൾ ക്രമീകരിച്ചിട്ടുണ്ട്.

ട്രെയിൻ നമ്പർ 06110 തിരുവനന്തപുരം – താംബരം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 എന്നീ ബുധനാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചകഴിഞ്ഞ് 03.45-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 10.00-ന് താംബരത്ത് എത്തും. വർക്കല (16.15 മണി/16.17 മണി), കൊല്ലം (16.55/17.00), കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുതുനഗർ, മധുര, കൊടൈക്കനാൽ റോഡ്, ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂർ, വൃദ്ധാചലം, വില്ലുപ്പുരം, മേൽമരുവഥൂർ, ചെങ്കൽപട്ട് എന്നിവിയാണ് സ്റ്റോപ്പുകൾ.
മടക്ക യാത്രയിൽ ട്രെയിൻ നമ്പർ 06109 താംബരം – തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ 2026 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 എന്നീ വ്യാഴാഴ്ചകളിൽ (ആകെ നാല് സർവീസുകൾ) ഉച്ചയ്ക്ക് 02.00-ന് താംബരത്ത് നിന്ന് പുറപ്പെട്ട്, തൊട്ടടുത്ത ദിവസം രാവിലെ 07.15-ന് തിരുവനന്തപുരത്ത് എത്തും. രണ്ട് 2-ടയർ എസി, നാല് 3-ടയർ എസി, നാല് 3-ടയർ എസി ഇക്കോണമി, ആറ് സ്ലീപ്പർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്.

TagsOnam Special Trains
Previous Article

‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

Next Article

ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി ...

Related articles More from author

  • FoodGeneralHeadlines

    പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

    October 1, 2026
    By Admin
  • GeneralHeadlines

    ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

    September 1, 2026
    By Admin
  • GeneralHeadlinesLiterature

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

    July 13, 2026
    By Admin
  • GeneralHeadlines

    വ്യവസായ സുരക്ഷയിൽ വൻ മാറ്റം:’കെ-സേഫ്’ പദ്ധതിക്ക് തുടക്കം

    February 11, 2026
    By Admin
  • General

    എം. ആർ. രാഘവവാര്യർ കേരള ജ്യോതി,ശശികുമാർ കേരളശ്രീ

    October 31, 2025
    By Admin
  • HeadlinesLiteraturePolitics

    ‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

    February 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Timeline

  • October 7, 2026

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions