Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

  • കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

GeneralHeadlines
Home›General›കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

By Admin
September 5, 2026
15
0

ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി :കുട്ടികൾ എത്ര സമയം സ്ക്രീനിൽ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നും അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക് കല്യാൺ മാർഗിലെ വസതിയിൽ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിലെ സ്ക്രീൻ സമയത്തിന്‍റെ പ്രശ്‌നം വലിയ ആശങ്കയായി മാറിയിട്ടുണ്ട് . കായിക വിനോദങ്ങളിലും കളികളിലും സർഗ്ഗാത്മക പ്രവർത്തനങ്ങളിലും താൽപ്പര്യം വളർത്തിയെടുക്കുന്നതിലൂടെ കുട്ടികൾക്ക് അമിതമായ സ്ക്രീൻ ഉപയോഗത്തിൽ നിന്ന് ക്രമേണ പുറത്തുകടക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
കുട്ടികളുടെ അക്കാദമിക് പ്രകടനത്തിനപ്പുറം അവരുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും അതീവ ശ്രദ്ധ പുലർത്തണം. പരമ്പരാഗത കൂട്ടുകുടുംബ വ്യവസ്ഥിതിയിലുണ്ടായ മാറ്റത്തെ സൂചിപ്പിച്ച അദ്ദേഹം, കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണെന്ന് അഭിപ്രായപ്പെട്ടു. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, കുട്ടികളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ അധ്യാപകർ ശ്രദ്ധിക്കണമെന്നും, അതിന്റെ കാരണം കണ്ടെത്തി അവരെ ആ ശീലത്തിൽ നിന്ന് മറികടക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് കല്യാൺ മാർഗിലെ വസതിയിൽ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളുമായി സംവദിക്കുന്നു

ബാല്യത്തിന്റെ നിഷ്കളങ്കത സംരക്ഷിക്കുക എന്നത് അധ്യാപകന് വഹിക്കാൻ കഴിയുന്ന സുപ്രധാന പങ്കാണ്.എല്ലാകുട്ടികൾക്കും ഒരേ അടിസ്ഥാന സ്വഭാവവും ജിജ്ഞാസയുമാണ് ഉള്ളത്. അധ്യാപകർ ഈ ജിജ്ഞാസയെ പരിപോഷിപ്പിക്കുകയും ശരിയായ രീതിയിൽ നയിക്കുകയും ചെയ്താൽ അവരുടെ വികസനത്തിൽ വലിയ സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, കുട്ടികളെ ക്ലാസ് മുറികൾക്ക് പുറത്തുള്ള യഥാർത്ഥ ലോകത്തെ നൈപുണ്യങ്ങളുമായും വിവിധ തൊഴിൽ രീതികളുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. പാഠ്യപദ്ധതിയ്ക്കപ്പുറം, തൊഴിലിന്റെ മാന്യത പോലെയുള്ള മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ സഹായിക്കണമെന്നും അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടു.
ഈ വർഷം മൂന്ന് വകുപ്പുകളിൽ നിന്നായി 82 അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയുമാണ് ദേശീയ അധ്യാപക പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിൽ നിന്ന് 48 അധ്യാപകരും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോളിടെക്നിക്കുകളിൽനിന്നുമായി 21 അധ്യാപകരും/ഫാക്കൽറ്റി അംഗങ്ങളും, തൊഴിൽ നൈപുണ്യ സംരംഭകത്വ മന്ത്രാലയത്തിൽ നിന്ന് 13 നൈപുണ്യ പരിശീലകരും ഇതിൽ ഉൾപ്പെടുന്നു. തങ്ങളുടെ അധ്യാപന യാത്രയെ രൂപപ്പെടുത്തിയ അനുഭവങ്ങളും നവീന ആശയങ്ങളും അവാർഡ് ജേതാക്കൾ എടുത്തുപറഞ്ഞു. ക്ലാസ്സ് റൂം പഠനം കൂടുതൽ ആകർഷകവും ഫലപ്രദവുമാക്കാൻ സ്വീകരിച്ച വിവിധ സൃഷ്ടിപരമായ സമീപനങ്ങൾ അവർ പങ്കുവെച്ചു.

 

 

TagsNarendra ModiTeachers Day
Previous Article

‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ ...

Next Article

റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ ...

Related articles More from author

  • GeneralHeadlines

    17,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ

    March 1, 2026
    By Admin
  • GeneralHeadlines

    താരിഖ് റഹ്മാനെയും മോട്ട്ലിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

    February 13, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്

    April 12, 2026
    By Admin
  • HeadlinesHealth

    ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

    January 28, 2026
    By Admin
  • GeneralHeadlines

    ഗരീബ് കല്യാണിലും മാനവ ശാക്തീകരണത്തിലും അധിഷ്ഠിതമായ 12 വർഷത്തെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

    June 9, 2026
    By Admin
  • GeneralHeadlines

    ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് :പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    June 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം
  • കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

Timeline

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

  • September 5, 2026

    കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • September 4, 2026

    ‘പ്രവാചകന്‍റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions