Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

  • ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

  • സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

GeneralHeadlines
Home›General›പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

By Admin
September 25, 2026
138
0

നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഐക്യകണ്ഠ്യേനയുള്ള പ്രമേയം പാസാക്കും

തിരുവനന്തപുരം:ജനവാസമേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പരിസ്ഥിതി ലോല പ്രദേശം (ഇ എസ് എ) 8,590.69 ചതുരശ്ര കിലോമീറ്ററാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിർദേശം കേരളം കേന്ദ്രത്തിന് സമർപ്പിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് നോട്ടിഫിക്കേഷനിൽ ഭേദഗതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വിശദ പഠനങ്ങളുടേയും പൊതു അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിൽ നിർദേശങ്ങൾ കൈമാറിയതെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2013-ലെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് വനമേഖലയും വനേതര പ്രദേശവും തിരിച്ച് വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തിയത്. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ പ്രദേശം വനഭൂമിയും 886.7 സ്‌ക്വയർ കിലോമീറ്റർ വനേതര പ്രദേശവും ആണുള്ളത്. 2014 മാർച്ച് 10-ലെ നോട്ടിഫിക്കേഷൻ മുതൽ 2026 ജൂലൈ 27-ലെ വിജ്ഞാപനം വരെ ഈ നിലപാടാണ് തുടർന്നുപോന്നത്. എന്നാൽ നിലവിൽ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വനേതര ഭാഗങ്ങൾ പൂർണ്ണമായും ഒഴിവാക്കി പരിധി 8,590.69 ചതുരശ്ര കിലോമീറ്ററാക്കാൻ സംസ്ഥാനം ആവശ്യപ്പെടുന്നത്.

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസാന്ദ്രതയുമുള്ള കേരളത്തിൽ മൊത്തം ഭൂവിസ്തൃതിയുടെ 29.15 ശതമാനവും വനപ്രദേശമാണ്. ഇതിൽ 23 വന്യജീവി സങ്കേതങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉൾപ്പെടുന്നു. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം, മരംമുറി നിയന്ത്രണ നിയമങ്ങൾ തുടങ്ങി ശക്തമായ പരിസ്ഥിതി നിയമങ്ങൾ നിലനിൽക്കുന്ന സംസ്ഥാനത്ത് ജനവാസ മേഖലകളിൽ വീണ്ടും ഇഎസ്എ നിയന്ത്രണങ്ങൾ വരുന്നത് കാർഷിക മേഖലയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കും.

ഡോ. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര വിദഗ്ധ സമിതിയെ തിരുവനന്തപുരത്തെത്തിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഐക്യകണ്ഠ്യേനയുള്ള പ്രമേയം പാസാക്കും. കഴിഞ്ഞ 13 വർഷമായി നീളുന്ന ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാക്കാൻ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാരെ കാണും. പരിഷ്‌കരിച്ച ഇഎസ്എ പ്ലാനും മാപ്പും സംസ്ഥാന പരിസ്ഥിതി വകുപ്പിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TagsEco Sensitive Area
Previous Article

30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ...

Next Article

കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് ...

Related articles More from author

  • GeneralHeadlines

    സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും രണ്ടുവർഷത്തിനകം കൗൺസിലിംഗ് നടപ്പിലാക്കണം: ബാലാവകാശ കമ്മിഷൻ

    March 12, 2026
    By Admin
  • FoodHeadlines

    എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും:മന്ത്രി ജി. ആർ. അനിൽ

    January 17, 2026
    By Admin
  • BusinessHeadlines

    വൻ കുതിപ്പ്, കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം വരുമാനം 43 കോടി കടന്നു

    January 31, 2026
    By Admin
  • HeadlinesscienceTechnology

    ഐ ടി മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർക്കാരിൻ്റെ പദ്ധതി

    February 16, 2026
    By Admin
  • GeneralHeadlinesMovies

    മമ്മൂട്ടിയുടെ പിറന്നാളിന് 40,000 പേർക്ക് രക്തദാനം

    August 7, 2026
    By Admin
  • GeneralHeadlines

    ‘കൊച്ചിയിൽ നിന്ന് ദുബായിലേക്കും ഗോവയിലേക്കും കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാ കപ്പൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതി’

    August 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’
  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!
  • ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു
  • സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ
  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

Timeline

  • November 9, 2026

    ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • November 9, 2026

    ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

  • November 9, 2026

    ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

  • November 9, 2026

    സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

  • November 8, 2026

    ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions