‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘കുതിപ്പ് തുടരുന്നു,3 ദിവസം 36.70 കോടി

ചിത്രത്തിന്‍റെ വേൾഡ്‌വൈഡ് ഗ്രോസ് 61.05 കോടി
കൊച്ചി:ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും നായകനും നായികയുമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. മൂന്നാം ദിവസം ചിത്രം ഇന്ത്യയിൽ 8.80 കോടി നെറ്റ് നേടി. രണ്ടാം ദിവസത്തെ 7.15 കോടിയെ അപേക്ഷിച്ച് 23.1% വളർച്ചയാണ് രേഖപ്പെടുത്തിയത്.മൂന്ന് ദിവസം കൊണ്ട്ഇന്ത്യ നെറ്റ് 20.85 കോടിയും ഗ്രോസ് 24.35 കോടിയുമായി.
മൂന്നാം ദിവസം മാത്രം ഓവർസീസിൽ ഏകദേശം 11 കോടി നേടിയതോടെ ആകെ ഓവർസീസ് ഗ്രോസ് 36.70 കോടിയായി. ഇതോടെ ചിത്രത്തിന്‍റെ വേൾഡ്‌വൈഡ് ഗ്രോസ് 61.05 കോടിയിലെത്തി.ഓണ ദിവസങ്ങളിൽ എക്സ്ട്രാ ഷോകളും എക്സ്ട്രാ സ്ക്രീനുകളുമായി ബെത്‌ലഹേം അഭൂതപൂർവ്വമായ കളക്ഷൻ വാരുമെന്നുറപ്പാണ്.
സൂപ്പര്‍ ഹിറ്റായ ‘പ്രേമലു’വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബത്‌ലഹേം കുടുംബ യൂണിറ്റി’ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് .






