Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

GeneralHeadlinesPolitics
Home›General›‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

By Admin
October 15, 2026
87
0

‘വോട്ടിംഗ് മെഷീനിൽ അട്ടിമറിയോ?’എന്നു ചോദിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ.കെ.ടി ജലീൽ

മലപ്പുറം:’വോട്ടിംഗ് മെഷീനിൽ അട്ടിമറിയോ?’എന്നു ചോദിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ.കെ.ടി ജലീൽ.അതിന് ആധാരമായ കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് കിട്ടിയ വൻഭൂരിപക്ഷത്തിൻ്റെ കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്ന് എടുത്തിരിക്കുന്നത്. 30,000 വോട്ടുകളിൽ അധികം ഭൂരിപക്ഷം നേടിയിട്ടുള്ള 26 മണ്ഡലങ്ങളാണ് അദ്ദേഹം പരിശോധിക്കുന്നത്.വോട്ടുകളിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി ഒട്ടുമിക്ക മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി സംശയിക്കണം. വേങ്ങരയിൽ 100 വോട്ടുകൾ വെച്ചാകണം ഓരോ ബൂത്തിലും കൃത്രിമം നടത്തിയത്. ഷാജി, ഇവിഎം അട്ടിമറിക്ക് നേതൃത്വം നൽകിയവരുമായി നല്ല ടേംസിൽ അല്ലെന്നത് ലീഗിലെ അരമന രഹസ്യമാണെന്നും ജലീൽ ചൂണ്ടിക്കാട്ടുന്നു.

ഡോ.കെ.ടി ജലീൽ

ഡോ.കെ.ടി ജലീൽ എഴുതിയത് വായിക്കാം:
വോട്ടിംഗ് മെഷീനിൽ അട്ടിമറിയോ?
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് കിട്ടിയ വൻഭൂരിപക്ഷത്തിൻ്റെ കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്ന് എടുത്തിരിക്കുന്നത്. 30,000 വോട്ടുകളിൽ അധികം ഭൂരിപക്ഷം നേടിയിട്ടുള്ള 26 മണ്ഡലങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ബ്രാക്കറ്റിൽ ചേർത്തിട്ടുള്ളത്, 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 26 മണ്ഡലങ്ങളിൽ കിട്ടിയ ഭൂരിപക്ഷമാണ്. സമാനരീതിയിൽ ഓരോരുത്തരും 140 മണ്ഡലങ്ങളിലെയും കണക്കുകൾ എടുത്ത് പരിശോധിച്ചാൽ കാര്യങ്ങൾ ബോദ്ധ്യമാകും.
1) പി. കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം): 85,327
(44,508, 35,672, 35,208)
2) പി.എം.എ സമീർ (തിരൂരങ്ങാടി ): 63,387 (30,208, 6,043, 9,578, 63,387)
3) പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ): 62,638 (35,902, 15,042, 16,588)
4) അഡ്വ: എം റഹ്മത്തുള്ള (മഞ്ചേരി): 57,887
(29,079, 19,916, 14,573)
5) ടി.പി അഷ്റഫലി (കൊണ്ടോട്ടി): 56,017
(28,149, 10,654, 17666)
6) ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ): 54,851
(5,598, 11,504 LDF, 2,700 LDF)
7) അഡ്വ: ചാണ്ടി ഉമ്മൻ (പുതുപ്പള്ളി): 52,907 (33,255, 27,092, 9044)
8 ) ടി.വി ഇബ്രാഹിം (വള്ളിക്കുന്ന്): 51,289
(18,122, 12,610, 14,116)
9 ) ഉമ തോമസ് (തൃക്കാക്കര ): 50,211
(22,046, 11,996, 14329)
10) എ.പി അനിൽകുമാർ (വണ്ടൂർ): 47,939
(28,919, 23,864, 15,563)
11) മഞ്ഞളാംകുഴി അലി (മങ്കട): 45,609
(23,593, 1,508, 6,246)
12 ) അഡ്വ: ടി സിദ്ദിഖ് (കൽപ്പറ്റ): 45,031
18,169 LDF, 13083, 5,470)
13 ) അനൂപ് ജേക്കബ് (പിറവം): 44,681
(157, 6,195, 25,364)
14 ) അപു ജോൺ ജോസഫ് (തൊടുപുഴ): 44,291
(22,868, 45,587, 20,259)
15) ഡോ: മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ) 42,829
(5,163, 9,375 LDF, 6,161)
16) അഡ്വ: സജീവ് ജോസഫ് (ഇരിക്കൂർ): 42,426
(11,757, 9,647, 10,010)
17 ) പി.കെ ബഷീർ (ഏറനാട്): 41,289
11,246, 12,893, 22,546)
18) റോജി എം. ജോൺ (അങ്കമാലി): 37,008 (7,170 LDF, 9,186, 15,929)
19) പി.കെ ഫിറോസ് (കൊടുവള്ളി): 36,682 (16,552, 573 LDF, 6,344,)
20) ടി.ജെ വിനോദ് എറണാകുളം 36,163
(32,437, 21,949, 10,970)
21) തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം): 35,986
(711, 33,632, 18,743)
22) നജീബ് കാന്തപുരം (പെരിന്തൽമണ്ണ): 32,431 (9,589, 579, 38)
23) പി.സി വിഷ്ണുനാഥ് (കുണ്ടറ): 32,564
(14,793 LDF, 30,460 LDF, 4,523)
24) അഡ്വ. എം വിൻസന്റ് (കോവളം ) : 32,709
(7,205, 2,615, 11562)
25) അഡ്വ: മോൻസ് ജോസഫ് (കടുത്തുരുത്തി: 31,300 (23,057, 42,256, 4,256)
26) കെ. എം. ഷാജി (വേങ്ങര): 30,325
(38,237, 38,057, 30,596)
ഓരോ ബൂത്തിലും 150 മുതൽ 200 വോട്ടുകൾ വരെ ശരാശരി വ്യത്യാസം വരുത്തിയാൽ 150 ബൂത്തുകളുള്ള ഒരു മണ്ഡലത്തിൽ 20,000 മുതൽ 30,000 വരെ വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടാവുക. ധർമ്മടം മണ്ഡലത്തിലും കഴിഞ്ഞ തവണത്തെ ലീഡിനെക്കാൾ 30,000 വോട്ടിൻ്റെ കുറവാണ് കാണുന്നത്. കൃത്രിമം നടത്താതെ മലപ്പുറത്തും തിരൂരങ്ങാടിയിലും, കോട്ടക്കലും, മഞ്ചേരിയിലും, കൊണ്ടോട്ടിയിലും, നിലമ്പൂരിലും ഇത്രയധികം ഭൂരിപക്ഷം UDF-ന് ഉണ്ടാകുമെന്നത് 100% അവിശ്വസനീയമാണ്. വോട്ടുകളിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി ഒട്ടുമിക്ക മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി സംശയിക്കണം. വേങ്ങരയിൽ 100 വോട്ടുകൾ വെച്ചാകണം ഓരോ ബൂത്തിലും കൃത്രിമം നടത്തിയത്? ഷാജി, EVM അട്ടിമറിക്ക് നേതൃത്വം നൽകിയവരുമായി നല്ല ടേംസിൽ അല്ലെന്നത് ലീഗിലെ അരമന രഹസ്യമാണ്. അത്രകൂടുതൽ വോട്ട് ഷാജിക്ക് ലീഡ് വേണ്ടെന്ന് അവർ തീരുമാനിച്ചിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ രണ്ടാം സ്ഥാനത്തു വരേണ്ടത് വേങ്ങരയാണ്.
ലീഗിൻ്റെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും, ലീഗും കോൺഗ്രസിലെ ലീഗിൻ്റെ ഇഷ്ട തോഴനും ജയിക്കണമെന്ന് അഗ്രഹിച്ച യു.ഡി.എഫ് സഖ്യകക്ഷി മണ്ഡലങ്ങളിലും “ഒപ്പറേഷൻ EVM” നടന്നിരിക്കണം. ബുദ്ധിമാനായ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ കണക്കുകൾക്ക് അനുസൃതമായാണ് കൃത്രിമം നടന്നതെന്ന് സംശയിച്ചാൽ തെറ്റാവില്ല! അതിനുള്ള പ്രതിഫലവും കൂടിയാകുമോ തിരൂരങ്ങാടിയിൽ ലീഗുകാർക്കു പോലും അപരിചിതനായ ഒരാളെ സ്ഥാനാർത്ഥിയാക്കി തങ്ങൾ പ്രഖ്യാപിച്ചത്? ED കേസുകളിൽ നിന്ന് ലീഗ് നേതാക്കളെ രക്ഷിക്കാൻ കളമൊരുക്കിയതിനും, വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്തി യഥാർത്ഥ ജനവിധി അട്ടിമറിക്കാനും മുന്നിട്ട് പ്രവർത്തിച്ചയാൾക്ക് ലീഗ് നൽകിയ പാരിതോഷികമായിരുന്നോ തിരൂരങ്ങാടി സീറ്റ്?
മുസ്ലിംലീഗിൻ്റെ മങ്കട മണ്ഡലം പ്രസിഡണ്ടും, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ LDF സ്ഥാനാർത്ഥിയുമായ കുന്നത്ത് മുഹമ്മദ് ഒരു സംഭവം പറയുന്നുണ്ട്. അദ്ദേഹം ലീഗിലായിരിക്കെ 2024-ൽ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ആഫ്രിക്കക്കാരുൾപ്പടെ ഒരു സംഘം അദ്ദേഹത്തെ സമീപിച്ചത്രെ. വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാനാകും എന്നതായിരുന്നു അവരുടെ അവകാശവാദം. അവരെയും കൂട്ടി കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ അടുത്തു ചെന്ന് മുഹമ്മദ് വിവരം പറഞ്ഞു. 15 മുതൽ 20 കോടിയാണത്രെ അന്നവർ പ്രതിഫലം ചോദിച്ചത്. പിന്നെ എന്താണ് നടന്നത് എന്ന കാര്യം മുഹമ്മദിന് അറിയില്ല. ഇടനിലക്കാരനായ മുഹമ്മദിനെ ഒഴിവാക്കി ലീഗ്-കോൺഗ്രസ് നേതൃത്വം കക്ഷികളുമായി നേരിട്ട് “കച്ചവടം” ഉറപ്പിച്ചിരിക്കാനാണ് സാദ്ധ്യത?
വി.ടി ബൽറാം നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണുന്നതിൻ്റെ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു ഫോൺ നമ്പർ കൊടുത്ത ശേഷം അതിൻ്റെ അവസാന രണ്ടക്കം എഴുതിവെക്കണം എന്നു പറഞ്ഞിരുന്നു. ആ അക്കം ”35″ ആയിരുന്നു. അതിന് മുമ്പുള്ള അക്കങ്ങൾ 2006, 2011, 2016, 2021 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കിട്ടിയ സീറ്റുകളുടെ എണ്ണമാണ്. അവസാനത്തെ 2 അക്കം 2026-ൽLDF-ന് കിട്ടാൻ പോകുന്നത് എന്ന അർത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്. ഇത്ര കൃത്യമായി എണ്ണം പ്രവചിക്കാൻ അമാനുഷിക സിദ്ധിയൊന്നും ബൽറാമിനില്ലല്ലോ?
മുഖ്യമന്ത്രി നൂറിലധികം സീറ്റുകൾ UDF-ന് കിട്ടുമെന്നും, ഒരു ഡസനിലധികം മന്ത്രിമാർ തോൽക്കുമെന്നും കട്ടായം പറഞ്ഞത് ആരും മറന്നു കാണില്ല. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് യൂത്ത് കോൺഗ്രസ് നേതാവ് അബിൻവർക്കി പറഞ്ഞത് ശ്രദ്ധേയമാണ്; “വോട്ടെണ്ണലിൻ്റെ ആദ്യറൗണ്ടുകളിൽ പിണറായി വിജയൻ പിന്നിലാകും. നിങ്ങൾ എഴുതി വെച്ചോളൂ” എന്ന വെല്ലുവിളിയും അദ്ദേഹം നടത്തി.
വോട്ടെണ്ണുന്നതിൻ്റെ തലേദിവസം മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് നടത്തിയ വിമാനയാത്രയും അവിടെ അദ്ദേഹം ആരെയാണ് കണ്ടത് എന്നതിനെ സംബന്ധിച്ച വിവരങ്ങളും തികച്ചും ദുരൂഹമാണ്. അതിൻ്റെ നിജസ്ഥിതി ഇതുവരെയും അറിവായിട്ടില്ല. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ചതിന് നേതൃത്വം നൽകിയ “EVM മാഫിയാസംഘ”ത്തെ കാണാനാകുമോ അദ്ദേഹം പോയിട്ടുണ്ടാവുക?
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ കഴിഞ്ഞ ശേഷമാണ് യു.ഡി.എഫിൻ്റെ ഉദുമ എം.എൽ.എ ഒരു വെളിപ്പെടുത്തൽ നടത്തിയത്. കാസർഗോഡ് ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ ബി.ജെ.പി നടത്താനിടയുള്ള EVM അട്ടിമറി തടയാൻ തന്നെ സമീപിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെട്ട വിവരമാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ടാണ് അതിനെ ഗൗരവത്തിൽ എടുത്ത് അന്വേഷണത്തിന് തുനിയാതിരുന്നത്? കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് നിസ്സാരമാക്കി വിടേണ്ടതാണോ ഉദുമ MLA-യുടെ ഏറ്റുപറച്ചിൽ? വോട്ടിംഗ് മെഷീനിലൂടെയുള്ള തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവർത്തിച്ച “നിസ്സംഗത” തീർത്തും സംശയാസ്പദമാണ്?
കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്. അതിൻ്റെ ചേതോവികാരം എന്തായിരിക്കണം? അട്ടിമറി നടന്നതായി സംശയിക്കുന്ന ബംഗാളിലും അവിടുത്തെ തെരഞ്ഞെടുപ്പിൻ്റെ മേൽനോട്ട ചുമതല വഹിച്ച സുബ്രത ഗുപ്തയെയാണ് ബംഗാൾ മുഖ്യമന്ത്രി സുവേന്തു അധികാരി തൻ്റെ ഉപദേഷ്ടാവായി നിയമിച്ചത്? കേരളത്തിലെയും ബംഗാളിലെയും ഈ നിയമനങ്ങൾ സംശയാസ്പദമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതു നിഷേധിക്കാനാകുമോ?
വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ഞാൻ ഒന്നുരണ്ടു പോസ്റ്റുകൾ ഇട്ടിരുന്നു. ലീഗ് നേതാക്കൾ ആരും അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എൻ്റെ രാഷ്ട്രീയ കുറിപ്പുകളിൽ ലീഗു-യൂത്ത്ലീഗു നേതാക്കൾ ചാടിവീഴുക പതിവാണ്. അഭിപ്രായം പറഞ്ഞ് ചർച്ചയാക്കേണ്ടെന്ന് കരുതിയാവും ലീഗിൻ്റെ ഭാഗത്തു നിന്ന് ഒരു മിണ്ടാട്ടവുമില്ലാത്തത്? ഇക്കാര്യത്തിലെ ലീഗിൻ്റെ മൗനവും അത്ര പന്തിയല്ല?
വോട്ടിംഗ് മെഷീനിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടോ? ബംഗാളിലെ ജഗദീഷ്പൂർ ബൂത്തിൽ തൻ്റെ എട്ടംഗ കുടുംബം സി.പി.എം പിന്തുണച്ച സ്ഥാനാർത്ഥിക്കാണ് വോട്ടു ചെയ്തതെന്ന് അവിടുത്തെ വോട്ടറായ അഹമ്മദലി മൊണ്ടോൾ പരസ്യമായി മാധ്യമങ്ങളോട് പങ്കുവെച്ചതാണ്. വോട്ടെണ്ണിയപ്പാൾ അദ്ദേഹവും കുടുംബവും വോട്ടു ചെയ്ത സ്ഥാനാർത്ഥിക്ക് ഒരുവോട്ട് മാത്രമാണ് കിട്ടിയത്. എൻ്റെ വീട്ടുകാർ ചെയ്ത മറ്റു ഏഴു വോട്ടുകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.
ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ, കേരളത്തിലെ കോൺഗ്രസും ലീഗും സജീവമായി പങ്കെടുക്കാതെ ചില കാട്ടിക്കൂട്ടലുകൾ നടത്തി സമരം ചെയ്തെന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന ശ്രമവും വിസ്മരിക്കാവതല്ല? ഗ്യാനേഷ്കുമാറിൻ്റെ കുടുംബം പഴയ കോൺഗ്രസ് കുടുംബമാണെന്ന് അദ്ദേഹം രാഹുൽഗാന്ധിയെ വിളിച്ചു പറഞ്ഞ കാര്യം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് മാലോകരെ അറിയിച്ചത്. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്? വെറുതെയല്ല അമേരിക്കയും ജപ്പാനും യു.കെയും ജർമ്മനിയും മറ്റു യൂറോപ്യൻ രാജ്യങ്ങളും വോട്ടിംഗ് മെഷീൻ വേണ്ടെന്നും പേപ്പർ ബാലറ്റ് മതിയെന്നും തീരുമാനിച്ചത്. ഇന്ത്യയിലും ഇനി ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പേപ്പർ ബാലറ്റേ ഉപയോഗിക്കാവൂ

TagsDr K T JaleelElection FraudEVM
Previous Article

കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. ...

Related articles More from author

  • GeneralHeadlinesscience

    ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

    July 11, 2026
    By Admin
  • GeneralHeadlines

    വരൂ,വയനാട്ടിലെ പുനരധിവാസം കാണൂ…

    December 30, 2025
    By Admin
  • GeneralHeadlinesPolitics

    ‘ഇഡി’ക്കെതിരേ ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.കെ.ടി ജലീൽ: ‘കേരളത്തിലെ ഒരു മന്ത്രിക്കെതിരെ അദ്ദേഹത്തിൻ്റെ പാർട്ടിക്കാർ തന്നെ പാസ്സാക്കിയ പ്രമേയം ഇഡി കണ്ടില്ലേ ?’

    August 18, 2026
    By Admin
  • GeneralHeadlines

    വീഡീ സതീശൻ സർക്കാരോ?വീഡീ സവർക്കർ സർക്കാരോ?

    August 8, 2026
    By Admin
  • GeneralHeadlines

    ‘കാറ് വായ്പ വാങ്ങി സതീശൻ സർക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നു എന്നുള്ളത് നാണക്കേടാണ്, അത് സത്യപ്രതിജ്ഞാ ലംഘനവുമാണ്’

    September 18, 2026
    By Admin
  • Headlines

    ‘ഫെമിനിച്ചികൾ’ക്കായി നാട് കാതോർക്കുന്നുവെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ എംഎൽ എ

    November 11, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ
  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ
  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം
  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും
  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Timeline

  • October 15, 2026

    ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • October 15, 2026

    കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • October 15, 2026

    കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • October 15, 2026

    പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • October 15, 2026

    ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions