വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

പാർക്കിങ് കൊള്ളയിൽ സിപിഎം നേതാക്കളായ രണ്ട് ജനപ്രതിനിധികൾമാത്രം ഇടപെട്ടു
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് കൊള്ളയിൽ സിപിഎം നേതാക്കളായ രണ്ട് ജനപ്രതിനിധികൾമാത്രം ഇടപെട്ടു.സിപിഎം എംഎൽഎ ഒ.എസ് അംബികയും തിരുവനന്തപുരം കോർപ്പറേഷനിലെ നഗരസഭാ പാർട്ടി നേതാവ് എസ് പി ദീപക്കുമാണ് ഇടപെട്ടത്.
ഒ.എസ് അംബിക നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് പാർക്കിങ് നിരക്ക് സംസ്ഥാനത്തിൻ്റെ വിവേചനാധികാരത്തിൽ വരില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയത്.നിരക്ക് കൂട്ടുന്നത് സർക്കാരിനെ അറിയിച്ചില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.ചോദ്യം ചോദിച്ചതിനപ്പുറം ശ്രദ്ധക്ഷണിക്കലോ സബ്മിഷനോ അടിയന്തര പ്രമേയമോ നിയമസഭയിൽ കൊണ്ടുവരാനൊന്നും ആരും തയ്യാറായിട്ടില്ല.

‘അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’ എന്നാണ് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഈ യാന്ത്രിക മറുപടി ചൂണ്ടിക്കാട്ടുന്നത്.നേരത്തേ 20 രൂപയായിരുന്ന പാർക്കിങ് ഫീസ് 150 രൂപയാക്കി തീവെട്ടിക്കൊള്ള നടത്തുമ്പോൾ മുഖ്യമന്ത്രിക്ക് അദാനി ഗ്രൂപ്പിൽനിന്ന് സ്പോൺസേർഡ് വിമാനയാത്രകൾ കിട്ടുമെന്ന പ്രതീക്ഷയിലാവാം ഈ വിഷയത്തിൽ ഇടപെടാത്തത്.സംസ്ഥാന സർക്കാർ സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് ഏറ്റെടുത്ത വിമാനത്താവളത്തിലാണ് സാധാരണക്കാരായ വിമാന യാത്രക്കാരെ കൊള്ളയടിക്കുന്ന നിരക്കു വർധന നടപ്പിലാക്കിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അധികാരത്തിലുള്ളിടത്തോളം നിരക്കുവർധന ബാധകമാവാത്തതിനാലാവാം ഇക്കാര്യത്തിൽ ഇടപെടാത്തത് എന്നാണ് വിവരം.
വിമാനത്താവളത്തിലെ പാർക്കിങ് നിരക്കും പ്രവേശന നിരക്കും കുത്തനെ കൂട്ടിയ അദാനി ഗ്രൂപ്പിൻ്റെ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് എസ് പി ദീപക് ആവശ്യപ്പെട്ടു.മന്ത്രിമാരും എം.പിയും ഈ വിഷയത്തിൽ ഇടപെടാത്തതെന്താണ്?പാർക്കിങ് നിരക്കും പ്രവേശന നിരക്കും കുത്തനെ കൂട്ടിയ അദാനി ഗ്രൂപ്പിൻ്റെ നടപടി പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും ദീപക് അറിയിച്ചു.

ഈ മാസം ഒന്നുമുതൽ കുത്തനെ കൂട്ടിയുള്ള ഫീസ് വർധന നടപ്പാക്കിയെങ്കിലും മുഖ്യകക്ഷികൾ ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.പ്രമുഖ മാധ്യമങ്ങളും അറിയിപ്പ് എന്ന നിലയിൽ വാർത്ത കൊടുത്തതിനപ്പുറം ഇതിലെ അന്യായവും പ്രതിഷേധവും വാർത്തയാക്കാതെ മാറി നിൽക്കുകയാണ്.സോഷ്യൽ മീഡിയയിൽ അദാനി ഗ്രൂപ്പിൻ്റെ അനീതിക്കെതിരെ പ്രതിഷേധം കനക്കുമ്പോഴാണ് ചില പ്രതിഷേധങ്ങളെങ്കിലും ഉണ്ടാവുന്നത്.
എൽഡിഎഫ്,യുഡിഎഫ്,ബിജെപി എന്നിവയെല്ലാം അദാനി ഗ്രൂപ്പിനൊപ്പമാണെന്നാണ് നിലവിലെ വിവരങ്ങളിൽനിന്ന് മനസ്സിലാവുന്നത്.വിമാനത്താവളം വരുന്ന പ്രദേശത്തെ എംഎൽഎ കൂടിയായ ഗതാഗത മന്ത്രി സി പി ജോൺ,തൊട്ടടുത്ത മണ്ഡലത്തിലെ എംഎൽഎയായ ആരോഗ്യമന്ത്രി കെ.മുരളീധരൻ,സമീപ എംഎൽഎമാരായ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ,വി.മുരളീധരൻ,തിരുവനന്തപുരം എംപി ഡോ.ശശി തരൂർ, മേയർ വി.വി രാജേഷ് എന്നിവരൊന്നും ഇതുവരെയും നിരക്കു വർധനയ്ക്കെതിരെ ഒന്നും മിണ്ടാൻ തയ്യാറായിട്ടില്ല.






