Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

GeneralHeadlines
Home›General›നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

By Admin
July 25, 2026
94
0

അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി
ദില്ലി:കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചെന്ന് അറിയിച്ചത്. സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും, ഡൽഹിക്കും പുറത്തും രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. ഭാവിയിലും നടപടികളുണ്ടാകില്ലെന്ന് ഉറപ്പ് നൽകി. രേഖാമൂലം ഉറപ്പ് ചൊവ്വാഴ്ച നൽകും. ചട്ടങ്ങൾ പരിശോധിച്ച് നഷ്‌ടപരിഹാരം നൽകും. നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ചർച്ച നടത്താനും തീരുമാനമായി. പരമാവധി സഹായധനം അനുവദിക്കുമെന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു.നിവൃത്തികേടുകൊണ്ട് ധർമ്മേന്ദ്രപ്രധാനെ കൈവിടാൻ ബിജെപി നിർബന്ധിതമായി.
സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കാൻ നിർബന്ധിതനായി.ഉച്ചയോടെ രാജി പ്രഖ്യാപനമുണ്ടായി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാരിന് വഴങ്ങാതെ നിവൃത്തിയില്ലാതായി.
ആരുടെ മുന്നിലും തലകുനിച്ചില്ലെങ്കിൽ ആരുടെയും രാജി വാങ്ങാൻ സാധിക്കുന്നതിന്‍റെ തെളിവാണിതെന്ന് സിജെപി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ മറ്റ് ക്രമക്കേടുകളെയും തുടർന്ന് കഴിഞ്ഞ ഒരു മാസമായി രാജ്യത്തുടനീളം നടന്ന വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് സിജെപിയുടെ പ്രധാന ആവശ്യമായിരുന്ന ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിലേക്ക് കാര്യങ്ങളെത്തിയത്.
മന്ത്രിയുടെ രാജിയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സർക്കാരിന് മുന്നിൽ അടിയറവ് പറയാത്ത പോരാട്ടത്തിന്‍റെ വിജയമാണിതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. “ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാരിനു മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആരുടെയും രാജി വാങ്ങാൻ കഴിയും എന്നതിന്‍റെ തെളിവാണിത്. ജനാധിപത്യത്തിൽ ആരും ഭയപ്പെടരുത്”- അദ്ദേഹം പറഞ്ഞു.
രാജി കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി സർക്കാർ പരിഗണിക്കണമെന്നും അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പരീക്ഷാ അട്ടിമറികളെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ആവശ്യം. കൂടാതെ, നടന്നുപോയ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ 20-ാം തീയതി വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

 

TagsBJPCJPDharmendra Pradhan
Previous Article

വരൂ,തലച്ചോറിനെക്കുറിച്ച് പഠിക്കാം, വീഡിയോ എടുക്കാം, ഒരു ലക്ഷത്തോളം രൂപയുടെ ...

Next Article

ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ...

Related articles More from author

  • GeneralHeadlines

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

    July 26, 2026
    By Admin
  • Headlines

    തദ്ദേശ തെരഞ്ഞെടുപ്പ് :സി.പി.എമ്മിനും കോൺഗ്രസിനും ബിജെപിക്കും ജയിച്ചേ തീരൂ

    November 10, 2025
    By Admin
  • HeadlinesPolitics

    ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി

    January 19, 2026
    By Admin
  • Politics

    സിപിഎമ്മിനെയും  ബിജെപിയേയും ഞെട്ടിച്ച് കോണ്‍ഗ്രസ്

    November 3, 2025
    By Admin
  • Headlines

    ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി

    November 15, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ
  • അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്
  • കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ
  • യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ
  • 60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Timeline

  • September 10, 2026

    അർദ്ധരാത്രി കഴിഞ്ഞും ‘ഇന്ദിര കട്ട്’:സന്ധ്യ കഴിഞ്ഞാൽ നാലും അഞ്ചും തവണയാണ് കേരളത്തിൽ പവർകട്ടെന്ന് മുൻ ധന മന്ത്രി കെ.എൻ ബാലഗോപാൽ

  • September 10, 2026

    അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ‘ഒഴിയാതെ’സെപ്റ്റംബർ 11ന്

  • September 10, 2026

    കെ.എം.എസ്.സി.എൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി;മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിന് : മന്ത്രി കെ.മുരളീധരൻ

  • September 9, 2026

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

  • September 9, 2026

    60 വയസ്സും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും അഭിമുഖ രൂപത്തിലാണ് സർവേ:വയോജനങ്ങളുടെ സംസ്ഥാനതല വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions