Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

  • ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

  • അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

  • വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

GeneralHeadlines
Home›General›സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

By Admin
September 2, 2026
78
0

കെ എസ് ആർ ടി സിയുടെ യാത്ര ഫ്യുവൽസ് പമ്പുകളിൽ നിന്ന് സ്വകാര്യ ബസുകൾക്ക് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശം

തിരുവനന്തപുരം :കൃത്യമായ അറ്റകുറ്റപ്പണികളും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന ബസുകൾക്ക് നിലവിലെ 22 വർഷത്തെ കാലാവധി 25 വർഷമാക്കുന്നതിനായി കേരള മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തണമെന്നും കെ. പത്മകുമാർ കമ്മറ്റി ശുപാർശ .
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉൾപ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി കെ. പത്മകുമാർ അധ്യക്ഷനായ പഠന സമിതി സമർപ്പിച്ച റിപ്പോർട്ടിൽ നിരവധി നിർണായക ശുപാർശകൾ. സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ഗതാഗത മന്ത്രി സി പി ജോൺ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സമിതി അധ്യക്ഷൻ കെ. പത്മകുമാർ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ വിശദീകരിച്ചു.

നിലവിലെ നികുതി ഘടനയിൽ മാറ്റം വരുത്താതെ സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം. നിലവിൽ വലിയ തുകയായി ഒരുമിച്ച് അടയ്‌ക്കേണ്ടിവരുന്ന നികുതി പ്രതിമാസമായി അടയ്ക്കാൻ അവസരം ലഭിക്കുന്നത് ഉടമകൾ നേരിടുന്ന സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കെ എസ് ആർ ടി സിയുടെ യാത്ര ഫ്യുവൽസ് പമ്പുകളിൽ നിന്ന് സ്വകാര്യ ബസുകൾക്ക് ഡീലർ നിരക്കിൽ ഇന്ധനം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. അവധി ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനായി അനുവദിക്കുന്ന പ്രത്യേക പെർമിറ്റുകളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ഓൺലൈൻ സംവിധാനത്തിലൂടെ വേഗത്തിൽ പെർമിറ്റ് ലഭ്യമാക്കുകയും വേണം.

സുരക്ഷയെ ബാധിക്കാത്ത രീതിയിൽ സ്വകാര്യ ബസുകളിൽ പരസ്യങ്ങൾ പതിക്കുന്നതിന് അനുമതി നൽകണമെന്നും സമിതി നിർദേശിച്ചു. സ്വകാര്യ ബസുകൾക്ക് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിലവിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്ന ഉയർന്ന പ്രീമിയം ബസ് ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിലാണ് നിർദേശം.

പ്രിയദർശിനി സർവീസുകൾ നടത്തുന്ന റൂട്ടുകളിൽ സമയക്രമം സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനും സമിതി നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും സർവീസുകൾ തമ്മിൽ സമയക്രമത്തിൽ ആവശ്യമായ ഏകോപനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം വേണം. ഇതിനായി മേഖലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഏകോപന സമിതികൾ രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

സ്വകാര്യ ബസ് സർവീസുകളെ എംഎസ്എംഇ പരിഗണനയോടെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ കെ എസ് ആർ ടി സി ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും സമിതി നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. പൊതുഗതാഗത മേഖലയിലെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സമഗ്ര ഗതാഗത നയം രൂപീകരിക്കണമെന്നും ഭാവിയിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന ഐ ടി അധിഷ്ഠിത മൊബിലിറ്റി കാർഡ് ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സിറ്റിംഗ് നടത്തി ബസുടമകളുടെ പരാതികളും അഭിപ്രായങ്ങളും കേട്ട ശേഷമാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്.

TagsK Padmakumar CommitteePrivate buses in Kerala
Previous Article

ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ ...

Related articles More from author

  • GeneralHeadlines

    നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

    August 27, 2026
    By Admin
  • GeneralHeadlinesPolitics

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

    July 30, 2026
    By Admin
  • GeneralHeadlines

    അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന യാത്ര ചെയ്യാൻ സഹകരണ മേഖലയിൽ ‘കെ ഫ്ലൈറ്റ്’ ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സി.എൻ വിജയകൃഷ്ണൻ

    June 29, 2026
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • GeneralHeadlinesTechnology

    ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

    July 27, 2026
    By Admin
  • GeneralHeadlinesTravel

    ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

    July 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം
  • ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ
  • അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ
  • വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’
  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

Timeline

  • September 2, 2026

    സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമാക്കാൻ കെ. പത്മകുമാർ കമ്മറ്റി ശുപാർശ ,സ്വകാര്യ ബസ് ഉടമകൾക്ക് വാഹന നികുതി പ്രതിമാസം അടയ്ക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശം

  • September 2, 2026

    ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

  • September 2, 2026

    അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

  • September 2, 2026

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

  • September 1, 2026

    38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions