Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ

  • കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് സർക്കാർ നടത്തുന്ന തൊഴിൽമേള,പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം

  • അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്

  • നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

GeneralHeadlines
Home›General›അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്

By Admin
August 4, 2026
72
0

ആഗസ്റ്റ് 6 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 8 ജില്ലകളിൽ ആഗസ്റ്റ് 4 ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 4,5 തീയതികളിലും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ 5നും മഞ്ഞ അലർട്ടാണ്.

അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദീതീരങ്ങൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. ദുരന്തസാധ്യതയുള്ള മേഖലകളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ടോയെന്ന് ഉറപ്പാക്കി ആവശ്യമായാൽ പകൽ സമയത്തുതന്നെ അവിടേക്ക് മാറണമെന്നും നിർദേശമുണ്ട്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴുന്നതും വൈദ്യുത പോസ്റ്റുകളും പരസ്യബോർഡുകളും തകരുന്നതുമൂലമുള്ള അപകടസാധ്യതയും കണക്കിലെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചുകടക്കുകയോ നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുകയും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ മാറ്റിവയ്ക്കുകയും വേണം.

അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളിലേക്കോ ടോൾ ഫ്രീ നമ്പറുകളായ 1077, 1070 എന്നിവയിലേക്കോ സഹായത്തിനായി ബന്ധപ്പെടാമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റം വരുത്തുന്നതിനനുസരിച്ച് അലർട്ടുകളിലും മാറ്റമുണ്ടാകാമെന്നും ഏറ്റവും പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ആഗസ്റ്റ് 6 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

TagsHeavy RainWeather Forecast
Previous Article

നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ...

Next Article

തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് സർക്കാർ നടത്തുന്ന തൊഴിൽമേള,പത്താം ക്ലാസ് ...

Related articles More from author

  • GeneralHeadlines

    ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    August 2, 2026
    By Admin
  • GeneralHeadlines

    അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    July 30, 2026
    By Admin
  • GeneralHeadlines

    കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്,ഓഗസ്റ്റ് 6 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും ശക്തമായ കാറ്റിന് സാധ്യത

    August 2, 2026
    By Admin
  • GeneralHeadlines

    9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

    July 31, 2026
    By Admin
  • GeneralHeadlines

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

    August 1, 2026
    By Admin
  • GeneralHeadlines

    കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    August 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ
  • കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
  • തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് സർക്കാർ നടത്തുന്ന തൊഴിൽമേള,പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം
  • അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്
  • നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

Timeline

  • August 4, 2026

    സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ

  • August 4, 2026

    കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  • August 4, 2026

    തിരുവനന്തപുരത്ത് ആഗസ്റ്റ് 7ന് സർക്കാർ നടത്തുന്ന തൊഴിൽമേള,പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി ബി എ, എം ബി എ തുടങ്ങിയ യോഗ്യതകളുള്ള 40 വയസിൽ താഴെയുള്ളവർക്ക് പങ്കെടുക്കാം

  • August 4, 2026

    അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് 5 ന് ഓറഞ്ച് അലർട്ട്

  • August 4, 2026

    നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions