Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

  • ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

GeneralHeadlines
Home›General›സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

By Admin
August 21, 2026
108
0

പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറിൽ ആരംഭിക്കും

തിരുവനന്തപുരം:എക്‌സൈസ് വകുപ്പിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു അറിയിച്ചു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ നിലവിലുള്ള തസ്തികകൾ പുനഃക്രമീകരിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയും ബ്യൂറോ പ്രവർത്തനം ആരംഭിക്കും.

ലഹരിമരുന്നുകൾക്കും വ്യാജമദ്യത്തിനുമെതിരെ ശക്തമായ നടപടികളാണ് എക്‌സൈസ് വകുപ്പ് സ്വീകരിക്കുന്നത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഇതുവരെ 34,397 കേസുകൾ രജിസ്റ്റർ ചെയ്യുകയും 7,816 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൻതോതിൽ വിദേശമദ്യം, കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് തുടങ്ങിയ ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്.

മന്ത്രി എം ലിജു

ഓണക്കാലത്ത് ലഹരിവ്യാപനം തടയുന്നതിന് ആഗസ്റ്റ് ഒന്ന് മുതൽ 31 വരെ ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തിവരികയാണ്. പോലീസ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകളിൽ ഇതുവരെ 6977 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1770 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോഴിക്കോട് അടുത്തിടെ നടന്ന മയക്കുമരുന്ന് വേട്ട കഴിഞ്ഞ മൂന്നര വർഷത്തിനിടയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണെന്നും മന്ത്രി പറഞ്ഞു.

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെയും കള്ളിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ജൂൺ 25 മുതൽ ഓപ്പറേഷൻ ശുദ്ധി എന്ന പേരിൽ പരിശോധന തുടരുകയാണ്. ഇതുവരെ 17,923 പരിശോധനകൾ നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേസുകളും രജിസ്റ്റർ ചെയ്തു. നിശ്ചിത സമയത്തിന് മുമ്പ് തുറന്ന് പ്രവർത്തിച്ച അഞ്ച് ബാറുകൾ ഉൾപ്പെടെ ആറ് വിദേശമദ്യ ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറിൽ ആരംഭിക്കും. ലഹരിവർജന രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും പുതിയ നയം രൂപീകരിക്കുക. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പുതിയ മദ്യനയം നിലവിൽ വന്നതിന് ശേഷം മാത്രമേ ഉണ്ടാകൂ. വിദഗ്ധ സമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ബെവ്‌കോ, ട്രാവൻകൂർ ഷുഗേഴ്‌സ്, മലബാർ ഡിസ്റ്റിലറീസ് എന്നിവയുടെ പ്രവർത്തനം ആധുനീകരിക്കുമെന്നും ബെവ്‌കോയിലെ തസ്തികകളിൽ പ്രൊഫഷണൽ സമീപനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

TagsState Narcotic Control Bureau
Previous Article

സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര ...

Next Article

സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ...

Related articles More from author

  • GeneralHeadlines

    സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് 389 തസ്തികകൾ; എക്‌സൈസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച് ഉത്തരവിറക്കി

    July 18, 2026
    By Admin
  • HeadlinesMovies

    സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?

    March 18, 2026
    By Admin
  • HeadlinesPolitics

    മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    March 20, 2026
    By Admin
  • GeneralHeadlines

    കുഞ്ഞുമാലാഖ ആലിൻ ഷെറിൻ ഏബ്രഹാമിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

    February 22, 2026
    By Admin
  • BeautyGeneral

    കെ.എം മാണിയുടെ മരുമകള്‍ നിഷാജോസിന് ‘അധ്വാനവർഗസിദ്ധാന്ത’ത്തിൽ ഡോക്ടറേറ്റ്

    November 19, 2025
    By Admin
  • GeneralHeadlines

    ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

    April 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’
  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം
  • ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

Timeline

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  • October 6, 2026

     ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

  • October 6, 2026

    ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • October 5, 2026

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions