Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

  • ‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു

  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

GeneralHeadlines
Home›General›സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

By Admin
October 27, 2026
36
0

 2023, 2024 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വിഷ്വൽ ആർട്ട് രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാ രവിവർമ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. ആധുനിക കലാകാരിൽ ശ്രദ്ധേയനായ സി. ഡഗ്ലസ് ആണ് 2023ലെ പുരസ്‌ക്കാരത്തിന് അർഹനായത്. 2024 ലെ പുരസ്‌കാരത്തിന് പ്രശസ്ത ശില്പി എൻ.എൻ. റിംസൺ അർഹനായി. മൂന്ന് ലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും ഉൾപ്പെട്ടതാണ് പുരസ്‌കാരം. പി.ആർ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ഇന്ത്യൻ ചിത്രകലയിലുൾപ്പെടെ കലാരംഗത്ത് നിസ്തുല സംഭാവന ചെയ്ത വിഖ്യാത കലാകാരനായ രാജാ രവിവർമ്മ ഭാരതീയ മനസ്സിൽ കലയുടെ പര്യായമാണെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് വിഷ്വൽആർട്ട് രംഗത്ത് സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരം രാജാ രവിവർമ്മയുടെ നാമധേയത്തിൽ നൽകുന്നത്.

മദ്രാസ് കലാപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രമുഖ ഇന്ത്യൻ കലാകാരനാണ് സി. ഡഗ്ലസ്. പ്രാദേശിക മുൻഗണനകൾക്കപ്പുറം സാർവദേശീയമായ വിശ്വമാനവിക കാഴ്ചപ്പാടും ശൈലിയും അദ്ദേഹം സ്വീകരിച്ചുവെന്ന് ജൂറി വിലയിരുത്തി. മുതിർന്ന കലാകാരനായ പി. ഗോപിനാഥ് ചെയർപേഴ്‌സണും ആർ. ശാന്താമണി, ഡോ. സി.എസ്. ജയറാം, ടി.വി. സന്തോഷ്, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ് ആയിരുന്നു) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഡഗ്ലസിനെ 2023ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സമകാലീന ഇന്ത്യൻ ചിത്രകലയിൽ സുദീർഘവും പരീക്ഷണാത്മകവുമായ കലാപ്രവർത്തനങ്ങളാണ് ഡഗ്ലസിന്റേതെന്ന് ജൂറി ചൂണ്ടിക്കാട്ടി.

മുതിർന്ന കലാകാരിയായ പുഷ്പമാല എൻ. ചെയർപേഴ്‌സണായും ആർ. നന്ദകുമാർ, സുരേന്ദ്രൻ നായർ, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ്) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2024ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി എൻ.എൻ, റിംസനെ തെരഞ്ഞെടുത്തത്. 1980കൾ മുതൽ നീളുന്ന കരിയറിൽ, ഇന്ത്യയിലും വിദേശത്തുമായി പ്രധാന പ്രദർശനങ്ങളിൽ വൈവിധ്യപൂർണവുമായ നിരവധി സൃഷ്ടികൾ പ്രദർശിപ്പിച്ച അദ്ദേഹം ശിൽപകലയിലും സമകാലീന കലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. വിവിധ തലമുറകളിലെ കലാകാരന്മാരെ ഏറെ സ്വാധീനിച്ചിട്ടുള്ള കലാകാരൻ കൂടിയാണ് എൻ.എൻ, റിംസനെന്ന് ജൂറി അഭിപ്രായപ്പെട്ടു.

കേരള ലളിതകലാ അക്കാദമി ചെയർമാൻ പ്രൊഫ. എസ്. പ്രകാശ് മൂർത്തി, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

TagsC DuglusN N RimsonRaja Ravivarma Award
Previous Article

‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക ...

Next Article

‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ...

Related articles More from author

  • BusinessHeadlines

    3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

    August 22, 2026
    By Admin
  • BusinessHeadlinesTechnology

    സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

    August 19, 2026
    By Admin
  • GeneralHeadlines

    കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

    June 19, 2026
    By Admin
  • GeneralHeadlinesPolitics

    ‘കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടു’!

    February 27, 2026
    By Admin
  • HeadlinesTravel

    അറബ് ടൂറിസം മാര്‍ക്കറ്റ് ലക്ഷ്യമിട്ടുള്ള ‘ഇന്‍ഡോ അറബ് കണക്ട് 2026 ടൂറിസം സമ്മിറ്റി’ ന് കൊച്ചി വേദി

    June 15, 2026
    By Admin
  • GeneralHeadlinesHealth

    പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

    October 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
  • സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ
  • ‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു
  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 
  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

Timeline

  • October 27, 2026

    ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  • October 27, 2026

    സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

  • October 27, 2026

    ‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിച്ചു

  • October 26, 2026

     പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • October 26, 2026

    കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions