Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • കരുത്തുറ്റ മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസറും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും സവിശേഷത ,’ഒപ്പോ കെ14 പ്ലസ്’ പുറത്തിറക്കി

  • സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി

  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

GeneralHeadlines
Home›General›സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

സി. ഡഗ്ലസിനും എൻ.എൻ. റിംസണും രാജാരവിവർമ്മ പുരസ്‌കാരങ്ങൾ

By Admin
October 27, 2026
111
0

 2023, 2024 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വിഷ്വൽ ആർട്ട് രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാ രവിവർമ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. ആധുനിക കലാകാരിൽ ശ്രദ്ധേയനായ സി. ഡഗ്ലസ് ആണ് 2023ലെ പുരസ്‌ക്കാരത്തിന് അർഹനായത്. 2024 ലെ പുരസ്‌കാരത്തിന് പ്രശസ്ത ശില്പി എൻ.എൻ. റിംസൺ അർഹനായി. മൂന്ന് ലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും ഉൾപ്പെട്ടതാണ് പുരസ്‌കാരം. പി.ആർ ചേംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ഇന്ത്യൻ ചിത്രകലയിലുൾപ്പെടെ കലാരംഗത്ത് നിസ്തുല സംഭാവന ചെയ്ത വിഖ്യാത കലാകാരനായ രാജാ രവിവർമ്മ ഭാരതീയ മനസ്സിൽ കലയുടെ പര്യായമാണെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് വിഷ്വൽആർട്ട് രംഗത്ത് സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരം രാജാ രവിവർമ്മയുടെ നാമധേയത്തിൽ നൽകുന്നത്.

മദ്രാസ് കലാപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രമുഖ ഇന്ത്യൻ കലാകാരനാണ് സി. ഡഗ്ലസ്. പ്രാദേശിക മുൻഗണനകൾക്കപ്പുറം സാർവദേശീയമായ വിശ്വമാനവിക കാഴ്ചപ്പാടും ശൈലിയും അദ്ദേഹം സ്വീകരിച്ചുവെന്ന് ജൂറി വിലയിരുത്തി. മുതിർന്ന കലാകാരനായ പി. ഗോപിനാഥ് ചെയർപേഴ്‌സണും ആർ. ശാന്താമണി, ഡോ. സി.എസ്. ജയറാം, ടി.വി. സന്തോഷ്, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ് ആയിരുന്നു) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഡഗ്ലസിനെ 2023ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സമകാലീന ഇന്ത്യൻ ചിത്രകലയിൽ സുദീർഘവും പരീക്ഷണാത്മകവുമായ കലാപ്രവർത്തനങ്ങളാണ് ഡഗ്ലസിന്റേതെന്ന് ജൂറി ചൂണ്ടിക്കാട്ടി.

മുതിർന്ന കലാകാരിയായ പുഷ്പമാല എൻ. ചെയർപേഴ്‌സണായും ആർ. നന്ദകുമാർ, സുരേന്ദ്രൻ നായർ, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ്) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2024ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിനായി എൻ.എൻ, റിംസനെ തെരഞ്ഞെടുത്തത്. 1980കൾ മുതൽ നീളുന്ന കരിയറിൽ, ഇന്ത്യയിലും വിദേശത്തുമായി പ്രധാന പ്രദർശനങ്ങളിൽ വൈവിധ്യപൂർണവുമായ നിരവധി സൃഷ്ടികൾ പ്രദർശിപ്പിച്ച അദ്ദേഹം ശിൽപകലയിലും സമകാലീന കലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. വിവിധ തലമുറകളിലെ കലാകാരന്മാരെ ഏറെ സ്വാധീനിച്ചിട്ടുള്ള കലാകാരൻ കൂടിയാണ് എൻ.എൻ, റിംസനെന്ന് ജൂറി അഭിപ്രായപ്പെട്ടു.

കേരള ലളിതകലാ അക്കാദമി ചെയർമാൻ പ്രൊഫ. എസ്. പ്രകാശ് മൂർത്തി, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

TagsC DuglusN N RimsonRaja Ravivarma Award
Previous Article

‘ഓപ്പറേഷൻ തെളിമ 2.0’: 568 ലിറ്റർ ഉപയോഗിച്ച പാചക ...

Next Article

‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ...

Related articles More from author

  • GeneralHeadlinesPolitics

    തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

    September 29, 2026
    By Admin
  • HeadlinesPolitics

    പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി

    January 23, 2026
    By Admin
  • HeadlinesTechnology

    ‘ഓപ്പറേഷൻ സാഗർ ബന്ധു’: ശ്രീലങ്കയിൽനിന്ന് ‘നൈറ്റ്‌സ്’ ഹെലികോപ്ടർ യൂണിറ്റ് തിരിച്ചെത്തി

    December 10, 2025
    By Admin
  • HeadlinesMovies

    റിലീസിനു മുമ്പ് തന്നെ 350 കോടി ,’ദൃശ്യം -3’ചിത്രീകരണം പൂർത്തിയായി

    December 4, 2025
    By Admin
  • HeadlinesSports

    ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ

    July 20, 2026
    By Admin
  • AstrologyHeadlines

    🌟 നക്ഷത്രഫലം 2026

    December 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്
  • കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
  • കരുത്തുറ്റ മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസറും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും സവിശേഷത ,’ഒപ്പോ കെ14 പ്ലസ്’ പുറത്തിറക്കി
  • സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി
  • ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Timeline

  • October 28, 2026

    ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

  • October 28, 2026

    കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും 3 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • October 28, 2026

    കരുത്തുറ്റ മീഡിയടെക് ഡൈമെന്‍സിറ്റി പ്രൊസസറും ഉയര്‍ന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയും സവിശേഷത ,’ഒപ്പോ കെ14 പ്ലസ്’ പുറത്തിറക്കി

  • October 28, 2026

    സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന ബന്ധുര സനൽചന്ദ്രൻ രചിച്ച ആദ്യ നോവലായ’ഒരു ഡോസ് മതി’എം ബി സന്തോഷ് പ്രകാശനം ചെയ്തു,കാരയ്ക്കാമണ്ഡപം വിജയകുമാർ ആദ്യ പ്രതി ഏറ്റു വാങ്ങി

  • October 27, 2026

    ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions