Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

HeadlinesHealthscienceTechnology
Home›Headlines›‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

By Admin
September 14, 2026
93
0

‘പഴയ രീതിയിൽ ഫിലിം പ്രിന്റ് ചെയ്ത് ഉണങ്ങി വരാൻ കാത്തുനിൽക്കാതെ മിനിറ്റുകൾക്കുള്ളിൽ ഡോക്ടർക്ക് കമ്പ്യൂട്ടറിൽ ഇമേജ് കാണാം’

തിരുവനന്തപുരം:കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് പ്രമുഖ ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ.മനോജ് വെള്ളനാട്.പരമാവധി ഫിലിം ഒഴിവാക്കി ഡിജിറ്റലായി എക്സ്-റേ മെയിലിലോ വാട്സാപ്പിലോ ലഭ്യമാക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടണം .പ്രധാനപ്പെട്ട പ്രൈവറ്റ് ആശുപത്രികൾ ഏറെക്കുറെ ഇപ്പോൾ ഈ രീതിയാണ് തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡോ.മനോജ് വെള്ളനാട്

ഡോ.മനോജ് വെള്ളനാട് എഴുതിയത് വായിക്കാം:
‘കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ എക്സ് റേ
ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകി എന്നത് വലിയ വാർത്തയായിട്ടുണ്ട്. ഇതിനെ ഒരു നെഗറ്റീവ് സൈഡിൽ നിർത്താതെ ശരിക്കും എക്സ് റേ
സൗകര്യങ്ങളുള്ള എല്ലായിടത്തും പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമാണ്. ഫോണിൽ ഫോട്ടോ എടുത്ത് കൊടുക്കണം എന്നല്ല, പരമാവധി ഫിലിം ഒഴിവാക്കി ഡിജിറ്റലായി എക്സ്-റേ മെയിലിലോ വാട്സാപ്പിലോ ലഭ്യമാക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടണം എന്ന്.
പ്രധാനപ്പെട്ട പ്രൈവറ്റ് ആശുപത്രികൾ ഏറെക്കുറെ ഇപ്പോൾ ഈ രീതിയാണ് തുടരുന്നത്. എക്സ് റേ
,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിൽ DVD യിലോ പെൻ ഡ്രൈവിലോ Email അറ്റാച്ച്മെൻ്റായോ അയക്കാൻ ഇന്ന് പറ്റും. ഫിലിം വേണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടാൽ മാത്രം നൽകും. കേരളത്തിലെ സർക്കാർ ആശുപത്രികളിലും ഈ ഫിലിം രഹിത ഇമേജിംഗ് സംവിധാനം നടപ്പിലാക്കിയാൽ ഒരുപാട് ഗുണങ്ങളുണ്ട്.
1. പ്രിൻ്റ് ചെയ്യാനുള്ള ഫിലിമുകൾ വാങ്ങുന്നതിനും അവ പ്രിന്റ് ചെയ്യുന്നതിനും വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഫിലിം ഒഴിവാക്കുന്നത് വഴി സർക്കാരിന് ഓരോ വർഷവും കോടിക്കണക്കിന് രൂപ ലാഭിക്കാം.
2. പരമ്പരാഗത ഫിലിമുകൾ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകളും പ്ലാസ്റ്റിക് അധിഷ്ഠിത ഫിലിം വേസ്റ്റുകളും ഒഴിവാക്കാൻ സാധിക്കും. അതുമൂലം ഉണ്ടാവുന്ന പാരിസ്ഥിതിക ദോഷങ്ങളും.
3. പഴയ രീതിയിൽ ഫിലിം പ്രിന്റ് ചെയ്ത് ഉണങ്ങി വരാൻ കാത്തുനിൽക്കാതെ മിനിറ്റുകൾക്കുള്ളിൽ ഡോക്ടർക്ക് കമ്പ്യൂട്ടറിൽ ഇമേജ് കാണാം. രോഗനിർണയവും ചികിത്സയും വൈകുന്നത് ഒഴിവാക്കാം.
4. രോഗികൾക്ക് ഇത് നഷ്ടപ്പെട്ടുപോകുമെന്ന പേടിയും വേണ്ട, മൊബൈലിലോ ക്ലൗഡിലോ എപ്പോഴും ലഭ്യമാകും.
5. രോഗിയെ തുടർ ചികിത്സയ്ക്കോ മറ്റോ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയാലും അവിടുത്തെ ഡോക്ടർക്ക് ഇന്റർനെറ്റ് വഴിയോ DVD യിൽ കോപ്പി ചെയ്തോ ഈ ഹൈ-റെസല്യൂഷൻ ഇമേജുകൾ നേരിട്ട് അയച്ചുകൊടുക്കാനാകും.
സർക്കാർ മെഡിക്കൽ കോളേജിലൊക്കെ സ്‌കാനെല്ലാം ഡിജിറ്റൽ സാങ്കേതികവിദ്യയാണെങ്കിലും മേൽപറഞ്ഞതിൻ്റെ നേരെ ഓപ്പോസിറ്റ് കാര്യമാണ് നിലവിൽ നടക്കുന്നത്. അതായത് എല്ലാവർക്കും ഫിലിം കൊടുക്കും, ആവശ്യപ്പെട്ടാൽ മാത്രം DVD-യും. ഇത് തിരിച്ചാക്കണം. നിലവിലുള്ള e-Health പോർട്ടൽ വഴി എക്സ്-റേ/ സ്‌കാൻ എടുത്ത ഉടൻ തന്നെ അത് രോഗിയുടെ UHID അക്കൗണ്ടിലേക്ക് എത്തിക്കാൻ കഴിയും. അതിനുളള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കരുതുന്നു.
ഇത് താലൂക്ക്, ജില്ലാ ആശുപത്രികളിലും CHC കളിലും വന്നാൽ നല്ലതല്ലേ. വാർത്തയിൽ പറഞ്ഞതു പോലെ ഫോണിൽ ഫോട്ടോ എടുത്ത് കൊടുക്കാതെ രോഗിയുടെയോ ബന്ധുവിൻ്റെയോ ഫോണിൽ സേഫായി തുറക്കാവുന്ന ലിങ്കായും JPEG/ PDF ആയും അയച്ചു കൊടുക്കാനും സാധിക്കും. സ്മാർട്ട്‌ഫോൺ ഇല്ലാത്തവർക്കും, കോടതി/പോലീസ് കേസുകൾ, ഇൻഷുറൻസ് ക്ലെയിമുകൾ തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങളിലും മാത്രം ഫിലിം പ്രിന്റ് ചെയ്തു നൽകുന്ന രീതി സ്വീകരിക്കാം.
നല്ല നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ. 😊’

TagsDigital X RayX Ray
Previous Article

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തുറമുഖങ്ങളിൽ ജാഗ്രതാ സിഗ്നൽ,സെപ്തംബർ 15 ...

Next Article

ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ...

Related articles More from author

  • GeneralHeadlines

    സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടൻ കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി

    February 13, 2026
    By Admin
  • CareerHeadlines

    ഒഴിവുകൾ…ഒഴിവുകൾ…

    February 17, 2026
    By Admin
  • HeadlinesHealthShort stories

    “അടിയൻ സ്വയം ലച്ചിപ്പോം.ബി ജെ പിയെം ലച്ചിപ്പോം”-കൊല്ലം ആശ്രാമം ഇ എസ് ഐ മെഡിക്കൽ കോളെജിന് പിന്നിലെ വസ്തുത

    February 8, 2026
    By Admin
  • HeadlinesTravel

    കേരള ടൂറിസത്തിന്‍റെ അഖിലേന്ത്യാ ഫോട്ടോപ്രദര്‍ശനത്തിന് ജനുവരി 20 ന് ന്യൂഡല്‍ഹിയില്‍ തുടക്കം

    January 18, 2026
    By Admin
  • HeadlinesPolitics

    ‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

    May 5, 2026
    By Admin
  • HeadlinesShort stories

    ‘കളങ്ങളില്ലാത്ത ചതുരംഗപ്പലക’ സുരേഷ് കുമാർ വി എഴുതിയ  ചെറുകഥ

    December 16, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു
  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു
  • സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
  • കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
  • യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Timeline

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • September 15, 2026

    പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

  • September 15, 2026

    സ്‌കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍

  • September 15, 2026

    കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

  • September 15, 2026

    യു.ഡി.എഫ്‌ സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions