Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

GeneralHeadlinesPolitics
Home›General›കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

By Admin
October 21, 2026
80
0

‘2002-04 എസ് ഐ ആർ ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് ഒരിടത്തും ലഭ്യമല്ല’

തിരുവനന്തപുരം:കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചെന്നും ഇതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി ആയിരിക്കുന്ന മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്നും മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക്.
2002-04 എസ് ഐ ആർ ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് ഒരിടത്തും ലഭ്യമല്ല. ബിഎൽഒമാരുടെ ഫോണിൽ നിന്നുപോലും ഇത് ഇന്ന് അറിയാനുള്ള ആപ്ലിക്കേഷൻപോലും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.പഴയ വോട്ടർ പട്ടികയുമായി താരതമ്യപ്പെടുത്തി ഒഴിവാക്കിയതിന്റെയും കൂട്ടിച്ചേർത്തതിന്റെയും കണക്ക് എടുക്കാമെന്ന് തീരുമാനിച്ചാലോ, പഴയ പട്ടികയിൽ വോട്ടർമാരുടെ ചിത്രം ഇല്ലാത്ത പിഡിഎഫ് ഫയലേ ലഭ്യമാകൂ. മാന്വലായി രണ്ട് വോട്ടർ പട്ടികകളും തമ്മിൽ താരതമ്യപ്പെടുത്തി കണക്കെടുക്കാൻ ശ്രമിച്ചപ്പോഴാണ് 1100 വോട്ടിൽ കൂടുതലുള്ള ബൂത്തുകളെല്ലാം വെട്ടിനുറുക്കിയതിന്റെ കഥ മനസിലാകുന്നത്. പഴയ വോട്ടർ പട്ടിക പ്രകാരമുള്ള വോട്ടർമാർ ഇന്ന് പല ബൂത്തുകളിലാണ്. വിട്ടുപോയവരെയും കൂട്ടിച്ചേർത്തവരെയും കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാണ്.കേരളത്തിൽ ഈ കാണുന്നതെല്ലാം ചെയ്തു കൂട്ടിയത് രത്തൻ ഖേൽക്കറുടെകൂടി മേൽനോട്ടത്തിലാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ഡോ.ടി.എം തോമസ് ഐസക്

ഡോ.ടി.എം തോമസ് ഐസക് എഴുതിയത് വായിക്കാം:

‘ഗ്യാനേഷ് കുമാർ ഒരു ക്രിമിനലാണെന്നു പറഞ്ഞാൽ അതിൽ പുതുമയൊന്നും ഇല്ലായെന്ന് അറിയാം. പക്ഷേ, ഇന്ന് കേരളത്തിലെ ഒരു മണ്ഡലത്തിലെ നീക്കം ചെയ്തതും കൂട്ടിച്ചേർത്തതുമായ വോട്ടർമാരുടെ എണ്ണവും പേരും കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോഴാണ് ആ കുടിലബുദ്ധിയുടെ ആഴം മനസിലായത്.
1) ബിഎൽഒമാർ ഒഴിവാക്കിയതിന്റെയും കൂട്ടിച്ചേർത്തതിന്റെയും ലിസ്റ്റുണ്ട്. Death / Shift / Non Trace ഇങ്ങനെ കാരണങ്ങളും മനസിലാക്കാം. പക്ഷേ, 2002-04 SIR ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വ്യത്യാസങ്ങളുടെ (Logical Discrepancy) അടിസ്ഥാനത്തിൽ നീക്കം ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് ഒരിടത്തും ലഭ്യമല്ല. ബിഎൽഒമാരുടെ ഫോണിൽ നിന്നുപോലും ഇത് ഇന്ന് അറിയാനുള്ള ആപ്ലിക്കേഷൻപോലും ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
2) അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത് ഇങ്ങനെ മാപ്പ് ചെയ്തപ്പോൾ നീക്കം ചെയ്തവരുടെ ലിസ്റ്റ് ഒരിടത്തും പ്രദർശിപ്പിച്ചില്ല. ബിഎൽഒമാർക്ക് പ്രത്യേക ആപ്ലിക്കേഷനിലൂടെ നൽകുകയാണ് ചെയ്തത്. ബിഎൽഎമാരും മറ്റും കൊടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും പട്ടികയിൽ ചേർക്കുന്നതിനുവേണ്ടി വിവരങ്ങൾ നൽകിയവരിൽ ആർക്കൊക്കെ വീണ്ടും വോട്ടർ പട്ടികയിൽ സ്ഥാനം നൽകിയെന്ന് അറിയാൻ ഒരു വഴിയുമില്ല. അത് ഇതിപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് മാത്രമേ അറിയൂ.

രത്തൻ ഖേൽക്കർ

3) എന്നാൽ അതും പോട്ടെ. പഴയ വോട്ടർ പട്ടികയുമായി താരതമ്യപ്പെടുത്തി ഒഴിവാക്കിയതിന്റെയും കൂട്ടിച്ചേർത്തതിന്റെയും കണക്ക് എടുക്കാമെന്ന് തീരുമാനിച്ചാലോ, പഴയ പട്ടികയിൽ വോട്ടർമാരുടെ ചിത്രം ഇല്ലാത്ത പിഡിഎഫ് ഫയലേ ലഭ്യമാകൂ.
4) എങ്കിൽ ശരി, മാന്വലായി രണ്ട് വോട്ടർ പട്ടികകളും തമ്മിൽ താരതമ്യപ്പെടുത്തി കണക്കെടുക്കാൻ ശ്രമിച്ചപ്പോഴാണ് 1100 വോട്ടിൽ കൂടുതലുള്ള ബൂത്തുകളെല്ലാം വെട്ടിനുറുക്കിയതിന്റെ കഥ മനസിലാകുന്നത്. പഴയ വോട്ടർ പട്ടിക പ്രകാരമുള്ള വോട്ടർമാർ ഇന്ന് പല ബൂത്തുകളിലാണ്. വിട്ടുപോയവരെയും കൂട്ടിച്ചേർത്തവരെയും കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാണ്.
5) ദേ, ഇനിയിപ്പോൾ Special Summary Revision (SSR) പ്രകാരം നിലവിലുള്ള ബൂത്തുകളെല്ലാം വീണ്ടും അട്ടിമറിക്കപ്പെടാൻ പോവുകയാണ്. തെമ്മാടിത്തരമാണ് ഇവർ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും ചെയ്യുമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ എന്തൊക്കെയായിരിക്കും ചെയ്ത് കൂട്ടിക്കൊണ്ടിരിക്കുന്നത്?
6) ഇപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറി ആയിരിക്കുന്ന രത്തൻ ഖേൽക്കർക്കും വിശദീകരിക്കാനുള്ള ചുമതലയുണ്ട്. കാരണം, കേരളത്തിൽ ഈ കാണുന്നതെല്ലാം ചെയ്തു കൂട്ടിയത് നിങ്ങളുടെകൂടി മേൽനോട്ടത്തിലാണ്. ഭരണഘടനയോടാണ് നിങ്ങൾക്ക് ഉത്തരവാദിത്വം. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർ അല്ലല്ലോ. മേൽപ്പറഞ്ഞ നടപടികളുടെയെല്ലാം പ്രത്യാഘാതം നിങ്ങൾ തിരിച്ചറിയാതിരുന്നതാണോ? അവയ്ക്കുള്ള ന്യായീകരണം എന്ത്?’

 

TagsDr T M Thomas IssacRattan U KhelkarV D Satheesan
Previous Article

വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

Next Article

‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ...

Related articles More from author

  • GeneralHeadlines

    വരുമാന വർധന,ചെലവ് നിയന്ത്രണം,വികസന നിക്ഷേപങ്ങൾക്ക് മുൻഗണന,സാമ്പത്തിക അച്ചടക്കം എന്നിവ ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

    June 4, 2026
    By Admin
  • GeneralHeadlines

     യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം

    May 29, 2026
    By Admin
  • GeneralHeadlines

    കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

    August 24, 2026
    By Admin
  • GeneralHeadlines

    ചീഫ്‌ ഇലക്ടറല്‍ ഓഫീസർ മുഖ്യമന്ത്രിയുടെ സെക്രട്ടറി: കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയെന്ന് സിപിഎം,അത് സര്‍ക്കാരിൻ്റെ അധികാരമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല

    May 23, 2026
    By Admin
  • GeneralHeadlines

    അധ്യാപക നിയമനത്തിനുള്ള 18 പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി : മുഖ്യമന്ത്രി വി ഡി സതീശൻ

    September 2, 2026
    By Admin
  • GeneralHeadlines

    ശിവഗിരി തീർഥാടകർക്കായി ആറേക്കർ വേണം; നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

    June 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി
  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്
  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’
  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല
  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Timeline

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • October 21, 2026

    കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • October 21, 2026

    വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • October 21, 2026

    പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • October 21, 2026

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions