Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

  • ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

  • വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

  • വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്

  • ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

GeneralHeadlinesPolitics
Home›General›വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

By Admin
July 21, 2026
102
0

‘പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അദ്ദേഹം ഉയർത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പോന്നതായിരുന്നു’

തിരുവനന്തപുരം:കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ.അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഒരു യുവാവ് എന്ന നിലയിൽ നിന്നും സംസ്ഥാനത്തിന്‍റെ ഭരണനേതൃത്വം വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവനത്തിന്‍റെ ചരിത്രം കൂടിയാണ്.പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അദ്ദേഹം ഉയർത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പോന്നതായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് മുൻ മുഖ്യമന്ത്രി വിലയിരുത്തി.

വി.എസ് അച്യുതാനന്ദനും പിണറായി വിജയനും

വിഎസ് അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷികത്തിൽ പിണറായി വിജയൻ എഴുതിയത് വായിക്കാം:
​
‘സഖാവ് വിഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപമാണ്. കേരളത്തിന്‍റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തിനിർത്തുന്ന ഒരു ഊർജ്ജമായി ആ സ്മരണകൾ നിലനിൽക്കുന്നു.

കേരള കൌമുദിയിൽ അന്ന് ടി.കെ സുജിത്തിൻ്റെ പ്രതിദിന പംക്തി

അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ഒരു യുവാവ് എന്ന നിലയിൽ നിന്നും സംസ്ഥാനത്തിന്‍റെ ഭരണനേതൃത്വം വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര, കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അതിജീവനത്തിന്‍റെ ചരിത്രം കൂടിയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടങ്ങളിൽ സഖാവിന് കിരാതമായ പോലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. നീണ്ട ജയിൽവാസവും ഒളിവുജീവിതവും ആ പോരാളിയിലെ കമ്മ്യൂണിസ്റ്റിനെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്.
1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരണത്തിന് നേതൃത്വം നൽകിയ മുപ്പത്തിരണ്ട് നേതാക്കളിൽ ഒരാളായ അദ്ദേഹം, പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന്‍റെ ആശയപരമായ അടിത്തറ കാത്തുസൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മതനിരപേക്ഷ കേരളത്തിന്‍റെ ശക്തനായ വക്താവായ വിഎസ്, ജനകീയ വിഷയങ്ങളിൽ നിയമസഭയിലും തെരുവിലും ഒരേസമയം തീർത്ത പ്രതിരോധം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. നാടിന്റെ പൊതുസമ്പത്തും താല്പര്യങ്ങളും സംരക്ഷിക്കുന്നതിൽ നിതാന്ത ജാഗ്രതയായിരുന്നു അദ്ദേഹം പുലർത്തിയത്. ​വനഭൂമിയും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ഇടപെടലുകൾ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതായിരുന്നു.
ഭരണഘടനാ പദവികളിൽ അദ്ദേഹം കാഴ്ചവെച്ച മാതൃകകൾ എക്കാലവും സ്മരിക്കപ്പെടുന്നതാണ്. പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അദ്ദേഹം ഉയർത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഭരണസംവിധാനങ്ങളെപ്പോലും തിരുത്തിക്കാൻ പോന്നതായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

കടപ്പാട്:ദേശാഭിമാനി

​പ്രായം എന്ന ശാരീരികമായ പരിമിതിയെ സ്വന്തം ഇച്ഛാശക്തികൊണ്ടും കർമ്മശേഷികൊണ്ടും മറികടന്ന ആ മഹത്തായ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മാത്രമല്ല, ആധുനിക കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ അധ്യായമാണ്. വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കും അദ്ദേഹം നയിച്ച പോരാട്ടങ്ങള്‍ക്കും മരണമില്ല. സഖാവ് വിഎസിന്റെ മരിക്കാത്ത ഓർമകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു’

TagsPinarayi VijayanV S Achuthananandan
Previous Article

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ...

Next Article

‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ...

Related articles More from author

  • GeneralHeadlines

    നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി

    May 29, 2026
    By Admin
  • HeadlinesPolitics

    മുഖ്യമന്ത്രിയും മേയറും അഭിനന്ദനവും:വാർത്ത തിരുത്തേണ്ടിവന്നപ്പോൾ

    December 26, 2025
    By Admin
  • Headlines

    മുഖ്യമന്ത്രി കുവൈറ്റിൽ

    November 6, 2025
    By Admin
  • Headlines

    എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

    November 21, 2025
    By Admin
  • HeadlinesPolitics

    ‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

    May 5, 2026
    By Admin
  • HeadlinesPolitics

    ‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’

    May 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’
  • ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘
  • വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ
  • വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്
  • ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

Timeline

  • July 21, 2026

    ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

  • July 21, 2026

    ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

  • July 21, 2026

    വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

  • July 21, 2026

    വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്

  • July 21, 2026

    ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions