Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

GeneralHeadlinesHealth
Home›General›ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

By Admin
August 13, 2026
35
0

‘ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അവസ്ഥ’

തിരുവന്തപുരം:ഓട്ടിസം ബാധിതരുടെ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ.
ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍ററിന്‍റെയും യൂണിസെഫിന്റേയും സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഡോ. എം.കെ.സി. നായർ ഓഡിറ്റോറിയത്തിൽ ‘ഓട്ടിസത്തിലെ ജീവിതചക്ര സമീപനം’ എന്ന പ്രമേയത്തിൽ ആരംഭിച്ച ദ്വിദിന ദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓട്ടിസം ബാധിച്ച ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനും സമൂഹത്തിൽ പൂർണമായി ഇടപെടാനും അവരുടെ കഴിവുകൾ പരമാവധി വികസിപ്പിക്കാനും കഴിയുന്ന സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അവസ്ഥയാണ്. ആശയവിനിമയം, സാമൂഹിക ഇടപെടൽ, പെരുമാറ്റം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സമൂഹത്തിലെ പങ്കാളിത്തം തുടങ്ങിയ വിവിധ മേഖലകളെ ഇത് ബാധിക്കുന്നുണ്ട്. ഓട്ടിസം നേരത്തേ തിരിച്ചറിയുന്നതിലും ഇടപെടലുകളിലും കഴിഞ്ഞ വർഷങ്ങളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൗമാരപ്രായത്തിലും വാർദ്ധക്യത്തിലും ദീർഘകാല പിന്തുണ ലഭിക്കുന്നതിൽ കുട്ടികളും കുടുംബങ്ങളും ഇപ്പോഴും പ്രയാസങ്ങൾ നേരിടുന്നുണ്ട്. ആയതിനാൽ ശിശുകേന്ദ്രീകൃത പരിചരണത്തിനപ്പുറം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെ മുരളീധരൻ

മെഡിക്കൽ, വിദ്യാഭ്യാസ, തൊഴിൽ, മാനസിക മേഖലകളിലെ ശാസ്ത്രീയ തെളിവുകൾ പങ്കിടുക, സേവന വിതരണത്തിലെ വിടവുകൾ കണ്ടെത്തുക, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവ സംയോജിപ്പിക്കുന്ന നയങ്ങൾ ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നത്. ഇക്കാര്യത്തിൽ സർക്കാർ, മെഡിക്കൽ വിദ്യാഭ്യാസ മേഖല, സ്വകാര്യ പങ്കാളികൾ എന്നിവക്കിടയിലെ സഹകരണം പ്രോത്സാഹിപ്പിക്കുമെന്നും സുസ്ഥിരമായ മാർഗരേഖ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സി.ഡി.സി ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ, യൂണിസെഫ് ഇന്ത്യ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അന്നപൂർണ കൗൾ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് മുൻ വൈസ് ചാൻസലറും സി.ഡി.സി സ്ഥാപക ഡയറക്ടറുമായ ഡോ. എം.കെ.സി. നായർ, എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ഷാനവാസ് എ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഓട്ടിസം ബാധിതരായ വ്യക്തികൾക്ക് ശൈശവം, കൗമാരം, യൗവനം, പ്രായാധിക്യം തുടങ്ങി ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തുടർച്ചയായും വ്യക്തികേന്ദ്രീകൃതമായും പിന്തുണ ഉറപ്പാക്കുന്നതിനായി സംയോജിതവും വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ളതുമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാജ്യത്തെ പ്രമുഖ ടെക്നീഷ്യന്മാർ, ഗവേഷകർ, ഉദ്യോഗസ്ഥർ, അധ്യാപകർ, തെറാപ്പിസ്റ്റുകൾ, നയരൂപീകരണ വിദഗ്ധർ, യൂണിസെഫ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.

TagsAutismK Muarlidharan
Previous Article

വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Next Article

തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ ...

Related articles More from author

  • GeneralHeadlinesHealth

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

    August 9, 2026
    By Admin
  • General

    കേരളത്തിലും ജാതിവെറി,ഇര ഇതാ വിപിൻ വിജയൻ…

    November 5, 2025
    By Admin
  • GeneralHeadlines

    പതിവുപോലെ കേരളത്തെ തഴഞ്ഞ്  കേന്ദ്രബജറ്റ്

    February 1, 2026
    By Admin
  • HeadlinesHealth

    രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

    January 26, 2026
    By Admin
  • GeneralHeadlines

    ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

    May 18, 2026
    By Admin
  • FoodHeadlines

    സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

    January 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions