Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

  • ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ റെഡ് അലർട്ട്,26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്

  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

BusinessGeneralHeadlines
Home›Business›സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

By Admin
October 23, 2026
98
0

അതീതം/എം.ബി.സന്തോഷ്
‘തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാവിലെ 10 മണിക്ക് ഓർഡിനറി പോസ്റ്റിൽ അയച്ചിരുന്ന കത്തുകൾ അന്നുതന്നെ ഉച്ചയ്ക്കുശേഷം വിതരണം ചെയ്തിരുന്ന നാടാണിത്’

‘കേരളത്തിലെ ആറ് മുൻസിപ്പൽ കോർപ്പറേഷനുകളെ ബന്ധിപ്പിച്ച് കേരള തപാൽ സർക്കിൾ നടപ്പിലാക്കുന്ന ‘അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി’ സേവനത്തിന് തുടക്കമായി. ലോക തപാൽ ദിനാഘോഷങ്ങളുടെയും ദേശീയ തപാൽ വാരാഘോഷത്തിന്‍റെയും ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ(സിപിഎംജി) അമിതാഭ് സിംഗ് ഐപിഒഎസ് ആറ് കോർപ്പറേഷൻ മേയർമാർക്ക് കത്ത് പോസ്റ്റ്‌ ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
കേരളത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകൾക്കിടയിൽ ബുക്ക് ചെയ്ത സ്പീഡ് പോസ്റ്റ് പാഴ്സലുകളും സ്പീഡ് പോസ്റ്റ് രേഖകളും അടുത്ത പ്രവൃത്തി ദിവസം ലഭ്യമാക്കുന്നതാണ് പദ്ധതി. അധിക ചാർജില്ലാതെയാണ് ഇത് നടപ്പിലാക്കുന്നത്. തിരുവനന്തപുരം–കണ്ണൂർ റൂട്ടിൽ വകുപ്പ് നടപ്പിലാക്കിയ വിപുലമായ റോഡ് ഗതാഗത സൗകര്യം വഴിയാണ് ഈ സേവനം സാധ്യമാക്കിയിരിക്കുന്നത്. ഇത് സമയനഷ്ടം കുറയ്ക്കുന്നതോടൊപ്പം വഴിമധ്യേയുള്ള ഇൻ്റഗ്രേറ്റഡ് ഡെലിവറി സെന്‍ററുകളിലും തപാൽ ഓഫീസുകളിലും രണ്ടാം ഘട്ട ഡെലിവറി ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് സിപിഎംജി അറിയിച്ചു .
ഒക്ടോബർ ഒമ്പതിനായിരുന്നു ഇതിൻ്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടപ്പാക്കിയത്.

ഉദ്ഘാടന ചിത്രം കണ്ടാലും!

ഒരാഴ്ചയ്ക്കുശേഷമുള്ള അനുഭവം ഇങ്ങനെ:
തിരുവനന്തപുരം മെഡിക്കൽ കോളെജ് പോസ്റ്റ് ഓഫീസിൽനിന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലേക്ക് ഒക്ടോബർ 16ന് രാവിലെ 10.29ന് ( രസീതിലെ സമയം) സ്പീഡ് പോസ്റ്റ് അയയ്ക്കുന്നു.സിപിഎംജിയുടെ പ്രഖ്യാപന പ്രകാരം ഒക്ടോബർ 17ന് കിട്ടേണ്ടതാണ്.പക്ഷെ,കിട്ടിയത് ഒക്ടോബർ 22ന് ഉച്ചയ്ക്കുശേഷം രണ്ടുമണി കഴിഞ്ഞ്!
ഒക്ടോബർ 16 വെള്ളിയാഴ്ചയാണ്.17 സ്വാഭാവികമായും ശനിയാഴ്ച.അന്ന് നമ്മുടെ അറിവിൽ അവധിയൊന്നുമില്ല.പുതിയ വമ്പൻ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കിയശേഷം അതിന് എന്തെങ്കിലും വീഴ്ച സംഭവിച്ചു എങ്കിൽ അത് ഉപഭോക്താവിനെ അറിയിക്കുക എന്ന ധാർമിക ബാധ്യത ഇല്ലേ?
ഇപ്പോഴത്തെ സിപിഎംജി ഏമാൻ അറിയാൻ ഒരു കാര്യം പറഞ്ഞു തരാം.അത് പഴയ ജീവനക്കാരോട് ചോദിച്ചാൽ അവർ വിശദീകരിച്ചു തരും.തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാവിലെ 10 മണിക്ക് ഓർഡിനറി പോസ്റ്റിൽ അയച്ചിരുന്ന കത്തുകൾ അതാത് നഗരത്തിൽ അന്നുതന്നെ ഉച്ചയ്ക്കുശേഷം വിതരണം ചെയ്തിരുന്ന നാടാണിത്.
എന്നിട്ടാണിപ്പോൾ,പുരപ്പുറത്തുകയറിനിന്ന് തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഉറപ്പായും എത്തിക്കുന്ന (Assured Next Day Delivery) പുതിയ സൗജന്യ സേവനം എന്ന് വിളിച്ചുകൂവുന്നത്.സ്പീഡ് പോസ്റ്റ് കേരളത്തിൽ തുടങ്ങിയ കാലത്ത് പ്രധാന നഗരങ്ങളിലെല്ലാം തൊട്ടടുത്ത ദിവസം തന്നെ അത് വിതരണം ചെയ്യുമായിരുന്നു.
അങ്ങനെയുണ്ടായിരുന്ന വിപുലമായ സംവിധാനങ്ങളും സൌകര്യങ്ങളും സ്വകാര്യ സംവിധാനങ്ങൾക്കായി തച്ചുതകർത്തിട്ടാണ് ഇപ്പോൾ,തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് മുൻസിപ്പൽ കോർപ്പറേഷൻ പരിധികളിൽ തൊട്ടടുത്ത ദിവസം സ്പീഡ് പോസ്റ്റ് കിട്ടുമെന്ന് വീമ്പിളിക്കുന്നത്.പ്രഖ്യാപിച്ചാൽ ഒരുമാസമെങ്കിലും അത് നടത്തിക്കാണിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടേ,മിസ്റ്റർ ചീഫ് പിഎംജീ?
അതുകൊണ്ട്,ചീഫ് പിഎംജി ,താങ്കളൊരു ‘ഭൂലോകതോൽവി’യാണെന്ന് തുറന്നുപറയുമ്പോൾ അതൊരു ബഹുമതിയായി ഏറ്റെടുക്കാതിരിക്കുക.
തിരുവനന്തപുരം ഡിവിഷനിൽ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടൽ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണല്ലോ.അതുകൊണ്ട്,വലിയൊരു വിഭാഗം പോസ്റ്റൽ ബാങ്കിങ്,നിക്ഷേപ സംവിധാനങ്ങൾ വിജയകരമായി പ്രവർത്തിച്ച ഇടങ്ങളിൽ അതൊക്കെ ബ്ളേഡ് കമ്പനികളിലേക്ക് ഒഴുകുന്നതിന് നിമിത്തമായിട്ടുണ്ട്.ഈ തീരുമാനമെടുത്ത ഏമാൻമാരെ അവർ റിട്ടയർ ചെയ്തശേഷം ഇത്തരം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നമുക്ക് കാണാൻ അധികം കാത്തിരിക്കേണ്ടി വരില്ല.ബിഎസ് എൻ എല്ലിനെ തകർക്കാൻ നേതൃത്വം നൽകിയ പലരും പിന്നീട് സ്വകാര്യ ടെലികോം ശൃംഖലയുടെ നട്ടെല്ലായി പ്രവർത്തിച്ചത് മറക്കാതിരിക്കുക.
തിരുവനന്തപുരം നഗരസഭ തുച്ഛമായ തുകയ്ക്ക് വാടകയ്ക്ക് നൽകിയ കെട്ടിടത്തിലാണ് പാൽക്കുളങ്ങര പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.ലാഭകരമായി പ്രവർത്തിച്ച പോസ്റ്റ് ഓഫീസായിരുന്നു അതെന്ന് തപാൽ ഉദ്യോഗസ്ഥർ തന്നെയാണ് അറിയിച്ചത്.പൂട്ടുന്നതിന് രണ്ടുദിവസം മുമ്പ് ഒരു കടലാസിൽ ഒരു വിധ ആധികാരികതയുമില്ലാതെ ഇനി പോസ്റ്റ് ഓഫീസ് പ്രവൃത്തിക്കില്ലെന്ന് എഴുതി ഒട്ടിച്ചു.എന്താണീ പോസ്റ്റൽ അധികൃതരുടെ മൂല്യബോധം?ഇതാണോ ഇവരുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം?ഇങ്ങനെയാണോ ഒരു പോസ്റ്റോഫീസിനെ കൊന്നുതള്ളുന്നത്?
അതുകൊണ്ട്,സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകും എന്നത് പ്രഖ്യാപനം മാത്രമാണ്.അത് അന്നോ പിറ്റേന്നോ തന്നെ കിട്ടണമെന്നാണ് സാധാരണ ജനങ്ങളുടെ ആഗ്രഹം.പക്ഷെ,ഉന്നത ഉദ്യോഗസ്ഥരാണ് അതിനെ തുരങ്കം വയ്ക്കുന്നതെന്ന് ഞങ്ങൾക്കറിയാം.ഒന്നേ,അഭ്യർത്ഥിക്കാനുള്ളൂ:ഇന്ത്യക്കാർ,പ്രത്യേകിച്ചും മലയാളികൾ ഇപ്പോഴും സ്വന്തം സ്ഥാപനം എന്ന് അഭിമാനിക്കുന്ന തപാൽ വകുപ്പിനെ മിച്ചം വച്ചേയ്ക്കണം!

 

 

TagsSpeed Post
Previous Article

ആയുഷ്മാൻ ഭാരത്-കാസ്പ് കാർഡ്:പുതുക്കി നൽകാമെന്ന് വ്യാജവാഗ്ദാനം,ജാഗ്രത പാലിക്കണമെന്ന് സ്റ്റേറ്റ് ...

Next Article

വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ ...

Related articles More from author

  • GeneralHeadlines

    അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

    October 8, 2026
    By Admin
  • BusinessHeadlines

    ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍

    June 17, 2026
    By Admin
  • CareerHeadlines

    ഒഴിവുകൾ…ഒഴിവുകൾ …(വിരമിച്ച എൻജിനീയർമാർക്ക് ഉൾപ്പെടെ)

    January 27, 2026
    By Admin
  • GeneralHeadlines

    ‘ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിലൊരിക്കൽ പണിമുടക്ക്,ജർമനിയിൽ വിമാനവും ട്രെയിനും പണിമുടക്കും!’

    February 12, 2026
    By Admin
  • GeneralHeadlines

    കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള

    February 17, 2026
    By Admin
  • GeneralHeadlines

    ഓണം ടൂറിസം വാരാഘോഷം തിരുവനന്തപുരത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ

    July 3, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ
  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും
  • ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ റെഡ് അലർട്ട്,26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്
  • വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി
  • സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

Timeline

  • October 24, 2026

    രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • October 24, 2026

    ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

  • October 24, 2026

    ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജില്ലകളിൽ റെഡ് അലർട്ട്,26ന് ഇടുക്കി, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്

  • October 23, 2026

    വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി

  • October 23, 2026

    സ്പീഡ് പോസ്റ്റ് തൊട്ടടുത്ത ദിവസം നൽകൽ: ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ,താങ്കളൊരു ‘ഭൂലോകതോൽവി’യാണ്!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions