Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വീഡീ സതീശൻ സർക്കാരോ?വീഡീ സവർക്കർ സർക്കാരോ?

  • ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമോ നേടുന്നതിലും അപ്പുറം,സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രം :പ്രധാനമന്ത്രി നരേന്ദ്ര മോദി

  • നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ അക്കൗണ്ട്’ ഉടമകളാകരുതെന്ന് കേരള പോലീസ്

  • പ്രത്യേക ആയുഷ് സർവകലാശാല: ആയുഷ് വിദ്യാഭ്യാസ മേഖലയെ പാർശ്വവത്കരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെൻ്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന

  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

GeneralHeadlinesHealth
Home›General›പ്രത്യേക ആയുഷ് സർവകലാശാല: ആയുഷ് വിദ്യാഭ്യാസ മേഖലയെ പാർശ്വവത്കരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെൻ്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന

പ്രത്യേക ആയുഷ് സർവകലാശാല: ആയുഷ് വിദ്യാഭ്യാസ മേഖലയെ പാർശ്വവത്കരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെൻ്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന

By Admin
August 8, 2026
141
0

‘പ്രത്യേക ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള നിർദേശം സർക്കാർ സമഗ്രമായി പുനഃപരിശോധിക്കണം’

തിരുവനന്തപുരം:ആയുഷ് മേഖലയ്ക്കായി പ്രത്യേക സർവകലാശാല രൂപീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും അതിനായി ബിൽ തയ്യാറാക്കുന്നതിനുള്ള ഉദ്യോഗസ്ഥതല സമിതി രൂപീകരിച്ചതും ശരിയായ അക്കാദമികവും ആരോഗ്യനയപരവുമായ കാഴ്ചപ്പാടോടെയാണെന്ന് കരുതാൻ കഴിയില്ലെന്ന് അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന അഭിപ്രായപ്പെട്ടു.

ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന “ വൺ ഹെൽത്ത് ” ആശയവും സംസ്ഥാനത്തിന്‍റെ പൊതുജനാരോഗ്യ നയവും സ്വീകരിച്ചിരിക്കുന്ന നിലപാട്, ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെയുള്ള വിവിധ ചികിത്സാരീതികളും പരസ്പര സഹകരണത്തോടെയും സംയോജിത സമീപനത്തോടെയും മുന്നോട്ട് പോകണമെന്നതാണ്.
ഈ സാഹചര്യത്തിൽ, വിവിധ ആരോഗ്യവിഭാഗങ്ങളെ ഒരേ അക്കാദമിക വേദിയിൽ ഏകോപിപ്പിച്ചുകൊണ്ട് കേരള ആരോഗ്യ സർവകലാശാല വിജയകരമായി പ്രവർത്തിച്ചുവരികയാണ്. വിവിധ കോഴ്സുകൾ, പരീക്ഷാ നടത്തിപ്പ്, അക്കാദമിക പരിശീലനം, ഗവേഷണം എന്നിവയിൽ ആയുഷ് വിഭാഗത്തിനും ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്.ഇത്തരം സാഹചര്യത്തിൽ, പ്രത്യേക ആയുഷ് സർവകലാശാല എന്ന ആശയം ആയുഷ് മേഖലയിലെ അധ്യാപകരുടെയോ അക്കാദമിക സമൂഹത്തിന്‍റെയോ സംഘടനകളുടെയോ ആവശ്യമായി ഒരിക്കലും ഉയർന്നുവന്നിട്ടില്ല. ബന്ധപ്പെട്ട അധ്യാപകരുമായോ വിദഗ്ധരുമായോ യാതൊരു വിധത്തിലുള്ള ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതിനാൽ, ആയുഷ് മേഖലയെ ആരോഗ്യപഠന-ഗവേഷണങ്ങളുടെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുകയും പാർശ്വവത്കരിക്കുകയും ചെയ്യാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നതും ഗൗരവമായി പരിശോധിക്കപ്പെടണം. തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ, കണ്ണൂരിലെ ഇന്റർനാഷനൽ റിസേർച്ച് ഇൻസ്റ്റിറ്യൂട്ട് ഓഫ് ആയുർവേദ എന്നീ സ്ഥാപനങ്ങളെ ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത് എന്നതാണ് ആയുർവേദ മേഖലയിലെ പൊതുവായ പ്രതീക്ഷ.നിലവിൽ നിർദിഷ്ട ആയുഷ് സർവകലാശാലയ്ക്കായി തൃപ്പൂണിത്തുറയിലെ SFRAയുടെ ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്ന വാർത്തകൾ ആശങ്കയുണർത്തുന്നതാണ്. ആയുർവേദ ഗവേഷണത്തിനും ഉന്നത പഠനത്തിനുമായി അനുവദിച്ച ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും മറ്റൊരു ആവശ്യത്തിനായി വിനിയോഗിക്കപ്പെടുകയാണെങ്കിൽ, അത് നഷ്ടപ്പെടുകയും ഗവേഷണരംഗത്തിന്റെ ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്.

കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് ആയുഷ് വിഭാഗങ്ങളെ വേർതിരിച്ച്, പരിമിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായി പ്രത്യേക സർവകലാശാല സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിന് ഭരണപരവും സാമ്പത്തികവുമായ അധിക ബാധ്യത സൃഷ്ടിക്കുന്ന നടപടിയായിരിക്കും. അതോടൊപ്പം, ആയുഷ് വിദ്യാഭ്യാസം, ചികിത്സ, ഗവേഷണം എന്നിവയുടെ ഗുണനിലവാരത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ ആരോഗ്യ മേഖലയിലെ വിവിധ അക്കാദമിക-ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിജയകരമായി നടന്നു വരുന്ന സംയോജിത ഗവേഷണങ്ങളും കൃത്യമായ പരീക്ഷാ സംവിധാനവും അക്കാദമിക പ്രവർത്തനങ്ങളും പുതിയ സർവകലാശാലയിലേക്ക് മാറ്റുമ്പോൾ, നിലവിലുള്ള നിലവാരവും കാര്യക്ഷമതയും നിലനിർത്തുക എളുപ്പമാകില്ലെന്ന് സംഘടന ഓർമിപ്പിച്ചു.

അതിനാൽ, പ്രത്യേക ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള നിർദേശം സർക്കാർ സമഗ്രമായി പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. ജയൻ ഡി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബിജുമോൻ ഒ.സി. എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TagsAKGACASAyushKUHS
Previous Article

കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ...

Next Article

നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ ...

Related articles More from author

  • Headlines

    ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം

    November 16, 2025
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin
  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • HeadlinesSports

    ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ട്രിപ്പിള്‍ ഹാട്രിക്കുമായി വീയപുരം

    November 29, 2025
    By Admin
  • GeneralHeadlines

    ‘മലബാർ റിവർ ഫെസ്റ്റിവൽ’ ജൂലൈ 30 മുതൽ,ചലച്ചിത്ര മേഖലയിലെ സംഘടനകളുടെ യോഗം ജൂൺ 2ന്

    May 29, 2026
    By Admin
  • Headlines

    ഹെൽമറ്റില്ലാ യാത്രയ്ക്കു മാത്രം പിഴ 2.70 കോടി രൂപ

    March 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വീഡീ സതീശൻ സർക്കാരോ?വീഡീ സവർക്കർ സർക്കാരോ?
  • ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമോ നേടുന്നതിലും അപ്പുറം,സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രം :പ്രധാനമന്ത്രി നരേന്ദ്ര മോദി
  • നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ അക്കൗണ്ട്’ ഉടമകളാകരുതെന്ന് കേരള പോലീസ്
  • പ്രത്യേക ആയുഷ് സർവകലാശാല: ആയുഷ് വിദ്യാഭ്യാസ മേഖലയെ പാർശ്വവത്കരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെൻ്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന
  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

Timeline

  • August 8, 2026

    വീഡീ സതീശൻ സർക്കാരോ?വീഡീ സവർക്കർ സർക്കാരോ?

  • August 8, 2026

    ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമോ നേടുന്നതിലും അപ്പുറം,സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രം :പ്രധാനമന്ത്രി നരേന്ദ്ര മോദി

  • August 8, 2026

    നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത് :’മ്യൂള്‍ അക്കൗണ്ട്’ ഉടമകളാകരുതെന്ന് കേരള പോലീസ്

  • August 8, 2026

    പ്രത്യേക ആയുഷ് സർവകലാശാല: ആയുഷ് വിദ്യാഭ്യാസ മേഖലയെ പാർശ്വവത്കരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെൻ്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന

  • August 8, 2026

    കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions