കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

‘കളമശേരി ഫാക്ടറിയിൽ നിന്ന് ലോറിയിൽ കയറ്റി, കൊച്ചി തുറമുഖത്ത് ഇറക്കി കൊല്ലം വരെ കപ്പലിൽ കൊണ്ടു വന്ന്, അവിടെ ഇറക്കി വീണ്ടും ലോറിയിൽ കയറ്റി ചിന്നക്കടയിൽ കൊണ്ട് ഇറക്കി കച്ചവടം നടത്തും എന്ന യാഥാർഥ്യബോധമില്ലാത്ത പദ്ധതി ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥരെയും അതിന് സമ്മതം മൂളിയ രാഷ്ട്രീയ നേതൃത്വത്തെയും നമിക്കണം!’
തിരുവനന്തപുരം:ആനയും അമ്പാരിയും കൊട്ടുംകുരവയും താളമേളങ്ങളോടെ മന്ത്രിയും മേയറും ഉദ്ഘാടിച്ച വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര ഇടിച്ചുനിന്നു.ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് നിന്നതോടെ പദ്ധതി അവസാനിച്ച മട്ടാണ്.ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്തും സമാനമായ ഉദ്ഘാടന മാമാങ്കം നടത്തി പദ്ധതി അവസാനിപ്പിച്ചിരുന്നു.അതിനുശേഷം രണ്ടാം പിണറായി സർക്കാർ പലതവണ പറഞ്ഞെങ്കിലും അത് ഫലിച്ചില്ല.ഇപ്പോൾ,മന്ത്രി സി പി ജോണിനാണ് ഉദ്ഘാടനത്തിന് വീണ്ടും ഭാഗ്യമുണ്ടായത്.കന്നിയാത്രയോടെ ബോട്ട് മണൽ തിട്ടയിൽ ഇടിച്ചതോടെ ഇനി അടുത്ത ഉദ്ഘാടനം ഈ സർക്കാരിൻ്റെ കാലത്തുണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം.പൊതുപണം വീണ്ടും ബോട്ടിൻ്റെയും കായലിൻ്റെയും പേരിൽ ആരുടെയൊക്കെയോ കീശയിൽ പോയതാണ് ഇതിനു കാരണം.
വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തുന്നതാണ് യാത്ര എന്നായിരുന്നു പ്രഖ്യാപനം.
സിയാലിൻ്റെ സോളർ ബോട്ട് വാടകയ്ക്കെടുത്തായിരുന്നുആദ്യഘട്ട സർവീസ്. ഒരേസമയം 24 യാത്രക്കാർക്ക് സൗകര്യമുണ്ടാകും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സർവീസ്.
വേളിയിൽ നിന്നും ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽ നിന്നും കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽ നിന്നും കഠിനംകുളത്തേക്ക് 80 രൂപയുമാണ് സാധാരണ യാത്രക്കാരുടെ നിരക്ക്. എന്നാൽ വിനോദസഞ്ചാരികൾക്ക് വേളിയിൽ നിന്നും കഠിനംകുളത്ത് പോയി തിരികെ വരുന്നതിന് 400 രൂപയാണ് ഈടാക്കാനുമായിരുന്നു പദ്ധതി.

റൂബിൻ ഡിക്രൂസ്
ഇതേക്കുറിച്ച് നാഷണൽ ബുക്ക് ട്രസ്റ്റ് എഡിറ്റർ റൂബിൻ ഡിക്രൂസ് എഴുതിയത് വായിക്കാം
‘വികസനാഭാസം എന്നു പറഞ്ഞാൽ ഇതാണ്!
കേരളത്തിൽ തീരദേശ ദേശീയ ജലപാത എന്ന പേരിൽ വളരെക്കാലമായി നടക്കുന്നതിനെയാണ് വികസനാഭാസം എന്നു വിളിക്കേണ്ടത്. കോട്ടപ്പുറം – കോവളം ദേശീയ ജലപാതയിലൂടെ ചരക്ക് നീക്കത്തിനു കപ്പലുകളോടും എന്നായിരുന്നു അവകാശവാദം. കളമശേരി ഫാക്ടറിയിൽ നിന്ന് ലോറിയിൽ കയറ്റി, കൊച്ചി തുറമുഖത്ത് ഇറക്കി കൊല്ലം വരെ കപ്പലിൽ കൊണ്ടു വന്ന്, അവിടെ ഇറക്കി വീണ്ടും ലോറിയിൽ കയറ്റി ചിന്നക്കടയിൽ കൊണ്ട് ഇറക്കി കച്ചവടം നടത്തും എന്ന യാഥാർഥ്യബോധമില്ലാത്ത പദ്ധതി ആസൂത്രണം ചെയ്ത ഉദ്യോഗസ്ഥരെയും അതിന് സമ്മതം മൂളിയ രാഷ്ട്രീയ നേതൃത്വത്തെയും നമിക്കണം! മനുഷ്യരെ മലർപ്പൊടിക്കാരൻ്റെ സ്വപ്നത്തിലാക്കാനുള്ള ഇവരുടെ കഴിവ് അപാരമാണ്. ആകെ നടന്നത്, കരാറുകാരുടെ ലാഭവും അതിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് കിട്ടിയ വീതവും ആണ്. കായലിലെയും തോട്ടിലെയും മണൽ വാരിയുണ്ടാക്കിയ ലാഭം വേറെയും. ആറ്റു പുറമ്പോക്കിൽ പാർത്തിരുന്ന മനുഷ്യരെ ഒഴിപ്പിച്ച്, അവരുടെ ജീവിതം അവ്യവസ്ഥയിൽ ആക്കിയത് മിച്ചം.






