Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

  • കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

GeneralHeadlinesHealth
Home›General›ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

By Admin
August 11, 2026
509
0

അർബുദത്തിന് ആധുനിക ചികിത്സായോടൊപ്പം ആയുർവേദവും സാമാന്വയിപ്പിച്ചുള്ള സമ്പൂർണ ചികിത്സ രീതിയാണ് രോഗികൾക്ക് ആവശ്യമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.
കാൻസർ പരിചരണത്തിൽ വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഗമം ‘ഇക്കൊ'( ഇന്റർനാഷണൽ കോൺവെർജൻസ് ഓൺ കോ ഓപ്പറേറ്റീവ് ഓങ്കോളജി )ഗവ.ആയുർവേദ കോളെജ് അക്കാഡമിക് ബ്ലോക്കിലെ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ആയുഷ് സർവകലാശാല സംബന്ധിച്ച് അധ്യാപകർ ഉൾപ്പെടെ ആയുഷ് മേഖലയിലുള്ളവർക്ക് ചില ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു.ഇതേപ്പറ്റി മതിയായ ചർച്ചകളും കൂടിയാലോചനകളും നടത്തി തൃപ്തികരമാണെങ്കിൽ മാത്രമേ മുന്നോട്ട് പോവുകയുള്ളൂ’- മന്ത്രി പ്രഖ്യാപിച്ചു.

 

കാൻസർ പരിചരണത്തിൽ വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഗമം ‘ഇക്കൊ’ ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി കെ.മുരളീധരനുള്ള ഉപഹാരം അഖില കേരള ആയുർവേദ കോളെജ് അധ്യാപക സംഘടനാ യൂണിറ്റ് പ്രസിഡൻ്റ് ഡോ.എസ് ആനന്ദും ഡോ.നീനുപീറ്ററും ചേർന്ന് സമർപ്പിക്കുന്നു

അഖില കേരള ആയുർവേദ കോളെജ് അധ്യാപക സംഘടനാ യൂണിറ്റ് പ്രസിഡൻ്റുകൂടിയായ അധ്യക്ഷൻ ഡോ.എസ് ആനന്ദ് ആയുഷ് സർവകലാശാല സംബന്ധിച്ച ആശങ്കകൾ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചതിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അർബുദ ചികിത്സയിൽ ആയുർവേദ ചികിത്സകരുടെ അനുഭവ സാമ്പത്തുകൾ വിലമതിക്കുന്നുവെന്നും ആധുനിക ചികിത്സായോടൊപ്പം ആയുർവേദവും സാമാന്വയിപ്പിച്ചുള്ള സമ്പൂർണ ചികിത്സ രീതിയാണ് രോഗികൾക്ക് ആവശ്യമെന്നും ആരോഗ്യമന്ത്രി അഭിപ്രായപെട്ടു.
ആയുർവേദത്തെയും ആധുനിക ഓങ്കോളജിയെയും ശാസ്ത്രിയ സംവാദത്തിലൂടെ കൂടുതൽ അടുപ്പിക്കുക എന്നതായിരുന്നു സംഗമത്തിന്‍റെ ലക്ഷ്യം. രോഗിയുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സംയോജിത ചികിത്സാ സമീപനങ്ങൾ ചർച്ച ചെയ്തു. ഒരു രോഗി പല ചികിത്സാ സമ്പ്രദായങ്ങൾ എന്ന ആശയമായിരുന്നു പരിപാടിയുടെ അടിസ്ഥാന ചിന്ത.

ഓങ്കോളജിസ്റ്റുകൾ, ശാസ്ത്രീയ വിദഗ്ധർ ആയുർവേദ ഡോക്ടർമാർ വിദേശ പ്രതിനിധികൾ, ഗവേഷകർ, ബിരുദാനന്തര വിദ്യാർത്ഥികൾ ഉൾപ്പടെ 500 ഇൽ അധികം പേർ പങ്കെടുത്തു.
ആധുനിക ഓങ്കോളജി ആയുർവേദ സിദ്ധ യൂനാനി ഹോമിയോപ്പതി പരമ്പരാഗത ചൈനീസ് വൈദ്യം നാനോ ചികിത്സാ തുടങ്ങിയ മേഖലകളിലെ അറിവുകൾ രോഗിയുടെ ഫലപ്രാപ്തിക്കായി എങ്ങനെ കൂട്ടിയിണക്കാമെന്നു സംഗമം വിശദമായി ചർച്ച ചെയ്തു. ആയുർവേദത്തിലെ വിവിധ ചികിത്സാ രീതികളെ ശാസ്ത്രിയമായി വിലയിരുത്തി അർബുദ ചികിത്സയിൽ പ്രയോജനപെടുത്തിയുള്ള ഗവേഷണ സാധ്യതകളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു .
ആരോഗ്യ സർവകലാശാല റെജിസ്ട്രർ ഡോ എസ് ഗോപകുമാർ ,ഡോ. വിഷ്ണു നമ്പൂതിരി, ഡോ. കിരൺലാൽ, ഡോ. ഒ സി ബിജുമോൻ എന്നിവർ പ്രസംഗിച്ചു. ഡോ നീനു പീറ്റർ സ്വാഗതം പറഞ്ഞു.
ഡോ. എം ആർ വാസുദേവൻ നമ്പൂതിരി, ഡോ.ആശ്വന്ത് റാവു സി ആർ,ഡോ. ശശികുമാർ നെച്ചിയിൽ, ഡോ. ജന്നാത്തുൽ ഫിറ്ഡൗസ് ചങ്ങമ്പള്ളി, ഡോ. അനന്ദ് എസ്,ഡോ. അജയരാജ് പാലശ്ശേരി, ഡോ. ബിജു സോമൻ, ഡോ. ഗീത കൃഷ്ണൻ ജി, ഡോ.വി എസ് കിരൺലാൽ, ഡോ. രതീഷ് എം, ഡോ. നിർമൽ ഘോഷ് എന്നിവർ പ്രഭാഷണം നടത്തി.

TagsAyushCooperative Oncology -AyurvedaMinister K Muralidharan
Previous Article

മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ,അഴിമതിയിൽ തെറിച്ച് ...

Next Article

ഡോ എം പി പരമേശ്വരൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് ...

Related articles More from author

  • GeneralHeadlines

    സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും പ്രദർശിപ്പിക്കാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം

    August 17, 2026
    By Admin
  • GeneralHeadlinesHealth

    പ്രത്യേക ആയുഷ് സർവകലാശാല: ആയുഷ് വിദ്യാഭ്യാസ മേഖലയെ പാർശ്വവത്കരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെൻ്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന

    August 8, 2026
    By Admin
  • HeadlinesHealth

    എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

    May 21, 2026
    By Admin
  • GeneralHeadlines

    ശബരിമല തീർഥാടനം:തിരക്ക് നിയന്ത്രിക്കുന്നതിനായി എ.ഐ,മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കും, അരവണ നിർമാണത്തിന് രണ്ട് മെഷീനുകൾ സ്ഥാപിക്കുമെന്നും മന്ത്രി കെ.മുരളീധരൻ

    August 14, 2026
    By Admin
  • GeneralHeadlinesHealth

    തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് അനുമതി തേടി മന്ത്രി കെ. മുരളീധരൻ, ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെ. പി. നദ്ദ

    July 7, 2026
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്
  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ
  • കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു
  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

Timeline

  • September 25, 2026

    സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • September 25, 2026

    നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

  • September 25, 2026

    കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • September 25, 2026

    പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

  • September 24, 2026

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions