Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

  • ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

  • അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

  • യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും

  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

BusinessGeneralHeadlines
Home›Business›ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

By Admin
September 24, 2026
54
0

768.63 ഏക്കറിലായി 13.147 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ടെക്നോപാര്‍ക്കില്‍ 540 ഐടി/ഐടി ഇതര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 17,092 കോടി രൂപയുടെ (1.78 ബില്യണ്‍ യുഎസ് ഡോളര്‍) സോഫ്റ്റ്‌വെയര്‍ കയറ്റുമതി വരുമാനം നേടി മികച്ച നേട്ടം കൈവരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പ്രതിവര്‍ഷ വളര്‍ച്ചയില്‍ ഏകദേശം 17.3 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തിലെ 14,575 കോടി രൂപയില്‍ നിന്ന് കയറ്റുമതി വരുമാനം 17,092 കോടി രൂപയായി ഉയര്‍ന്നു.

കേരളത്തിന്‍റെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെ കരുത്തിന്‍റെ തെളിവാണ് ടെക്നോപാര്‍ക്കില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതിയിലെ വലിയ വളര്‍ച്ചയെന്ന് ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ സാന്നിധ്യവും സംസ്ഥാനത്തിന്‍റെ ഐടി മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.

ബിസിനസ് വളര്‍ച്ച, നൂതനാശയങ്ങള്‍, മികച്ച തൊഴില്‍ അന്തരീക്ഷം എന്നിവയിലെ മികവിന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങളാണ് കഴിഞ്ഞ വര്‍ഷം ടെക്നോപാര്‍ക്കിലെ കമ്പനികള്‍ നേടിയെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ ഒരു ഡൈനാമിക് ഹബ്ബായി ടെക്നോപാര്‍ക്ക് വികസിച്ചിട്ടുണ്ട്. മുന്‍നിര ഐടി കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ ടെക്നോപാര്‍ക്ക് വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴക്കൂട്ടം മുതല്‍ കോവളം വരെയുള്ള ദേശീയപാതയോരത്ത് സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ ഐടി ഇടനാഴിയായ ടെക്നോപാര്‍ക്ക് കാലക്രമേണ ഹൈ-ടെക് പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നെന്ന ടെക്നോപാര്‍ക്കിന്‍റെ സ്ഥാനം ദൃഢമാക്കാന്‍ ഫേസ് III , ഫേസ് IV ക്യാമ്പസുകളില്‍ നിലവില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സഹായകമാകും.

768.63 ഏക്കറിലായി 13.147 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ടെക്നോപാര്‍ക്കില്‍ 540 ഐടി/ഐടി ഇതര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 84,000 നേരിട്ടുള്ള തൊഴിലവസരങ്ങളും രണ്ട് ലക്ഷത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളില്‍ ഒന്നെന്ന സ്ഥാനത്തിന് ടെക്നോപാര്‍ക്ക് വീണ്ടും അടിവരയിടുന്നു.

TagsTechnopark
Previous Article

അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് ...

Next Article

30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ...

Related articles More from author

  • GeneralHeadlines

    ഐ.എ.എസ് ഉദ്യോഗസ്ഥനായ സന്ദീപ് കുമാര്‍ ടെക്നോപാര്‍ക്ക് സിഇഒ

    February 9, 2026
    By Admin
  • BusinessHeadlines

    കൊട് കൈ,ടെക്നോപാര്‍ക്കിന് അഞ്ചാം തവണയും ക്രിസില്‍ എ പ്ലസ്/ സ്റ്റേബിള്‍ റേറ്റിംഗ്

    March 24, 2026
    By Admin
  • BusinessHeadlinesTechnology

    എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

    May 22, 2026
    By Admin
  • GeneralHeadlines

    ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

    September 18, 2026
    By Admin
  • BusinessHeadlinesTechnology

    ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം,വരുന്നത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 16 നില ഐടി കെട്ടിടം

    February 21, 2026
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്
  • ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച
  • അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍
  • യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും
  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

Timeline

  • September 24, 2026

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

  • September 24, 2026

    ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

  • September 24, 2026

    അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

  • September 24, 2026

    യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും

  • September 23, 2026

    ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions