Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

BusinessHeadlines
Home›Business›കേരളാ ബ്രാൻഡ് കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

കേരളാ ബ്രാൻഡ് കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

By Admin
July 29, 2026
94
0

വെളിച്ചെണ്ണ, തേയില, കാപ്പി, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ 11 ആദ്യ ഘട്ട ഉത്പന്നങ്ങൾക്കാണ് നിബന്ധനകളിൽ ഇളവുകൾ

തിരുവനന്തപുരം: നാടിന്‍റെ സ്വന്തം ഉത്പന്നങ്ങൾക്ക് ആഗോള വിപണിയിൽ തിളങ്ങാൻ വഴി തുറക്കുന്ന ‘കേരളാ ബ്രാൻഡ്’ പദ്ധതിയുടെ ഉപാധികൾ സംസ്ഥാന സർക്കാർ കൂടുതൽ ലളിതമാക്കി.
നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന ബി.ഐ.എസ് സർട്ടിഫിക്കേഷൻ അടക്കമുള്ള കർശന നിബന്ധനകൾ ചെറുകിട-ഇടത്തരം സംരംഭകർക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിനാൽ അർഹരായ പലർക്കും ബ്രാൻഡിംഗിലേക്ക് എത്താൻ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ നിർദേശപ്രകാരം നിബന്ധനകൾ പരിഷ്കരിച്ച് വ്യവസായ വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
വെളിച്ചെണ്ണ, തേയില, കാപ്പി, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, ചെരുപ്പ്, പി.വി.സി പൈപ്പ്, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ എന്നീ 11 ആദ്യ ഘട്ട ഉത്പന്നങ്ങൾക്കാണ് നിബന്ധനകളിൽ പ്രധാന ഇളവുകൾ അനുവദിച്ചിട്ടുള്ളത്.
‘കേരളാ ബ്രാൻഡ്’; അറിയേണ്ട മാറ്റങ്ങൾ:
അതിർത്തി കടന്ന കമ്പനികൾക്കും അപേക്ഷിക്കാം: കേരളത്തിലും പുറത്തുമായി ഉത്പാദന യൂണിറ്റുകളുള്ള കമ്പനികൾക്കും ഇനി ‘കേരളാ ബ്രാൻഡ്’ ലഭിക്കും. എന്നാൽ, കേരളത്തിലെ പ്ലാൻ്റിൽ നിർമിക്കുന്ന ഉത്പന്നങ്ങളിലെ പാക്കറ്റുകളിൽ മാത്രമേ ലോഗോ പതിപ്പിക്കാൻ അനുമതി ഉണ്ടാകൂ.
അപേക്ഷയും അനുമതിയും താലൂക്ക് തലത്തിൽ: ഒരു സ്ഥാപനത്തിന് ഒന്നിലധികം പ്ലാന്‍റുകളുണ്ടെങ്കിൽ, ഉദ്യം രജിസ്‌ട്രേഷൻ അടിസ്ഥാനമാക്കി ഓരോ യൂണിറ്റിനും വെവ്വേറെ അപേക്ഷ സമർപ്പിക്കാം. ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുടെ പരിശോധനയ്ക്ക് ശേഷം താലൂക്ക് ലെവൽ കമ്മിറ്റിയാണ് അന്തിമ അനുമതി നൽകുന്നത്.
രണ്ടു വർഷത്തെ കാലാവധി: അനുമതി ലഭിക്കുന്ന ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്ക് ബ്രാൻഡ് മുദ്രണം ഉപയോഗിക്കാം. കാലാവധി പൂർത്തിയാകുന്നതിന് ഒരു മാസം മുൻപ് വീണ്ടും പുതുക്കലിനായി അപേക്ഷിക്കാം.
സാമൂഹിക പ്രതിബദ്ധത നിർബന്ധം: സ്ഥാപനങ്ങളിൽ ബാലവേല പൂർണ്ണമായും നിരോധിച്ചിരിക്കണം. അതിനൊപ്പം, തേയില, കാപ്പി യൂണിറ്റുകളിൽ കുറഞ്ഞത് 25 ശതമാനവും, മറ്റു ഉത്പാദന യൂണിറ്റുകളിൽ 10 ശതമാനവും സ്ത്രീ, ട്രാൻസ്ജെൻഡർ, ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഓർഡറിലുണ്ട്.
11 ഉത്പന്നങ്ങൾ; പുതിയ നിബന്ധനകൾ ഒറ്റനോട്ടത്തിൽ:
1. വെളിച്ചെണ്ണ:
തേങ്ങ ഉണക്കി കൊപ്രയാക്കുന്നത് മുതൽ എണ്ണിയെടുത്ത് പായ്ക്ക് ചെയ്യുന്നത് വരെയുള്ള ഉത്പാദന പ്രക്രിയ പൂർണ്ണമായും കേരളത്തിലെ പ്ലാന്‍റിൽ തന്നെ നടക്കണം. കൊപ്ര മുഴുവനായും കേരളത്തിൽ നിന്ന് തന്നെ ശേഖരിച്ചതായിരിക്കണം. FSSAI-ക്ക് പുറമെ Agmark അല്ലെങ്കിൽ IS 542 ക്വാളിറ്റി സർട്ടിഫിക്കറ്റ് വേണം.
2. തേയില & 3. കാപ്പി:
അസംസ്‌കൃത വസ്തുക്കളുടെ (പച്ചില/കാപ്പിക്കുരു) 80 ശതമാനവും കേരളത്തിൽ നിന്നുള്ളതായിരിക്കണം. (ബ്ലെൻഡ് ചെയ്ത തേയിലയാണെങ്കിൽ 70%). ബി.ഐ.എസ് സർട്ടിഫിക്കേഷൻ ഉടനടി ഇല്ലാത്തവർക്ക്, NABL അല്ലെങ്കിൽ ടീ/കോഫി ബോർഡ് അംഗീകൃത ലാബ് റിപ്പോർട്ട് സമർപ്പിച്ച് താൽക്കാലികമായി ബ്രാൻഡിങ് നേടാം. ഇവർ 6 മാസത്തിലൊരിക്കൽ ലാബ് റിപ്പോർട്ട് സമർപ്പിക്കേണ്ടതും 2 വർഷത്തിനകം ബി.ഐ.എസ് നേടേണ്ടതുമാണ്.
4. നെയ്യ്:
പാൽ, ക്രീം, ബട്ടർ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ 60 ശതമാനവും കേരളത്തിൽ ഉത്പാദിപ്പിച്ചതായിരിക്കണം. Agmark അല്ലെങ്കിൽ IS 16326 സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
5. തേൻ:
തേൻ ഉത്പാദനവും സംസ്‌കരണവും പൂർണ്ണമായും സംസ്ഥാനത്ത് തന്നെയായിരിക്കണം. Agmark അല്ലെങ്കിൽ IS 4941 സർട്ടിഫിക്കേഷനൊപ്പം കീടനാശിനി, ആന്‍റിബയോട്ടിക്ക് വിഷാംശമില്ലെന്ന് തെളിയിക്കുന്ന പരിശോധനാ റിപ്പോർട്ടും ആവശ്യമാണ്.
6. കുപ്പിവെള്ളം:
ജലസ്രോതസ്സ് കേരളത്തിലായിരിക്കണം. ജലത്തിലെ pH തോത്, TDS, ടർബിഡിറ്റി, സൂക്ഷ്മജീവി സാന്നിധ്യം എന്നിവ ദിവസേന പരിശോധിച്ച് റെക്കോർഡ് സൂക്ഷിക്കണം. IS 14543/IS 13428 സാക്ഷ്യപത്രം നിർബന്ധമാണ്.
7. സർജിക്കൽ റബ്ബർ ഗ്ലൗസ്:
നിർമാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത റബ്ബർ ലേടെക്സ് പൂർണ്ണമായും കേരളത്തിൽ നിന്നുള്ളതായിരിക്കണം. ISO 13485, CDSCO MD 5, IS സർട്ടിഫിക്കേഷനുകൾ നിർബന്ധം.
8. പ്ലൈവുഡ്, 9. ചെരുപ്പ്, 10. പി.വി.സി പൈപ്പ്, 11. കാലിത്തീറ്റ:
ഇവയുടെ നിർമ്മാണ പ്ലാന്‍റുകൾ കേരളത്തിലായിരിക്കണം എന്ന നിബന്ധനയുണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കൾ പൂർണ്ണമായും കേരളത്തിൽ നിന്നുള്ളതാകണമെന്നില്ല. എന്നാൽ അതത് മേഖലയിലെ ബി.ഐ.എസ്/ഐ.എസ്.ഒ ക്വാളിറ്റി മാനദണ്ഡങ്ങളും പരിസ്ഥിതി സുരക്ഷാ നിബന്ധനകളും കൃത്യമായി പാലിച്ചിരിക്കണം. (ഉദാഹരണത്തിന് പ്ലൈവുഡിന് വിഷപ്പുക കുറയ്ക്കുന്ന E1 Formaldehyde standard ഗ്ലൂ തന്നെ ഉപയോഗിക്കണം).

TagsKerala Brand
Previous Article

വഖഫ് ബോർഡ് രൂപീകരണം തന്നെ നിയമവിരുദ്ധമെന്ന് എങ്ങനെയെങ്കിലും കോടതി ...

Next Article

പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ ...

Related articles More from author

  • GeneralHeadlines

    നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

    August 27, 2026
    By Admin
  • GeneralHeadlines

    ‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

    July 22, 2026
    By Admin
  • GeneralHeadlines

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

    June 14, 2026
    By Admin
  • GeneralHeadlinesPolitics

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

    July 30, 2026
    By Admin
  • HeadlinesMovies

    മാമ്പഴ മധുരത്തിൽ വിടർന്ന അപ്രതീക്ഷിത സൌഹൃദത്തിൻ്റെ അനുപമ അനുഭവം പറഞ്ഞ് നടൻ മണികണ്ഠൻ പട്ടാമ്പി

    May 6, 2026
    By Admin
  • GeneralHeadlines

     ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് ജനുവരി 30 വരെ എൻട്രി സമർപ്പിക്കാം

    January 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ
  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്
  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ
  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Timeline

  • September 14, 2026

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • September 13, 2026

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • September 13, 2026

    “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • September 13, 2026

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • September 12, 2026

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions