Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

GeneralHeadlines
Home›General›‘വഴി നടക്കാൻ സമരം ചെയ്തവരാണ്.കൂലി കൂട്ടാൻ സമരം ചെയ്തവരാണ്.കുടിവെള്ളത്തിന് വേണ്ടി സമരം ചെയ്തവരാണ്. പള്ളിക്കൂടത്തിൽ കയറാൻ സമരം ചെയ്ത് മുട്ടിപ്പുല്ല് മുളപ്പിച്ചവരാണ്……എത്ര തടഞ്ഞാലും സമരം ചെയ്ത് വിദ്യാഭ്യാസം നേടുക തന്നെ ചെയ്യും’

‘വഴി നടക്കാൻ സമരം ചെയ്തവരാണ്.കൂലി കൂട്ടാൻ സമരം ചെയ്തവരാണ്.കുടിവെള്ളത്തിന് വേണ്ടി സമരം ചെയ്തവരാണ്. പള്ളിക്കൂടത്തിൽ കയറാൻ സമരം ചെയ്ത് മുട്ടിപ്പുല്ല് മുളപ്പിച്ചവരാണ്……എത്ര തടഞ്ഞാലും സമരം ചെയ്ത് വിദ്യാഭ്യാസം നേടുക തന്നെ ചെയ്യും’

By Admin
October 31, 2026
80
0

‘സാംസ്‌കാരികമായ എല്ലാത്തിനെയും തച്ചുതകർത്തുകൊണ്ട് നാടിനെ പിന്നിലേക്ക് കൊണ്ട്പോകാനുള്ള പദ്ധതിയാണ് സിസതോമസ് നടപ്പിലാക്കുന്നത്.അതിന് കൈമെയ്‌ മറന്ന് സഹായിക്കാൻ ഈ സംസ്ഥാന ഭരണകൂടവും കൂടെയുണ്ട്’

എം എസ് ശിവകുമാർ

എം എസ് ശിവകുമാർ
കാലടി സംസ്കൃത  യൂണിവേഴ്സിറ്റിയിലെ കേടായ ലൈറ്റുകൾ മാറ്റിത്തരാനായി സമര നാടകം ചെയ്തതിന് ഞാനും എന്റെ സഹപാഠികളും സസ്പെൻഡ് ചെയ്യപ്പെട്ടിട്ട് 56 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.RSS പോലെയൊരു വർഗീയ സംഘടനയുടെ പിൻബലമുള്ള VC സിസ തോമസിനെ ശാരീരികമായി ആക്രമിക്കുകയുംഓർത്തഡോക്സ് മതാചാര പ്രകാരം ശവസംസ്കാരം നടത്തി എന്ന കേസ് കൂടി തലയിലുണ്ട്.ഇതുവരെ സസ്പെന്ഷൻ പിൻവലിച്ചുകൊണ്ട് ഞങ്ങളെ തിരിച്ചെടുക്കാനുള്ള നടപടികൾ ഒന്നും സർവ്വകലാശാല സ്വീകരിച്ചിട്ടില്ല.
എം എസ് ശിവകുമാർ,എന്ന ഞാൻ ഇവിടെ നാടകം പഠിക്കുവാനായി വന്ന യാത്രയാണ് മനസ്സ് മുഴുവനും.ഒരു കൊച്ചു ദ്വീപിലെ കർഷകത്തൊഴിലാളി കുടുംബത്തിലെ ഒരു അംഗമാണ് ഞാൻ. എന്റെ അച്ഛൻ പത്താം ക്ലാസ്സ്‌ വരെ പഠിച്ചു ഒരു ഗവണ്മെന്റ് ജോലി നേടി, അമ്മ പ്രീഡിഗ്രി പൂർത്തിയാക്കി.അപ്പൂപ്പൻ, അമ്മുമ്മ എന്നിവർ ആറാംക്ലാസ്സ്‌ വരെ പോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.അതിന് മുൻപുള്ളവർക്ക് പഠിക്കാൻ അവകാശവുമില്ലായിരുന്നു.പക്ഷേ അവരെല്ലാം എനിക്ക് വായിക്കാൻ പുസ്തകങ്ങൾ വാങ്ങിത്തന്നു, വായനശാലയിലേക്ക് പറഞ്ഞയച്ചു.ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പൂപ്പനാണ് എന്നെ കോതമ്പ്മണികൾ എന്ന കവിത പഠിപ്പിച്ച് സ്റ്റേജിൽ കയറ്റുന്നത്.അന്ന് ഞാൻ അത് പാടി മുഴുവപ്പിച്ചില്ല.
പിന്നെയും കവിതകൾ കഥകൾ ഒക്കെ പഠിപ്പിച്ചു, അമ്പലത്തിൽ നാടകം കളിക്കുമ്പോൾ കൊണ്ടുപോയി കാണിച്ചു.സ്കൂളിൽ നാടക ടീമിൽ കയറിയപ്പോൾ ഒരുപാട് പ്രോത്സാഹിപ്പിച്ചു.പത്താം ക്ലാസ്സ്‌ പരീക്ഷയുടെ തലേ ദിവസം വരെ നാടകം കാണാൻ അനുവദിച്ചു.ഒരിക്കലും വർഗീയമായി ചിന്തിക്കാൻ അനുവദിക്കാത്ത വിധം വളർത്തി.
അങ്ങനെ പലവിധപരിപാടികൾപിന്നിട്ട് ഞാൻ നാടകത്തിലെത്തി.
ഒരുപാട് കഷ്ടപ്പെട്ടു.ഓടി നടന്നു. 200 രൂപക്ക് വേണ്ടി വരെ നാടകം ചെയ്തു.അച്ഛൻ അസുഖം കൂടി ആശുപത്രിയിലായപ്പോഴും എനിക്ക് അച്ഛന്റെ അടുത്തിരിക്കാൻ കഴിഞ്ഞിരുന്നില്ല.ഞാൻ നാടകം ചെയ്തു.ഒരുപാട് നാടകങ്ങൾ ചെയ്തിട്ടും വലിയ സമ്പാദ്യം ഒന്നും തന്നെയില്ല.നാടകം കളിച്ച തുകയിലെ ഭൂരിഭാഗംവും ചികിത്സക്കായി മാറ്റി.
കഴിഞ്ഞ കൊല്ലം അബുദാബിയിലേക്ക് നാടകം ചെയ്യാൻ പോകാൻ വിളി വന്നപ്പോൾ അച്ഛൻ ICU ൽ ആയിരുന്നു.ഞാൻ അമ്മയോട് ചോദിച്ചു ഞാൻ ഈ അവസ്ഥയിൽ പോകണമോ എന്ന്..
അമ്മ പറഞ്ഞു, മോൻ പോണം, രക്ഷപ്പെടണം എന്ന്….
ആ അവസ്ഥയിലും പോയി ഞാൻ നാടകം കളിച്ചു.പല തവണ അച്ഛന് വയ്യാതെയായി.പക്ഷേ ഞാൻ നാടകം നിർത്തിയില്ല..വിദേശ രാജ്യത്ത് പോയി നാടകം ചെയ്ത് വിജയിച്ചു തിരിച്ചു വരുന്ന മകനെ കാണാൻ എന്റെ പാവം അച്ഛൻ മരിക്കാതെ കാത്തിരുന്നു…. ഒരു മാസത്തിനുള്ളിൽ അച്ഛനും പോയി…!
തലമുറക്കൾക്ക് മുൻപ് വിദ്യാഭ്യാസം നേടുവാൻ അവകാശമില്ലാതെയിരുന്ന എന്റെ ജനത കൈമാറി വന്ന അപകർഷതകളും, അടിയേറ്റ മുറിവുകളുടെ വേദനകളും, ചെവിയിൽ ഈയമുരുക്കി ഒഴിക്കുമ്പോൾ ജീവൻപോണ വേദന തിന്നവർക്കും കൂടി വേണ്ടിയാണ് ഞാൻ വിദ്യാഭ്യാസം നേടുവാൻതീരുമാനിച്ചത്.അതിനുള്ള അടിസ്ഥാന സൗകര്യത്തിന് വേണ്ടിയാണ് ഞാൻ സമരം ചെയ്തത്, നാടകം ചെയ്തത്.


ഞാനിപ്പോൾ 54 ദിവസങ്ങളായി എന്റെ കോളേജിലേക്ക് കയറാൻ കഴിയാത്ത വിധം പുറത്താണ്.
സസ്പെൻഷനിലായതിനാൽ എക്സാം രെജിസ്ട്രേഷൻ നടത്താൻ കഴിയുന്നില്ല.ഇന്റെർണൽ എക്സാം എഴുതിയിട്ടില്ല.പ്രാക്ടിക്കൽ എക്സാമായ നാടകം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല.
സിസ തോമസിന്റെ ലക്ഷ്യം ആർ.എസ്.എസ് ന്റെ ലക്ഷ്യങ്ങളാണ്.സാംസ്‌കാരികമായ എല്ലാത്തിനെയും തച്ചുതകർത്തുകൊണ്ട് നാടിനെ പിന്നിലേക്ക് കൊണ്ട്പോകാനുള്ള പദ്ധതിയാണ് അവർ നടപ്പിലാക്കുന്നത്.അതിന് കൈമെയ്‌ മറന്ന് സഹായിക്കാൻ ഈ സംസ്ഥാന ഭരണകൂടവും കൂടെയുണ്ട്…
ഞാൻ ഒരു നാടകത്തിൽ രോഹിത് വെമുലയായി അഭിനയിച്ചിട്ടുണ്ട്.അന്ന് അദ്ദേഹം കടന്ന് പോയ സാഹചര്യമെന്താണെന്ന് ചിന്തിച്ച് വല്ലാത്ത അവസ്ഥയിലായിട്ടുണ്ട്.ഇപ്പോൾ അതൊക്കെ ഞാൻ നേരിട്ട് അനുഭവിക്കുന്നു.
അക്കാഡമിക് കരിയർ നിശ്ചലമാവുക എന്നത് ഏതൊരു വിദ്യാർത്ഥിയെ സംബന്ധിച്ചും വലിയ പ്രതിസന്ധി തന്നെയാണ്.ഞാനൊട്ടും നല്ല മാനസികാവസ്ഥയിലല്ല ഈ കുറിപ്പ് എഴുതുന്നത്.വലിയ ദുഃഖങ്ങളെ
ഇന്ധനമാക്കി നാടകം ചെയ്ത കാലത്തിൽ നിന്ന് ഒരു ചെറിയ ദുഃഖം പോലും താങ്ങാൻ കഴിയാത്ത വിധമൊന്ന് തളർന്നു പോയിട്ടുണ്ട്. പക്ഷേ സിസാ തോമസ്, ഞങ്ങൾ തോറ്റ് തരില്ല.നിങ്ങൾ നുണയാണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാം.പത്തെഴുപത് പോലീസുകാരുടെ ഇടയിലൂടെ സമരം ചെയ്യുന്ന വിദ്യാർഥികളെ തല്ലിയോടിക്കാൻ ഉത്തരവിട്ട് വളരെ സേഫായി കാറിൽ കയറി പോയ നിങ്ങളെ ഞാൻ കണ്ടതാണ്…..
എനിക്കുറപ്പുണ്ട് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരു പുൽനാമ്പിന്റെ നിലനിൽപ്പിന് പോലും സമരം ചെയ്തിട്ടില്ല
പക്ഷേ ഞങ്ങൾ ,
വഴി നടക്കാൻ സമരം ചെയ്തവരാണ്.
കൂലി കൂട്ടാൻ സമരം ചെയ്തവരാണ്.
കുടിവെള്ളത്തിന് വേണ്ടി സമരം ചെയ്തവരാണ്.
ചെന്നിരിക്കാനൊരുതുണ്ട് ഭൂമിക്കായി സമരം ചെയ്തവരാണ്.
സ്വതന്ത്രമായി കലാ പ്രവർത്തനം നടത്താൻ സമരം ചെയ്തവരാണ്.
പള്ളിക്കൂടത്തിൽ കയറാൻ സമരം ചെയ്ത് മുട്ടിപ്പുല്ല് മുളപ്പിച്ചവരാണ്……
എത്ര തടഞ്ഞാലും സമരം ചെയ്ത് വിദ്യാഭ്യാസം നേടുക തന്നെ ചെയ്യും

TagsKaladi University Drama Strike
Previous Article

കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ  ലഭിച്ചിട്ടുള്ളൂവെന്ന് ...

Next Article

‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ...

Related articles More from author

  • HeadlinesHealth

    ഡോ. അശ്വൻ: അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ

    December 31, 2025
    By Admin
  • HeadlinesMovies

    നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

    April 30, 2026
    By Admin
  • HeadlinesPolitics

    ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്

    March 16, 2026
    By Admin
  • GeneralHeadlinesPolitics

    ‘കിഫ്ബി’ അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ കള്ളം പൊളിഞ്ഞേനെയെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

    October 28, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • GeneralHeadlines

    പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയ ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവ്

    March 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി
  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു
  • ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’
  • ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Timeline

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • October 31, 2026

    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • October 31, 2026

    ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

  • October 31, 2026

    ‘യുവറോണർ,സന്ധ്യ കഴിഞ്ഞാൽ റോഡിൽനിന്ന് ദരിദ്രവാസികളെ ഒഴിവാക്കാനുള്ള ഉത്തരവിറക്കി  അനുഗ്രഹിക്കണം!’

  • October 31, 2026

    ‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions