Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

  • ‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു

  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

FoodGeneralHeadlinesHealth
Home›Food›‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു

‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു

By Admin
October 27, 2026
41
0

160 ലഘുഭക്ഷണ നിർമ്മാണ യൂണിറ്റുകളിൽ പരിശോധന; 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ തെളിമ 2.0 എന്ന പേരിൽ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സംസ്ഥാനവ്യാപക പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 32 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തായും മന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 27ന് പുലർച്ചെ മൂന്ന് മണി മുതൽ സംസ്ഥാനത്തുടനീളം 56 പരിശോധനാ സംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന. 160 ലഘുഭക്ഷണ നിർമാണ യൂണിറ്റുകളിൽ പരിശോധന നടത്തി. ഉപയോഗിച്ച പാചക എണ്ണയുടെ ഗുണനിലവാരം അളക്കുന്നതിനുള്ള പ്രത്യേക ഉപകരണം ഉപയോഗിച്ച് സ്ഥലത്തുവെച്ചുതന്നെ എണ്ണ പരിശോധിച്ചു.

നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 568 ലിറ്റർ പാചക എണ്ണയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ച് വിതരണത്തിനായി സൂക്ഷിച്ചിരുന്ന 7,000 വറുത്ത പലഹാരങ്ങളുമാണ് നശിപ്പിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് തിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടെ 23 അറിയിപ്പുകൾ നൽകി. ആറു കേസുകൾ തുടർനിയമനടപടികൾക്കായി ശുപാർശ ചെയ്തു. 80 സ്ഥാപനങ്ങൾക്കെതിരെ പിഴയടച്ചുള്ള നടപടികൾക്കും ശുപാർശ നൽകി.

പാചക എണ്ണ ആവർത്തിച്ച് ചൂടാക്കുന്നതും ദീർഘകാലം ഉപയോഗിക്കുന്നതും എണ്ണയുടെ ഗുണനിലവാരം കുറയ്ക്കുകയും ദോഷകരമായ രാസഘടകങ്ങളുടെ അളവ് വർധിപ്പിക്കുന്നതിനും കാരണമാകും. ടോട്ടൽ പോളാർ കോമ്പൗണ്ട്സ് 25 ശതമാനത്തിൽ കൂടുതലുള്ള എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കാൻ പാടില്ല. ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ എണ്ണയുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കുകയും ഉപയോഗശൂന്യമായ എണ്ണ നിയമാനുസൃതമായി സംസ്കരിക്കുകയും വേണം.

വറുത്ത ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നേരത്തേ നടത്തിയ ഓപ്പറേഷൻ തെളിമ ഒന്നാംഘട്ടത്തിന്റെ തുടർച്ചയായാണ് രണ്ടാംഘട്ട പരിശോധന സംഘടിപ്പിച്ചത്. സുരക്ഷിതമല്ലാത്ത പാചക എണ്ണയുടെ ഉപയോഗത്തിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾക്കുമെതിരെ കർശന പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

TagsOil AdultrationOperation Thelima
Previous Article

 പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ...

Next Article

സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

Related articles More from author

  • General

    ഡീലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് കൈമാറി

    October 29, 2025
    By Admin
  • GeneralHeadlines

    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി

    December 2, 2025
    By Admin
  • Headlines

    വ്യോമാഭ്യാസത്തിനിടെ ‘തേജസ്’ തകർന്നു വീണു,പൈലറ്റ‌ിന് ജീവഹാനി

    November 21, 2025
    By Admin
  • GeneralHeadlinesPolitics

    കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത്‌ നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന്‌ വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

    September 15, 2026
    By Admin
  • GeneralHeadlines

    സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

    October 9, 2026
    By Admin
  • GeneralHeadlinesHealth

    ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

    October 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
  • സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ
  • ‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു
  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 
  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

Timeline

  • October 27, 2026

    ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • October 27, 2026

    സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

  • October 27, 2026

    ‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു

  • October 26, 2026

     പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • October 26, 2026

    കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions