തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

സ്വകാര്യ കാറുകൾ
• ആദ്യ 10 മിനിറ്റ്: സൗജന്യം (ഇപ്പോൾ ഇത് 8 മിനിറ്റാക്കി ചുരുക്കി).
• 2 മണിക്കൂർ വരെ: ₹30 മാത്രം (പുതിയ നിരക്കിൽ 30 മിനിറ്റിന് തന്നെ ₹150 ആണ്).
ഇരുചക്ര വാഹനങ്ങൾ
• ആദ്യ 10 മിനിറ്റ്: സൗജന്യം (ഇപ്പോൾ ബൈക്കുകൾക്ക് ഈ സൗജന്യ സമയം പൂർണ്ണമായി ഒഴിവാക്കി).
• 2 മണിക്കൂർ വരെ: ₹20 (ഇപ്പോൾ ആദ്യ അര മണിക്കൂറിന് തന്നെ ₹50 നൽകണം).
• 12 മണിക്കൂർ വരെ: ₹100
• 24 മണിക്കൂർ വരെ: ₹150 (ഇപ്പോൾ ₹300 ആയി ഉയർത്തി).
ഓട്ടോറിക്ഷകൾ
• ആദ്യ 10 മിനിറ്റ്: ₹20 (ഇപ്പോഴത്തെ നിരക്ക് ₹50).ഝോീ
• അര മണിക്കൂർ വരെ: ₹20
• 2 മണിക്കൂർ വരെ: ₹50
ചുരുക്കത്തിൽ, മുൻപ് സാധാരണക്കാർക്ക് തങ്ങളുടെ വാഹനങ്ങൾ കുറഞ്ഞ തുകയ്ക്ക് (₹20 – ₹30 നിരക്കിൽ) 2 മണിക്കൂർ വരെ വിമാനത്താവളത്തിൽ പാർക്ക് ചെയ്യാൻ സാധിച്ചിരുന്നു. പുതിയ പരിഷ്കാരത്തോടെ സമയപരിധികൾ വെട്ടിച്ചുരുക്കുകയും നിരക്കുകൾ 5 മുതൽ 7 ഇരട്ടി വരെ വർദ്ധിപ്പിക്കുകയുമാണ് ചെയ്തത്.






