Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

GeneralHeadlines
Home›General›ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

By Admin
October 6, 2026
107
0
‘ഇന്ത്യയിലെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കാര്യക്ഷമത, സുസ്ഥിരത, ഫലപ്രാപ്തി എന്നിവ വർധിപ്പിക്കാൻ ഈ അതോറിറ്റി സഹായിക്കും’
ന്യൂഡൽഹി :ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിലെ ഗവേഷണം, ആസൂത്രണം, അവലോകനം, നിരീക്ഷണം, ആഘാത പഠനം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി എന്ന പേരിൽ ഒരു പ്രത്യേക ഭരണസമിതി രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലുമായി ചിതറിക്കിടക്കുന്ന ആസൂത്രണവും നടപ്പാക്കലും മൂലമുണ്ടാകുന്ന ദീർഘകാല വെല്ലുവിളികൾ പരിഹരിക്കാൻ ഈ അനുമതി ലക്ഷ്യമിടുന്നു. കൂടുതൽ ഏകോപനവും മൾട്ടി-മോഡൽ സംയോജനവും വളർത്തിയെടുക്കുന്നതിലൂടെ ഇന്ത്യയിലെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ കാര്യക്ഷമത, സുസ്ഥിരത, ഫലപ്രാപ്തി എന്നിവ വർധിപ്പിക്കാൻ ഈ അതോറിറ്റി സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഈ അതോറിറ്റിക്ക് താഴെപ്പറയുന്ന പ്രധാന ചുമതലകളും ഉത്തരവാദിത്തങ്ങളും ഉണ്ടായിരിക്കും:
നാഷണൽ അപെക്സ് ഇൻസ്റ്റിറ്റ്യൂഷൻ: സംയോജിത ഗതാഗത, ലോജിസ്റ്റിക്സ് ആസൂത്രണം, ഗവേഷണം, പദ്ധതി അവലോകനം, നിരീക്ഷണം, നയപിന്തുണ, ഡാറ്റ വിശകലനം എന്നിവയ്ക്കുള്ള ഉന്നതതല സമിതിയായി ഇത് പ്രവർത്തിക്കും.
ദീർഘകാല ദേശീയ ഗതാഗത മാസ്റ്റർ പ്ലാൻ: റോഡുകൾ, റെയിൽവേ, തുറമുഖങ്ങളും കപ്പൽ ഗതാഗതവും, വ്യോമയാനം, ഉൾനാടൻ ജലഗതാഗതം, തീരദേശ കപ്പൽ ഗതാഗതം, നഗര ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവ ഉൾപ്പെടുത്തി പത്തുവർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സമഗ്രമായ ഒരു ദേശീയ ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
സംയോജിത ആസൂത്രണ ചട്ടക്കൂട്: ദേശീയ ഗതാഗത മാസ്റ്റർ പ്ലാനുമായി പൊരുത്തപ്പെടുന്നതും യോജിച്ചുപോകുന്നതുമാണെന്ന് ഉറപ്പാക്കാനും മൾട്ടി-മോഡൽ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കാനുമായി ഹ്രസ്വകാല മേഖലാ പദ്ധതികളും (5 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ) ഗതാഗത മന്ത്രാലയങ്ങളുടെ വാർഷിക പദ്ധതികളും വിലയിരുത്തും.
ബൃഹദ് പദ്ധതികളുടെ സാങ്കേതിക അവലോകനം: കേന്ദ്ര ഗവൺമെന്റിന്റെ 500 കോടി രൂപയോ അതിൽ കൂടുതലോ ചെലവുവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സാങ്കേതിക അവലോകനം നിർവഹിക്കും. സാമ്പത്തിക അവലോകനം നിലവിലുള്ള സാമ്പത്തിക അവലോകന സംവിധാനങ്ങളിലൂടെ തന്നെ തുടർന്നും നടപ്പിലാക്കും.
നിരീക്ഷണവും ആഘാത പഠനവും: 500 കോടി രൂപയ്ക്ക് മുകളിലുള്ള ഗതാഗത, അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടത്തിപ്പ്  നിരീക്ഷിക്കുകയും പ്രശ്നപരിഹാരങ്ങൾക്കായി ഏകോപിത സംവിധാനം ഒരുക്കുകയും ചെയ്യും. കൂടാതെ പദ്ധതികൾ നടപ്പിലാക്കിയ ശേഷമുള്ള ആഘാത പഠനവും നടത്തും.
ദേശീയ ഗതാഗത ഡാറ്റാ ശേഖരം: GSTN ഇ-വേ ബിൽ, ഫാസ്‌ടാഗ്, വാഹൻ, ജി.പി.എസ് അധിഷ്ഠിത സിസ്റ്റങ്ങൾ, നഗര ഗതാഗത മാനേജ്‌‌മെന്റ് സിസ്റ്റങ്ങൾ, മറ്റ് അനുബന്ധ ഡാറ്റാബേസുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് പ്രസക്തമായ ഗതാഗത, ലോജിസ്റ്റിക്സ് ഡാറ്റാസെറ്റുകൾ ശേഖരിച്ച് ഒരു ഏകീകൃത ഗതാഗത ഡാറ്റാ ശേഖരം സൃഷ്ടിക്കും. ഒപ്പം ആസൂത്രണം, നിരീക്ഷണം, ആഘാത പഠനം എന്നിവയ്ക്കായി ഡാറ്റാ വിശകലനവും നടത്തും.
ദേശീയ ലോജിസ്റ്റിക്സ് നയം (2022) പുനരവലോകനം ചെയ്യുന്നതിനും പുതുക്കുന്നതിനും മാർഗനിർദേശവും സഹായവും നൽകൽ,
ലോജിസ്റ്റിക്സ് മേഖലയിൽ ശേഷി വർധന, പരിശീലനം, നൈപുണ്യ വികസനം എന്നിവ ഉറപ്പാക്കൽ,
ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ഗവേഷണവും നവീനാശയവും പ്രോത്സാഹിപ്പിക്കൽ എന്നിവയും അതോറ്റിയുടെ ചമുതലയാണ്.
മൾട്ടിമോഡൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിലൂടെയും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിലൂടെയും ഇന്ത്യയുടെ ആഗോള ലോജിസ്റ്റിക്സ് മത്സരശേഷി വർധിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ വിഷൻ 2047 യാഥാർത്ഥ്യമാക്കുന്നതിൽ അതോറിറ്റിയുടെ രൂപീകരണം നിർണായക പങ്കുവഹിക്കും. ഗവേഷണം, ആസൂത്രണം, ബിഗ് ഡാറ്റാ സംയോജനം, പദ്ധതി നിരീക്ഷണം, മൂല്യനിർണയം എന്നിവയ്ക്കുള്ള സ്ഥാപനപരമായ ശേഷി   വികസിപ്പിക്കും. ഒപ്പം ശേഷി വർധനവിനെയും അന്താരാഷ്ട്രതലത്തിലെ മികച്ച മാതൃകകൾ സ്വീകരിക്കുന്നതിനെയും പിന്തുണയ്ക്കുകയും ചെയ്യും.
TagsITLA
Previous Article

സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ...

Next Article

 ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ...

Related articles More from author

  • GeneralHeadlinesTravel

    ടൂറിസം രംഗത്തു ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാര്‍ക്കും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ. ടി. ടി. സി

    June 6, 2026
    By Admin
  • HeadlinesMovies

    വാഴത്തോപ്പിൽ ഗൗരവഭാവത്തിൽ നിൽക്കുന്ന ജോർജുകുട്ടി,’ദൃശ്യം 3’ന് പുതിയ പോസ്റ്റർ

    February 14, 2026
    By Admin
  • GeneralHeadlines

    കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്

    December 20, 2025
    By Admin
  • BusinessFoodHeadlines

    കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

    October 2, 2026
    By Admin
  • GeneralHeadlines

    കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

    September 25, 2026
    By Admin
  • HeadlinesHealth

    ‘ടൈപ്പ് വൺ പ്രമേഹബാധിതരായ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് അധികസമയം’: അടിയന്തരമായിപരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    December 23, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Timeline

  • October 7, 2026

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions