Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

GeneralHeadlines
Home›General›ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്

ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്

By Admin
August 5, 2026
150
0

നഗര പൈതൃക ആസ്തികൾ സംരക്ഷിക്കുക, രേഖപ്പെടുത്തുക, പൊതുജന അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അഞ്ച് വർഷത്തെ സംരംഭത്തിന്‍റെ ആദ്യപടിയാണ് ട്രിവാൻഡ്രം ഹെറിറ്റേജ് റൺ

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ്, തിരുവനന്തപുരത്തെ ഏറ്റവും വലിയ റണ്ണേഴ്‌സ് ക്ലബ്ബായ ഐ ടെൻ റണ്ണേഴ്സ് ക്ലബ്ബുമായി ചേർന്ന് ഓഗസ്റ്റ് 9-ന് ‘ട്രിവാൻഡ്രം ഹെറിറ്റേജ് റൺ 2026’ സംഘടിപ്പിക്കുന്നു. തലസ്ഥാന നഗരത്തിന്‍റെ ചരിത്രപരവും പൈതൃകപരവുമായ സവിശേഷതകൾ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും, അതിനൊപ്പം പൈതൃക സംരക്ഷണം ആരോഗ്യ സംരക്ഷണം എന്നിവ സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ട്രിവാൻഡ്രം ഹെറിറ്റേജ് റൺ.

തിരുവനന്തപുരത്തിന്‍റെ സമ്പന്നമായ പൈതൃകം, സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം വളർത്തിയെടുക്കുകയും അതിന്‍റെ സംരക്ഷണത്തിനായുള്ള ദീർഘകാല പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ഇരട്ട ദൗത്യമാണ് മുത്തൂറ്റ് ഫിൻകോർപ്പിന്റെ 10-കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രിവാൻഡ്രം ഹെറിറ്റേജ് റൺ മുന്നോട്ടു വയ്ക്കുന്നത്. നഗര പൈതൃക ആസ്തികൾ സംരക്ഷിക്കുക, രേഖപ്പെടുത്തുക, പൊതുജന അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള അഞ്ച് വർഷത്തെ സംരംഭത്തിന്‍റെ ആദ്യപടിയാണ് ട്രിവാൻഡ്രം ഹെറിറ്റേജ് റൺ. പരിപാടിയെക്കുറിച്ച് വിശദീകരിക്കാനായി സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ ആം റെസ്ലിങ് ലോക ചാമ്പ്യനും പ്രമുഖ ഇൻസ്പിറേഷൻ സ്പോർട്സ് ഐക്കണുമായ ജോബി മാത്യു ഔദ്യോഗിക ജേഴ്‌സി അനാച്ഛാദനം ചെയ്തു.

മിക്ക മാരത്തണുകളും ബൈപാസ് റോഡുകളിലൂടെയോ തീരദേശ റൂട്ടുകളിലൂടെയോ ആണ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ ട്രിവാൻഡ്രം ഹെറിറ്റേജ് റണ്ണിൽ പങ്കെടുക്കുന്നവർ നഗരഹൃദയത്തിലൂടെയാണ് സഞ്ചരിക്കുക. നഗരത്തിന്‍റെ ചരിത്രം, വാസ്തുവിദ്യാ പൈതൃകം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത വൈവിധ്യം എന്നിവ ഓട്ടക്കാർക്ക് അനുഭവിക്കാൻ അവസരം നൽകുന്നതിനായാണ് ഈ റൂട്ട് ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തിട്ടുള്ളത്.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന തരത്തിൽ സംഘടിപ്പിക്കുന്ന ഹെറിറ്റേജ് റൺ, എൽഎംഎസ് പള്ളി, നേപ്പിയർ മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, കേരള ലോക് ഭവൻ പരിസരം, കവടിയാർ കൊട്ടാര പരിസരം, സെന്‍റ് ജോസഫ്‌സ് റോമൻ കാത്തലിക് മെട്രോപൊളിറ്റൻ പള്ളി, പാളയം ജുമാ മസ്ജിദ്, ശ്രീ ശക്തി വിനായക ക്ഷേത്രം, യൂണിവേഴ്‌സിറ്റി കോളേജ്, ഗവൺമെൻ്റ് ആയുർവേദ കോളേജ്, സംസ്‌കൃത കോളേജ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ലാൻഡ്‌മാർക്കുകളിലൂടെ കടന്നുപോകും.

രജിസ്റ്റർ ചെയ്ത പങ്കാളികൾക്ക് ഔദ്യോഗിക പരിപാടിയുടെ ടീ-ഷർട്ട്, ഫിനിഷർ മെഡൽ, പ്രഭാതഭക്ഷണം, വഴിയിലുടനീളം ഹൈഡ്രേഷൻ സപ്പോർട്ട്, ഗിഫ്റ്റ് ഹാമ്പറുകൾ എന്നിവ ലഭിക്കും.
മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് , ഐ ടെൻ റണ്ണേഴ്സ് ക്ലബ് പ്രതിനിധി ഡോ. ശങ്കർ റാം,
ഐടെൻ റണ്ണേഴ്‌സ് ക്ലബ്ബിന്‍റെ സെക്രട്ടറിയും ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്‌നോളജിയിലെ ന്യൂറോളജി വിഭാഗം ഗവേഷക ശാസ്ത്രജ്ഞയുമായ ഡോ. വീണ ബാബുവും പങ്കെടുത്തു.

 

TagsTrivandrum Heritage Run
Previous Article

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ...

Next Article

ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ...

Related articles More from author

  • GeneralHeadlinesPolitics

    ‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി

    March 3, 2026
    By Admin
  • Headlines

    ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് 

    November 6, 2025
    By Admin
  • HeadlinesPolitics

    കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്നത് ഒഴിവാക്കണം: കെ.യു.ഡബ്ല്യു.ജെ

    June 3, 2026
    By Admin
  • GeneralHeadlines

    ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

    May 10, 2026
    By Admin
  • CareerHeadlines

    എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി കെ-ഡിസ്കും കുടുംബശ്രീ മിഷനും

    March 24, 2026
    By Admin
  • GeneralHeadlines

    യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിങ്ഡം, മലേഷ്യ എന്നിവിടങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും  എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് 

    May 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Timeline

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions