Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

GeneralHeadlinesHealth
Home›General›പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

By Admin
August 23, 2026
173
0

മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: മില്‍മ ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍കരണവും വിപണന ശൃംഖല ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍ (ടിആര്‍സിഎംപിയു) നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി.പനീര്‍ പോപ്സ്-ചെട്ടിനാട്, പനീര്‍ പോപ്സ്-പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍.
തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്.

ശാസ്ത്രീയമായും ശുചിത്വത്തോടെയും കുറ്റമറ്റ രീതിയിലുമാണ് മില്‍മ ഓരോ ഉല്‍പന്നവും പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ മില്‍മക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നേരില്‍കണ്ട് അന്വേഷിക്കുകയും വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ബോധ്യപ്പെടുകയും ചെയ്തു. മില്‍മയ്ക്കെതിരായ ഇത്തരം പ്രചാരണങ്ങളില്‍ ജനങ്ങള്‍ വീണുപോകരുത്. എല്ലാ പരിശോധനകള്‍ക്കും ശേഷം ഏറ്റവും ഗുണകരമായ മികച്ച ഉല്‍പന്നങ്ങളാണ് മില്‍മ വിപണിയില്‍ എത്തിക്കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച ക്ഷീരസഹകരണ പ്രസ്ഥാനമായി മുന്നോട്ടുപോകാനാണ് മില്‍മ ശ്രമിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഓണക്കാഴ്ച ഉല്‍പന്ന കിറ്റ് ഉദ്ഘാടനം മന്ത്രി മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ടി.എന്‍ വത്സലന്‍ പിള്ളയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു.ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റര്‍ സിനില ഉണ്ണികൃഷ്ണന്‍, ടിആര്‍സിഎംപിയു എംഡി രാരാരാജ് ആര്‍ കെഎഎസ്, മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ടി.എന്‍ വത്സലന്‍ പിള്ള, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് എന്നിവര്‍ സംബന്ധിച്ചു.

ശുദ്ധമായ മില്‍മ പനീറില്‍ പ്രത്യേക മസാലക്കൂട്ടുകളും ബ്രെഡ് ക്രംപ്സും ചേര്‍ത്തൊരുക്കുന്ന മില്‍മ പനീര്‍ പോപ്സ് പെരി പെരി, ചെട്ടിനാട് എന്നീ രണ്ട് വ്യത്യസ്ത ഫ്ളേവറുകളിലാണ് അവതരിപ്പിക്കുന്നത്. ഉറഞ്ഞ രൂപത്തില്‍ ലഭ്യമാകുന്ന ഈ റെഡി ടു കുക്ക് ഉല്‍പന്നം ആവശ്യാനുസരണം എണ്ണയിലോ എയര്‍ ഫ്രയറിലോ മിനിറ്റുകള്‍ക്കകം ചൂടാക്കി ഉപയോഗിക്കാം. ചായയ്ക്കൊപ്പവും മറ്റും ലഘുഭക്ഷണമായി ഉപയോഗിക്കാവുന്ന പനീര്‍ പോപ്സ് രുചിയും ആരോഗ്യവും ഒരുപോലെ നല്‍കുന്ന മില്‍മയുടെ പുതിയ ചുവടുവയ്പാണ്.

ശുദ്ധമായ പാലില്‍ ഗുണപ്രദമായ യോഗര്‍ട്ട് കള്‍ച്ചര്‍ ചേര്‍ത്ത് ശാസ്ത്രീയമായി തയ്യാറാക്കുന്ന ഉല്‍പന്നങ്ങളാണ് മില്‍മ സ്വീറ്റന്‍ഡ് യോഗര്‍ട്ടും മില്‍മ ബ്ലൂബെറി ഫ്ളേവേര്‍ഡ് യോഗര്‍ട്ടും. തനതായ മധുരത്തിന്‍റെ സ്വാദിലുള്ളതാണ് സ്വീറ്റന്‍ഡ് യോഗര്‍ട്ട്. നവീനമായ പഴരുചി ഇഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ബ്ലൂബെറി ഫ്ളേവറില്‍ തയ്യാറാക്കിയതാണ് ബ്ലൂബെറി ഫ്ളേവേര്‍ഡ് യോഗര്‍ട്ട്.

Previous Article

ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് ...

Next Article

ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും

Related articles More from author

  • HeadlinesLiterature

    വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് – സി.വി. ത്രിവിക്രമൻ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു

    February 22, 2026
    By Admin
  • GeneralHeadlines

    സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് മന്ത്രി സിപി ജോൺ , ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് സർക്കാരേ’എന്ന് മുൻ മന്ത്രി കെ.ബി ഗണേഷ് കുമാർ

    August 4, 2026
    By Admin
  • GeneralHeadlines

    കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

    May 11, 2026
    By Admin
  • HeadlinesHealthPolitics

    ‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

    March 4, 2026
    By Admin
  • HeadlinesLiteraturePolitics

    ‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

    February 2, 2026
    By Admin
  • HeadlinesMovies

    റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

    May 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Timeline

  • October 7, 2026

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions