യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം നിലയിലെന്ന് മുഖ്യമന്ത്രി

മലപ്പുറം വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് ഇതുവരെ പറയാത്ത മുഖ്യമന്ത്രി സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്ന മറുപടിയാണ് നിയമസഭയിൽ നൽകിയത്
തിരുവനന്തപുരം:സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി 1oo ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ .മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രകളുടെ ചെലവ് ആര് വഹിച്ചെന്ന് വെളിപ്പെടുത്താതെ നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകി. യുഡിഎഫ് സർക്കാർ വന്ന ശേഷം എട്ട് മന്ത്രിമാരാണ് സ്വന്തം നിലയിൽ വിദേശയാത്ര നടത്തിയത്.
മലപ്പുറം വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് ഇതുവരെ പറയാത്ത മുഖ്യമന്ത്രി സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്ന മറുപടിയാണ് നിയമസഭയിൽ നൽകിയത്.മന്ത്രിമാരുടെ യാത്ര, താമസം എന്നിവ സ്പോൺസർ ചെയ്യാൻ വ്യവസ്ഥയുണ്ടോ എന്ന് ചോദ്യത്തിന് ഔദ്യോഗിക യാത്രയിലെ താമസം സംബന്ധിച്ച് പെരുമാറ്റ ചട്ടത്തിൽ വ്യവസ്ഥയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യാത്രാ ചെലവ് വഹിച്ചത് ആരാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല.അതേസമയം, സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വൈക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒൻപത് മന്ത്രിമാരാണ് നിലവിൽ നാല് മാസം പിന്നിടുമ്പോൾ വിദേശയാത്ര നടത്തിയത്. ഇതിൽ പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗിക യാത്ര നടത്തിയത്. മറ്റ് എട്ട് മന്ത്രിമാരും സ്വന്തം നിലയ്ക്കാണ് വിദേശയാത്ര പോയത്.അവരുടെ ചെലവ് ആരു വഹിച്ചുവെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടില്ല.
വിദേശയാത്ര നടത്തിയ മന്ത്രിമാരും യാത്ര ചെയ്ത സ്ഥലങ്ങളും:
ഒ ജെ ജനീഷ് – ഒമാൻ, ഖത്തർ
മോൻസ് ജോസഫ് – യു.എസ്.എ.
ടി സിദ്ദിഖ് – സൗദി അറേബ്യ
ബിന്ദു കൃഷ്ണ – ബഹ്റൈൻ
രമേശ് ചെന്നിത്തല – യു.എ.ഇ., യു.എസ്.എ.
കെ എം ഷാജി – ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, യു.എ.ഇ.
പി സി വിഷ്ണുനാഥ് – ബഹ്റൈൻ, യു.എ.ഇ.
വി ഇ അബ്ദുൾ ഗഫൂർ – യു.എ.ഇ.
ഷിബു ബേബി ജോൺ – യു.എ.ഇ.






