യു.ഡി.എഫ് സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

എല്‍.ഡി.എഫ് കേരളത്തെ കടക്കെണിയിലാക്കിയെന്ന നുണ പ്രചാരവേല നടത്തിയ യു.ഡി.എഫ് ഇപ്പോള്‍ കടം വാങ്ങാത്ത സര്‍ക്കാരുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്’
കോഴിക്കോട്:യു.ഡി.എഫ് സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎമ്മിൻ്റെ കോഴിക്കോട് എ.കെ.ജി സ്‌മാരക ഹാള്ളിൽ സെപ്തംബർ 12 മുതൽ 15വരെ നടന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് ഭരണത്തില്‍ വന്ന യു.ഡി.എഫ് അവരുടെ നയങ്ങളുമായും യോജിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. നയപ്രഖ്യാപന പ്രസംഗത്തിലും, ബജറ്റ് പ്രസംഗത്തിലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ പോലും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉള്‍പ്പെടെ വന്ദേമാതരത്തില്‍ നിന്ന് ഭരണഘടനാ സമിതി മാറ്റിവച്ച വരികള്‍ പോലും പാടുന്നതിന് തയ്യാറായി. സര്‍ക്കാര്‍ പരിപാടികളിലെല്ലാം സംഘപരിവാറിന്റെ ഈ അജണ്ട യു.ഡി.എഫ് നടപ്പിലാക്കുകയാണ്. ലൈഫ് ഭവന പദ്ധതിയില്‍ ലോഗോ പതിക്കുന്നതിനുള്ള അനുമതിയും യു.ഡി.എഫ് നല്‍കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
എല്‍.ഡി.എഫ് കേരളത്തെ കടക്കെണിയിലാക്കിയെന്ന നുണ പ്രചാരവേല നടത്തിയ യു.ഡി.എഫ് ഇപ്പോള്‍ കടം വാങ്ങാത്ത സര്‍ക്കാരുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.വഖഫ് ബോര്‍ഡ് നിയമനത്തിലും ബി.ജെ.പി നയത്തെ പിന്തുണക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്.
മിഷന്‍ സമുദ്ര പദ്ധതിയാവട്ടെ കരിമണല്‍ ഖനനം പോലും സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള നടപടിയാണ് മുന്നോട്ടുവെക്കുന്നത്. ജനകീയ പങ്കാളിത്തതോടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടി അദാനിക്ക് തീറെഴുതാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.അധികാരമേറ്റാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയും നടപ്പിലാക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല. കേരളത്തില്‍ 5 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മിച്ച് കൈമാറിയ എല്‍.ഡി.എഫിന്റെ ലൈഫ് പദ്ധതി, 31 ലക്ഷം സ്‌ത്രീകളുടെ ക്ഷേമത്തിനുവേണ്ടി വിഭാവനം ചെയ്‌ത 16 ലക്ഷം പേര്‍ക്ക് 1,000 രൂപ വീതം സഹായം നല്‍കിയ സ്‌ത്രീ സുരക്ഷാ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന കണക്ട് ടു വര്‍ക്ക് പദ്ധതി എന്നിവയെ എല്ലാം യു.ഡി.എഫ് തകര്‍ക്കുകയാണെന്ന് കമ്മിറ്റി ആരോപിച്ചു.

പ്രമേയം പൂർണമായി ചുവടെ:
‘യു.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കുക’
‘ആഗോളവല്‍ക്കരണ നയങ്ങള്‍ തീവ്രമായി നടപ്പിലാക്കുകയും, വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്ന് കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുകയും ചെയ്യുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് ഭരണത്തില്‍ വന്ന യു.ഡി.എഫ് അവരുടെ നയങ്ങളുമായും യോജിച്ച് പോകുന്ന സ്ഥിതിയാണുള്ളത്. നയപ്രഖ്യാപന പ്രസംഗത്തിലും, ബജറ്റ് പ്രസംഗത്തിലും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ പോലും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉള്‍പ്പെടെ വന്ദേമാതരത്തില്‍ നിന്ന് ഭരണഘടനാ സമിതി മാറ്റിവച്ച വരികള്‍ പോലും പാടുന്നതിന് തയ്യാറായി. സര്‍ക്കാര്‍ പരിപാടികളിലെല്ലാം സംഘപരിവാറിന്റെ ഈ അജണ്ട യു.ഡി.എഫ് നടപ്പിലാക്കുകയാണ്. ലൈഫ് ഭവന പദ്ധതിയില്‍ ലോഗോ പതിക്കുന്നതിനുള്ള അനുമതിയും യു.ഡി.എഫ് നല്‍കുകയാണ്
വിദ്യാഭ്യാസ രംഗത്ത് വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ അജണ്ടകള്‍ക്കും എല്ലാവിധ പ്രോത്സാഹനവും യു.ഡി.എഫ് നല്‍കുകയാണ്. ഗവര്‍ണ്ണറെ ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നില്ല. എല്‍.ഡി.എഫ് കേരളത്തെ കടക്കെണിയിലാക്കിയെന്ന നുണ പ്രചാരവേല നടത്തിയ യു.ഡി.എഫ് ഇപ്പോള്‍ കടം വാങ്ങാത്ത സര്‍ക്കാരുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. എന്നിട്ട് പരമാവധി കടം വാങ്ങുന്നിടത്തേക്ക് എത്തിയിരിക്കുന്നു. തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തിയ ധവള പത്രത്തിലൂടെ തങ്ങള്‍ പ്രചരിപ്പിച്ച നുണകള്‍ക്ക് ആധികാരികത നല്‍കാനാണ് ശ്രമിച്ചത്. എല്ലാ മേഖലയിലേയും വകയിരുത്തലുകള്‍ വെട്ടിക്കുറച്ചിരിക്കുന്നു.
എല്ലാ മാനദണ്ഡങ്ങളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് സ്ഥലം മാറ്റം നടത്തുകയാണ്. വന്‍തോതിലുള്ള അഴിമതിയും ഇതിന്റെ ഭാഗമായി കടന്ന് വരികയാണ്. വിലക്കയറ്റം രൂക്ഷമായിരിക്കുന്നു. ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കിയ പി.എസ്.സിയെ പോലും തകര്‍ക്കുന്നതിനുള്ള നിലപാടാണ് സ്വീകരിക്കുന്നത്.
പി.എം ശ്രീയുടെ കാര്യത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ വളര്‍ത്തിയവര്‍ അതേ നയം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങുകയാണ്. സര്‍വ്വകലാശാല നിയമനങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകി കയറ്റുന്നവിധം നിയമന സംവിധാനങ്ങള്‍ നടപ്പിലാക്കുകയാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ അധികാരം കവര്‍ന്നെടുക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബില്ലിനെ പോലും എതിര്‍ക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വഖഫ് ബോര്‍ഡ് നിയമനത്തിലും ബി.ജെ.പി നയത്തെ പിന്തുണക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്.

മിഷന്‍ സമുദ്ര പദ്ധതിയാവട്ടെ കരിമണല്‍ ഖനനം പോലും സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള നടപടിയാണ് മുന്നോട്ടുവെക്കുന്നത്. ജനകീയ പങ്കാളിത്തതോടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടി അദാനിക്ക് തീറെഴുതാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ അട്ടിമിറക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിലപാട് സ്വീകരിക്കാനും യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
അധികാരമേറ്റാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയും നടപ്പിലാക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല. കേരളത്തില്‍ 5 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മിച്ച് കൈമാറിയ എല്‍.ഡി.എഫിന്റെ ലൈഫ് പദ്ധതി, 31 ലക്ഷം സ്‌ത്രീകളുടെ ക്ഷേമത്തിനുവേണ്ടി വിഭാവനം ചെയ്‌ത 16 ലക്ഷം പേര്‍ക്ക് 1,000 രൂപ വീതം സഹായം നല്‍കിയ സ്‌ത്രീ സുരക്ഷാ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന കണക്ട് ടു വര്‍ക്ക് പദ്ധതി എന്നിവയെ എല്ലാം യു.ഡി.എഫ് തകര്‍ക്കുകയാണ്. ക്ഷേമ പെന്‍ഷനുകളേയും അട്ടിമറിക്കുകയാണ്.
കഴിഞ്ഞ 10 വര്‍ഷം പവ്വര്‍ കട്ടില്ലാത്ത കേരളത്തില്‍ അത് തിരിച്ച് വന്നിരിക്കുകയാണ്. കാലവര്‍ഷക്കെടുതിയെ മറികടക്കുന്നതിനുള്ള യാതൊരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതി തന്നെ രംഗത്തിറങ്ങുന്ന സ്ഥിതിയും ഉണ്ടായിരിക്കുകയാണ്. വിഖ്യാതമായ ആരോഗ്യ മേഖലയും തകര്‍ക്കപ്പെടുകയാണ്. വികേന്ദ്രീകരണ ആസുത്രണത്തെ തകര്‍ക്കുന്നവിധം ജനകീയാസൂത്രണത്തിനുള്ള പണത്തിലും വലിയ കുറവ് വരുത്തിയിരിക്കുന്നു. മദ്യത്തിന്റെ നികുതി കുറക്കുന്നത് അഴിമതിയാണെന്ന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ നിലപാട് സ്വീകരിച്ചവര്‍ അധികാരത്തില്‍ വന്നപ്പോള്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിവേഗത്തില്‍ വന്‍കിട കമ്പനികള്‍ക്കുവേണ്ടി നികുതി കുറയ്‌ക്കുകയും, ഫിനാന്‍സ് ബില്ലിന്റെ ഭാഗമാക്കുകയും ചെയ്‌തു.
പ്രതിഷേധിക്കുന്നവരെ ഭീകരമായി മർദിക്കുകയും, ജയിലിലടയ്‌ക്കുകയും ചെയ്യുന്ന നടപടി സ്വീകരിക്കുകയാണ്. പ്രതിപക്ഷ കക്ഷികള്‍ക്കും, നേതാക്കള്‍ക്കും എതിരെ കള്ളക്കേസുകളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഒത്താശ ചെയ്യുകയുമാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇതില്‍ അണിനിരക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.’






