Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

GeneralHeadlines
Home›General›ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

By Admin
August 2, 2026
259
0

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം

തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 3-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓഗസ്റ്റ് 6-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
ദുരന്തസാധ്യതയുള്ള മേഖലകളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കി ആവശ്യമായാൽ പകൽ സമയത്തുതന്നെ അവിടേക്ക് മാറണമെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴുന്നതും വൈദ്യുത പോസ്റ്റുകളും പരസ്യബോർഡുകളും തകരുന്നതുമൂലമുള്ള അപകടസാധ്യതയും കണക്കിലെടുക്കണമെന്ന് അധികൃതർ അറിയിച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുകയോ നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുകയും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ മാറ്റിവയ്ക്കുകയും വേണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളിലേക്കോ ടോൾ ഫ്രീ നമ്പറുകളായ 1077, 1070 എന്നിവയിലേക്കോ സഹായത്തിനായി ബന്ധപ്പെടാമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റം വരുത്തുന്നതിനനുസരിച്ച് അലർട്ടുകളിലും മാറ്റമുണ്ടാകാമെന്നും ഏറ്റവും പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അറിയിച്ചു.

TagsHeavy Rain
Previous Article

ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി ...

Next Article

കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്,ഓഗസ്റ്റ് 6 വരെ മധ്യ ...

Related articles More from author

  • GeneralHeadlines

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

    August 1, 2026
    By Admin
  • GeneralHeadlines

    ശക്തമായ മഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജനമെന്ന് ഡോ. ദിവ്യ എസ് അയ്യർ

    August 2, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

    September 21, 2026
    By Admin
  • GeneralHeadlines

    തുലാവർഷം തുടങ്ങി, സംസ്ഥാനമൊട്ടാകെ  മഴ മുന്നറിയിപ്പ് ,വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലെർട്ട്

    October 15, 2026
    By Admin
  • GeneralHeadlines

    അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

    August 1, 2026
    By Admin
  • GeneralHeadlines

    കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    August 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി
  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു
  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’
  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Timeline

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • October 31, 2026

    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • October 31, 2026

    ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • October 31, 2026

    ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • October 31, 2026

    ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions